ഇന്ത്യയില്‍ എല്ലാ ഭാഗത്തും, പ്രധാനമായും കേരളത്തില്‍ സര്‍വസാധാരണമായി കാണുന്ന ഒരു സസ്യമാണ് തകര. ഇതിന് വട്ടത്തകര എന്നും പേരുണ്ട്, നമ്മടെ നാടന്‍ പാട്ടിലും കഥകളിലും തകരയെന്ന തവരയെക്കുറിച്ച് തവരപ്പാട്ട്, തവര പുരാണം എന്നിങ്ങനെ പരാമര്‍ശിക്കുന്നുണ്ട് , മഴക്കാലത്ത് നമ്മുടെ പഴമക്കാർ തകര വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിക്കുമായിരുന്നു. . തമിഴര്‍ക്ക് തഗരൈ, ഊശിത്തഗരൈ എന്നിങ്ങനെയും സംസ്‌കൃതത്തില്‍ ചക്രമര്‍ദ, പ്രപൂന്നടം, ദദ്രൂഘ്നം, മറാത്തിയില്‍ തഗരിസൈ, ബംഗാളിയില്‍ ചാവുകെ എന്നിങ്ങനെയെല്ലാം പേരുള്ള തകര , സിസാല്‍ പിനിയേസിയേ കുടുംബത്തിലെ അംഗമാണ്. ഇംഗ്ളീഷില്‍ റിങ് വോം പ്ലാന്റ് , സിക്കിള്‍ സെന്ന, ടോവര എന്നെല്ലാം പറയപ്പെടുന്നു. ശാസ്ത്രീയനാമം കാസിയ ടോറ ലിന്‍, കാസിയ ബോറേന്‍സിസ് മിക്വ ്, കാസിയ ന്യുമിലിസ് കൊളാഡ് എന്നിങ്ങനെയാണ് . ഇതില്‍ നമ്മുടെ നാട്ടില്‍ വ്യാപകമായി കാണപ്പെടുന്നയിനം കാസിയ ടോറ ലിന്‍ ആണ്.
Sickle senna's scientific name if Cassia tora. It is an evergreen plant that grows to a height of 30-120 centimetres. The plant is known for its medicinal properties. In older times, sickle senna used to flourish in the monsoon season in Kerala.
നന്നായി മഴ ലഭിക്കുന്ന ലോകത്തിന്റെ എല്ലാഭാഗത്തും തകര നന്നായി വളര്‍ന്നുവരുന്നു മഴക്കാലമാണ് ഇതിന്റെ ഹരിതകാലം. മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കണ്ടുവരുന്ന തകര മഴക്കാലത്തിനു ശേഷം ഉണങ്ങി നശിക്കുമെങ്കിലും അത് നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകള്‍ പുതുമഴയോടെ മുളയ്ക്കും
ഇന്ത്യയില്‍ എല്ലാ ഭാഗത്തും, പ്രധാനമായും കേരളത്തില്‍ സര്‍വസാധാരണമായി കാണുന്ന ഒരു സസ്യമാണ് തകര. ഇതിന് വട്ടത്തകര എന്നും പേരുണ്ട്, നമ്മടെ നാടന്‍ പാട്ടിലും കഥകളിലും തകരയെന്ന തവരയെക്കുറിച്ച് തവരപ്പാട്ട്, തവര പുരാണം എന്നിങ്ങനെ പരാമര്‍ശിക്കുന്നുണ്ട് , മഴക്കാലത്ത് നമ്മുടെ പഴമക്കാർ തകര വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിക്കുമായിരുന്നു. . തമിഴര്‍ക്ക് തഗരൈ, ഊശിത്തഗരൈ എന്നിങ്ങനെയും സംസ്‌കൃതത്തില്‍ ചക്രമര്‍ദ, പ്രപൂന്നടം, ദദ്രൂഘ്നം, മറാത്തിയില്‍ തഗരിസൈ, ബംഗാളിയില്‍ ചാവുകെ എന്നിങ്ങനെയെല്ലാം പേരുള്ള തകര , സിസാല്‍ പിനിയേസിയേ കുടുംബത്തിലെ അംഗമാണ്. ഇംഗ്ളീഷില്‍ റിങ് വോം പ്ലാന്റ് , സിക്കിള്‍ സെന്ന, ടോവര എന്നെല്ലാം പറയപ്പെടുന്നു. ശാസ്ത്രീയനാമം കാസിയ ടോറ ലിന്‍, കാസിയ ബോറേന്‍സിസ് മിക്വ ്, കാസിയ ന്യുമിലിസ് കൊളാഡ് എന്നിങ്ങനെയാണ് . ഇതില്‍ നമ്മുടെ നാട്ടില്‍ വ്യാപകമായി കാണപ്പെടുന്നയിനം കാസിയ ടോറ ലിന്‍ ആണ്.
Sickle senna's scientific name if Cassia tora. It is an evergreen plant that grows to a height of 30-120 centimetres. The plant is known for its medicinal properties. In older times, sickle senna used to flourish in the monsoon season in Kerala.
ഏകദേശം ഒരു മീറ്ററോളം ഉയരംവെക്കുന്ന ചെടിയില്‍ നിറയെ പച്ചയും ഇളം പച്ചയും കലര്‍ന്ന ഇലകളുണ്ടാകും. ആദ്യം മുളയ്ക്കുന്ന ഇലകള്‍ താരതമ്യേന ചെറുതായിരിക്കും. കൈയിലിട്ടുരച്ചു നോക്കിയാല്‍ രൂക്ഷഗന്ധമാണുണ്ടാവുക. നല്ല മഞ്ഞനിറത്തിലുള്ള പൂവുകളാണ് തകരയ്ക്ക് ഉണ്ടാവുക. മങ്ങിയ നിറത്തിലുള്ളതും കണ്ടുവരുന്നു. കായകള്‍ നേര്‍ത്തുമെലിഞ്ഞ് 10-12 സെന്റീമീറ്റര്‍ നീളമുണ്ടാകും, വിത്തുകള്‍ക്ക് തവിട്ടുകലര്‍ന്ന കറുപ്പു നിറമായിരിക്കും. ജൂണ്‍, ജൂലായ് മാസങ്ങളില്‍ മുളച്ചുപൊന്തുന്ന ഇവ നവംബര്‍ മാസത്തോടെ വിത്തായി ജനുവരി-ഫിബ്രവരിയാകുമ്പോഴേക്കും നശിച്ചുപോവും.
ഔഷധ ഗുണങ്ങൾ
അലോ ഇമോള്‍ഡിന്‍, ക്രൈസോഫനോള്‍, കാഥര്‍ടെയ്ന്‍, കാത്സ്യം, ഇരുമ്പ്, ഫോസ് ഫറസ് , ബീറ്റാ സിറ്റോസ്റ്റിറോള്‍, ഇമോഡിന്‍, റുബ്രോഫുസാരിന്‍, സ്റ്റിഗ്മാസ്റ്റിറോള്‍, ടാര്‍ടാറിക് ആസിഡ് എന്നിങ്ങനെ തുടങ്ങി ഒട്ടേറെ രാസ സംയുക്തങ്ങളാല്‍ അനുഗൃഹീതമാണ് നമ്മുടെ തകര. ഇതിന്റെ വേര് നല്ല ആന്റിസെപ്റ്റിക് ഗുണമുള്ളതാണ്.
tovera is blessed with many chemical compounds such as aloevera, chrysophenol, cathartic acid, calcium, iron, phosphorus, beta cytosterol, emodin, rubrofusarin, stigmasterol, and tartaric acid. Its root has good antiseptic properties.
ആയുര്‍വേദത്തില്‍ ചര്‍മരോഗം, പിത്തം, കഫം, വാതം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങള്‍, രക്തദോഷം എന്നിവയ്ക്ക് തകര സമൂലം ഉപയോഗിക്കുന്നു. ഇതിന്റെ ഇലയുടെ നീര്. നിംബാദിചൂര്‍ണം, കാസിസാദി ഘൃതം, മഹാവിഷഗര്‍ഭതൈലം എന്നിങ്ങനെ ഒട്ടേറെ ആയുര്‍വേദമരുന്നുകളില്‍ സമൂലം ഉപയോഗിക്കുന്നു. പാമാകുഷ്ഠം, സിദ്ധമകുഷ്ഠം, പുഴുക്കടി, എന്നിവ ശമിപ്പിക്കാന്‍ തകര വിത്ത് അരച്ച് ലേപനം ചെയ്യാറുണ്ട്.ദുര്‍ഗന്ധം വമിക്കുന്ന വൃണങ്ങള്‍ ശമിപ്പിക്കാന്‍ തകരയില ആവണക്കെണ്ണയില്‍ അരച്ച് പുരട്ടാറുണ്ട്.
ശ്വാസകോശരോഗങ്ങള്‍ക്ക് തകരയിലയുടെ നീര് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ഫലപ്രദമാണ്. വയറുവേദനയ്ക്ക് തകരയില ഉണക്കിപ്പൊടിച്ചു കഴിക്കുന്നതും. മലബന്ധത്തിന് തകരയിലക്കഷായം കഴിക്കുന്നതും രോഗശമനമുണ്ടാക്കും. പാമ്പുകടിയേറ്റാല്‍ വിഷം ശമിപ്പിക്കാന്‍ തകരയുടെ വേര് അരച്ചു പുരട്ടാറുണ്ട്. ശ്വാസംമുട്ടിനും ചുമയ്ക്കും നല്ല മരുന്നാണ.്
tovera leaf juice mixed with honey is effective for lung diseases. Dried leaves can be eaten for stomach ache. Tincture infusion can also cure constipation. In case of snake bites, the roots of the tin are rubbed to cure the venom. It is a good remedy for shortness of breath and cough It has been widely used in China and African American countries since ancient times as a remedy for skin ailments and constipation. Its seeds are also present in allopathic medicines for worms. It is used in allopathy as an antioxidant.
ചൈനയിലും ആഫ്രിക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ത്വക് രോഗത്തിനുള്ള മരുന്നായും മലബന്ധം നീക്കാനുള്ള ഔഷധമായും ഇത് വ്യാപകമായി പുരാതനകാലം മുതലേ ഉപയോഗിച്ചുവരുന്നു. വിരകള്‍ക്കുള്ള മരുന്നുകളില്‍ അലോപ്പതിയിലും ഇതിന്റെ വിത്തിന്റെ സാന്നിധ്യമുണ്ട്. ആന്റി ഓക്സിഡന്റ് ആയി ഇത് അലോപ്പതിയില്‍ ഉപയോഗിക്കുന്നുണ്ട്.
വേര്, വിത്ത്, ഇല എന്നിവയുടെ മരുന്നായുള്ള ഉപയോഗം ആയുര്‍വേദ വിധിയനുസരിച്ചാവണം.
Share your comments