വാതഹരൗഷധമായ പലകപ്പയ്യാനി ബിാണിയേസീ സസ്യ കുടുംബത്തിലെ അംഗമാണ്. ശോഫഹൗഷധമായും വ്രണരോപണമായും വേദകാലം മുതൽ ഭിഷഗ്വരൻമാർ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. ദശമൂലത്തിൽപ്പെട്ട ഒരു ഔഷധവൃക്ഷമാണ്. "ഒറോക് സൈലം ഇൻഡിക്കം' എന്നാണ് ശാസ്ത്രനാമം.
ഇംഗ്ലീഷിൽ ഇൻഡ്യൻ ട്രം പെറ്റ് ഫ്ളവർ ട്രീ എന്നാണ് അറിയപ്പെടുന്നത്. നൈസർഗികമായി നിത്യഹരിത വനമേഖലയിൽ ധാരാളം വളർന്നിരുന്നു. കനം കുറഞ്ഞ ഒരു തടിയെന്ന നിലയ്ക്ക്, പണ്ട് 'ചാളത്തടിക്കും' തീപ്പെട്ടി നിർമാണ ശാലയിൽ അസംസ്കൃത വസ്തുവായും ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ വ്യാവസായിക അടിസ്ഥാനത്തിലും ഉപയോഗമുള്ള ഈ ഔഷധ വൃക്ഷവും വ്യാപകമായ തോതിൽ നിത്യഹരിത വനങ്ങളിൽ നിത്യം ഭീഷണി അഭിമുഖീകരിക്കുന്നു. ഇളം പ്രായത്തിൽ കുരുമുളക് കാലായും ചില കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
വേരിൻ മേൽത്തൊലിയും, വേരിൽ മൊത്തമായും അപക്വഫലത്തിലും പെക്റ്റിൻ, ക്ലോറഫോം എന്നിവയും ഒന്നിലധികം ആൽക്കലോയിഡുകളും ഔഷധഘടകങ്ങളാണ്. മരത്തൊലിയിൽ ഓറോക്സൈലിൻ എന്നിവയ്ക്കു പുറമേ രാസഘടന പൂർണമായും വ്യക്തമാക്കുന്ന പല പദാർഥങ്ങളും വണവിരോപണമായും വാതവികാരങ്ങളെ ശമിപ്പിച്ചും രോഗശാന്തി ഉറപ്പു വരുത്തുന്നു. വേര് വിധിപ്രകാരം കഷായം വച്ച് സേവിച്ചാൽ വാതത്തിനും നീരിനും വയറു വേദനയ്ക്കും വയറിളക്കത്തിനും ഫലപ്രദമാണ്. കഠിനമായ വേദനയുള്ള ചൊറി ചിരങ്ങുകൾ പലകപ്പയ്യാനി വേര്കഷായം വിധി പ്രകാരം സേവിച്ചാൽ രോഗശാന്തി ഉറപ്പാണ്.
ഇതു ദശമൂലത്തിൽ പെട്ട ഔഷധമാണ്. ഇതിനെ നാട്ടുംപുറത്ത് പയ്യാഴാന്ത' എന്നും വിളിക്കും സംസ്കൃതത്തിൽ "ശോനാകം' എന്നറിയപ്പെടുന്നു. പലകപ്പയ്യാനി, അതിസാരം ശമിപ്പിക്കും; വൃണരോപണമാണ്. വാതവികാരങ്ങൾക്കു നന്ന്.
വാതവികാരങ്ങൾ, നീര്, നെഞ്ചുവേദന, ഉദരത്തിലെ നീര്, അഗ്നിമാന്ദ്യം, വയറിളക്കം എന്നീ രോഗങ്ങൾക്ക് പലകപ്പയ്യാനിയുടെ വേരും വേരിന്മേൽ തൊലിയും കൂടി 25 ഗ്രാം 200 മില്ലി വെള്ളത്തിൽ കഷായം വച്ച് 50 മില്ലിയാക്കി വറ്റിച്ച് രാവിലെയും വൈകിട്ടും 25 മില്ലി വീതം കുടിക്കണം. ഈ കഷായം കൊണ്ട് വ്രണങ്ങൾ കഴുകുകയും കഷായം ഉള്ളിൽ കഴിക്കുകയും ചെയ്താൽ അതിവേഗം വ്രണം ശുദ്ധമായിക്കരിയും. ദേഹത്തു മാറാതെ നിൽക്കുന്ന ചൊറിക്ക് പലകപ്പയ്യാനി വേരിട്ട് ദിവസവും വെള്ളം വെന്ത് കുളിക്കുന്നത് ഏറ്റവും ഫലപ്രദമാണ്.
Share your comments