-
-
Health & Herbs
വാഴപ്പഴത്തിന്റെ ഗുണങ്ങൾ
നമ്മൾ മലയാളികൾക്ക് പഴമെന്നാൽ വാഴപ്പഴമാണ് ഊണിനൊപ്പം ഒരു വാഴപ്പഴം നമ്മുടെ മെനുവിൽ എക്കാലത്തും ഉണ്ട്. നമ്മുടെ പറമ്പുകളിൽ തെങ്ങും വാഴയും എക്കാലത്തും ഉണ്ട് അതുകൊണ്ടുതന്നെ വാഴപ്പഴത്തിനു ഒരിക്കലും ക്ഷാമം ഉണ്ടാകാറില്ല.
നമ്മൾ മലയാളികൾക്ക് പഴമെന്നാൽ വാഴപ്പഴമാണ് ഊണിനൊപ്പം ഒരു വാഴപ്പഴം നമ്മുടെ മെനുവിൽ എക്കാലത്തും ഉണ്ട്. നമ്മുടെ പറമ്പുകളിൽ തെങ്ങും വാഴയും എക്കാലത്തും ഉണ്ട് അതുകൊണ്ടുതന്നെ വാഴപ്പഴത്തിനു ഒരിക്കലും ക്ഷാമം ഉണ്ടാകാറില്ല. പോഷകസമൃദ്ധവും ഊര്‍ജ്ജദായകവുമാണ് വാഴപ്പഴം പ്രകൃതി മനുഷ്യന് കനിഞ്ഞു നല്‍കിയ മാന്ത്രിക ഫലം എന്നാണ് വാഴപ്പഴത്തെ വിശേഷിപ്പിക്കാറ്. കുറഞ്ഞ വിലക്ക് ഏതുകാലത്തും നമ്മുടെ നാട്ടില്‍ വാഴപ്പഴം ലഭിക്കും. മുറ്റത്തും പറമ്പിലുമെല്ലാം വലിയ പരിചരണം ഒന്നും നല്‍കാതെ തന്നെ വാഴപ്പഴം വിളയിച്ചെടുക്കാം.ആപ്പിളിലുള്ളതിനേക്കാള്‍ കൂടുതല്‍ ജീവകങ്ങളും പോഷകങ്ങളും വാഴപ്പഴത്തിലുണ്ട്. പൊട്ടാസ്യത്തിന്റെയും പ്രകൃതിദത്ത പഞ്ചസാരയുടെയും കലവറയാണ് വാഴപ്പഴം. ആപ്പിളിലടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി കാര്‍ബോഹൈഡ്രേറ്റും അഞ്ചിരട്ടി ജീവകം എയും ഇരുമ്പു സത്തും മൂന്നിരട്ടി ഫോസ്ഫറസും വാഴപ്പഴത്തിലടങ്ങിയിരിക്കുന്നുണ്ട്. 100 ഗ്രാം പഴം കഴിക്കുമ്പോള്‍ 90 കലോറി ഊര്‍ജ്ജം നമ്മുക്ക് ലഭിക്കും. ഇത്ര ഏറെ ഗുണങ്ങളുള്ള വാഴപ്പഴത്തിന് നിര്‍ബന്ധമായും നമ്മുടെ ആഹാര ക്രമത്തില്‍ പ്രത്യേകസ്ഥാനം നല്‍കേണ്ടതാണ്.
പ്രധാന ഗുണങ്ങള്‍
1. കഠിനമായ എന്തെങ്കിലും ജോലി ചെയ്യുന്നതിനു മുന്‍പ് രണ്ട് പഴം കഴിച്ചാല്‍ അത് രക്തത്തിലെ പഞ്ചസാരയുടെ തോത് നിലനിര്‍ത്തുകയും ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുകയും ചെയ്യും.
2. ശരീരത്തിലെ കാല്‍സ്യത്തിന്റെ നഷ്ടം നികത്താനും ബലമായ എല്ലുകള്‍ക്കും ആഹാരശേഷം ഒരു പഴം കഴിക്കുന്നത് നല്ലതാണ്.
3. പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 6 പ്രമേഹത്തെ തടയുന്നു.
4. വാഴപ്പഴത്തിലെ ഇരുമ്പുസത്തിന്റെ അംശം രക്തത്തിന്റെ അളവ് ക്രമപ്പെടുത്തുന്നു.
5. പഴത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കൂടുതലും ലവണങ്ങളുടെ അളവ് കുറവും ആയതിനാല്‍ രക്തസമ്മര്‍ദ്ധം കുറക്കുകയും പക്ഷാഘാതം, ഹൃദ്രോഗം എന്നീ രോഗങ്ങളില്‍ നിന്നും രക്ഷ നല്‍കുകയും ചെയ്യും.
6. ദഹനപക്രിയയെ വര്‍ദ്ധിപ്പിക്കാന്‍ പഴത്തില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കുന്നു.
7. അതിസാരം പിടിപെടുമ്പോള്‍ പഴം കഴിക്കുന്നത് ദഹന വ്യവസ്ഥയ്ക്ക് ആശ്വാസം പകരാനും ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന ഇലക്ട്രോ ലൈറ്റുകള്‍ ലഭ്യമാകാനും സഹായിക്കും.
8. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന പരിഹാരമാണ് വാഴപ്പഴം.
9. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പഴം കഴിക്കുന്നത് ശ്രദ്ധയും ജാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
English Summary: use of banana
Share your comments