നറുനീണ്ടിയും (നന്നാറി) ആരോഗ്യവും
ആരോഗ്യപരിപാലനത്തിന് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന പ്രധാന ഒഷധങ്ങളിലൊന്നാണ് നറുനീണ്ടി അഥവാ നന്നാറി. ആധുനിക കാലത്ത് പലരും മനപ്പൂര്‍വ്വം മറക്കുന്ന ഈ ഔഷധത്തിന്റെ ഗുണങ്ങളറിയാം
ഒറ്റമൂലിയാണ് നറുനീണ്ടി
ത്വക് രോഗങ്ങള്‍ക്കും രക്തശുദ്ധിക്കുമുള്ള ഫലപ്രദമായ ഒറ്റമൂലിയാണ് നറുനീണ്ടി. വാതം, മൂത്രാശയ രോഗങ്ങള്‍, സിഫിലിസ് എന്നിവക്കുള്ള ഔഷധമായ നറുനീണ്ടി ലൈംഗികശേഷി വര്‍ധിപ്പിക്കുവാനും ഉത്തമമാണ്.
പിത്തജ്വരത്തിന് ചിറ്റമൃത്,രാമച്ചം,നറുനീണ്ടി, മുത്തങ്ങ, ചന്ദനം എന്നിവ ചേര്‍ത്തു കഷായമുണ്ടാക്കി തേനും പഞ്ചസാരയും മേമ്പൊടിചേര്‍ത്ത് സേവിക്കുന്നത് ഗുണം ചെയ്യും.
നറുനീണ്ടിക്കിഴങ്ങിന്റെ പുറംതൊലി കളഞ്ഞ് നല്ല പോലെ അരച്ച് നെല്ലിക്കയുടെ വലിപ്പത്തില്‍ പശുവിന്‍ പാലില്‍ ചേര്‍ത്ത് തുടര്‍ച്ചയായി 21 ദിവസം കഴിച്ചാല്‍ മൂത്രക്കല്ലിന് ശമനമുണ്ടാകും.
നറുനീണ്ടി പാല്‍ക്കഷായം വച്ച് ദിവസം രണ്ടു നേരം 25 മില്ലിലിറ്റര്‍ വീതം രണ്ടോ മൂന്നോ ദിവസം കുടിക്കുന്നത് മൂത്രസംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കും.
മൂത്രാശയക്കല്ല് അകറ്റാന്‍ നറുനീണ്ടി വേര് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
അസ്ഥിസ്രാവം, ചുട്ടുനീറ്റല്‍, വിഷം, ചൊറി, ചിരങ്ങ് തുടങ്ങിയവ അകറ്റാന്‍ നറുനീണ്ടി ഉത്തമ ഒഷധമാണ്.
ചര്‍മ്മരോഗം, കുഷ്ഠം, രക്തദുഷ്ടി, സിഫിലിസ്, തേള്‍വിഷം എന്നിവക്ക് നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച് പൊടി മൂന്നു ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിക്കുകയോ കഷായം വെച്ചു കുട്ടിക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും.നറുനീണ്ടിയുടെ വേര് കഷായവും കല്‍ക്കവുമാക്കി വിധിപ്രകാരം നെയ്യ് കാച്ചി സേവിച്ചാല്‍ എലി കടിച്ചാലുണ്ടാകുന്ന അസുഖങ്ങള്‍ മാറും.
നറുനീണ്ടി കിഴങ്ങ് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചത് തേങ്ങാ പാലില്‍ കലക്കി ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരമാണ്
Share your comments