മാങ്ങയുടെ ഔഷധ ഗുണങ്ങൾ
ഭാരതത്തിൽ കാണുന്ന വിശേഷപ്പെട്ട ഫലവർഗങ്ങളിൽ ഒന്നാണ് മാങ്ങ. അതുകൊണ്ടാണ് പഴങ്ങളുടെ രാജൻ എന്ന് വിശേഷിപ്പിക്കുന്നത്.
ഔഷധ ഗുണങ്ങൾ എറെയുള്ള മാങ്ങ 650 ൽ പരം പലതരത്തിലുള്ള വകഭേദം ഉണ്ടെന്നു പറയപ്പെടുന്നു.
വൈറ്റമിനുകളുടെ കലവറയാണ് മാങ്ങ.
"പഴുത്ത മാവിലകൊണ്ട് തേച്ചാൽ പുഴുത്ത പല്ലും കവടിക്കു തുല്യം" എന്നാണ് പഴമൊഴി. മാവിലയ്ക്കും മാവ് വൃക്ഷത്തിനും ഔഷധ ഗുണങ്ങൾ ഏറെയാണ്.
പഴുത്ത മാങ്ങ ദിവസവും ഒന്നോ രണ്ടോ തവണ കഴിക്കുന്നത് നല്ല ദഹനത്തിനും ,ശരീര ഉന്മേഷത്തിനും, ലൈംഗീക ഉത്തേജനം വർദ്ധിക്കുന്നതിനും, നല്ല ഉറക്കം കിട്ടുന്നതിനും നല്ലതാണ്.
രക്തസമ്മർദ്ധമുള്ളവർ മാങ്ങാ നീര് കഴിക്കുന്നത് നല്ലതാണ്.
കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കുവാൻ മാങ്ങാ നീരിന് സാധിക്കുന്നു. വൈറ്റമിൻ ഇതിൽ ധാരാളമുണ്ട്.
പച്ചമാങ്ങ അരച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് നാടൻ മോരും ചേർത്ത് സംഭാരമായി കഴിക്കുന്നത് ചൂടിനെ പ്രതിരോധിക്കുവാനും അമിതമായ ക്ഷിണത്തെ തടയുവാനും സഹായിക്കും.
അണ്ടിയുറയ്ക്കാത്ത പച്ച മാങ്ങ ചെറുതായി അരിഞ്ഞ് പുളി ഇല കൂട്ടി ഇടിച്ച് പലവട്ടം കഴിച്ചാൽ മഞ്ഞപ്പിത്തം മാറാൻ സഹായിക്കും.
മാങ്ങയുടെ തൊലി ദിവസേന ഒരു കഷണം വെച്ച് ചവച്ച് കൊണ്ടിരുന്നാൽ വായ്നാറ്റം, ഊന്നു പഴുപ്പ്, ഊന്നിൽ നിന്നുള്ള രക്തസ്രാവം എന്നിവ മാറും.
തോട് കളഞ്ഞ മാങ്ങയണ്ടി പൊടിച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ ചാലിച്ച് പശ പോലെയാക്കി സംഭോഗത്തിന് അര മണിക്കുർ മുൻപ് യോനിയിൽ പുരട്ടിയാൽ ഗർഭനിരോധനം ലഭിക്കും.
മൂത്രാശയത്തിലേയും വൃക്കകളിലേയും കല്ലുകൾ അലിയിക്കുവാൻ ഒരു ഗ്ലാസ് മാങ്ങാ നീരിൽ അത്ര തന്നെ ക്യാരറ്റ് നീരും ഒരൗൺസ് തേനും ചേർത്ത് കഴിച്ചാൽ ഉത്തമമാണ്.
ഗർഭാവസ്തയിലുള്ള സ്ത്രീകൾ മാങ്ങ കഴിക്കുന്നത് ഏറെ നല്ലതാണ്. കൂടാതെ ഗർഭം അലസി പോകാതിരിക്കുന്നതിനും സഹായിക്കും.
കൈക്കാലുകളിലും, മുഖത്തും മറ്റും ഉണ്ടാകുന്ന മൊരിപോലുള്ള വരണ്ട അവസ്ഥയിൽ മാങ്ങാനീര് നന്നായി പുരട്ടി അരമണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകികളയുന്നത് നല്ലതാണ്.
കൊളസ്ട്രോൾ, ഫാറ്റിലിവർ കുറക്കുന്നതിനും , കിഡ്നിയുടെ പ്രവർത്തനം നന്നായി നടക്കുന്നതിനും മാങ്ങാനീര് ദിവസവും കഴിക്കുന്നതുകൊണ്ട് സഹായകരമാകും
പ്രമേഹരോഗികൾ മാങ്ങ പതിവായി കഴിക്കുന്നത് ഉത്തമമല്ല
(കടപ്പാട് :ഡി.വി.ഷൈൻ വൈദ്യർ, ശ്രീ കായകൽപ്പം വൈദ്യശാല,
നിലമ്പൂർ.)
Share your comments