<
  1. Health & Herbs

അതിതീവ്ര മഴവെള്ളത്തെ " ഭൂമിക്കടിയിലേക്ക് വിട്ട് വെള്ളക്കെട്ടൊഴിവാക്കാം. അടുത്ത വേനലിനെ ജലസമൃദ്ധമാക്കാം"

പുരക്ക്മീതെ വെള്ളം വന്നാൽ അതുക്ക്മീതെ തോണി എന്നാണല്ലോ പഴമൊഴി ! അതിതീവ്രമഴയെ മെരുക്കി ലളിതമായി കിണർ റീച്ചാർജ്ജ് ചെയ്യൂ. വരാനിരിക്കുന്ന വരൾച്ചയെ പ്രകൃതിസൗഹൃദ പദ്ധതിയിലൂടെ പ്രതിരോധിക്കൂ. ഭൂഗർഭജലം സംരക്ഷിക്കുന്നതിലൂടെ നമുക്ക് ഏറെക്കാലംകൂടി ഭൂമിയിൽ ജീവൻ നിലനിർത്താനാവും.

Arun T
കിണർ റീച്ചാർജ്ജ്
കിണർ റീച്ചാർജ്ജ്

പുരക്ക്മീതെ വെള്ളം വന്നാൽ അതുക്ക്മീതെ തോണി എന്നാണല്ലോ പഴമൊഴി !

അതിതീവ്രമഴയെ മെരുക്കി ലളിതമായി കിണർ റീച്ചാർജ്ജ് (RECHARCHING WELLS) ചെയ്യൂ. വരാനിരിക്കുന്ന വരൾച്ചയെ പ്രകൃതിസൗഹൃദ പദ്ധതിയിലൂടെ പ്രതിരോധിക്കൂ. ഭൂഗർഭജലം സംരക്ഷിക്കുന്നതിലൂടെ നമുക്ക് ഏറെക്കാലംകൂടി ഭൂമിയിൽ ജീവൻ നിലനിർത്താനാവും.

മഴവെള്ള സംഭരണ പരിശ്രമം ( Tapping rain water)

7 വർഷങ്ങൾക്ക്മുമ്പ് ചെറിയ ഒരു ടെറസ്സ് വീട് വെച്ചപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു, ടെറസ്സിൽ പെയ്യുന്ന മഴവെള്ളത്തെ (RAIN WATER), കടുത്ത വേനലിൽ ജലശോഷണം സംഭവിക്കുന്ന കിണറിലേക്ക് സംഭരിക്കണമെന്നത്.

അന്ന് പ്രിയ സുഹൃത്തുക്കളായ അനിലും മുരളിയുമാണത് ചുരുങ്ങിയ ചെലവിൽ സാധിച്ച് തന്നത്.

കിണറിന് സമീപം സിമൻ്റ്റിംഗും കരിയും മണലും മെറ്റലുമിട്ട് ഫിൽറ്റർ സംവിധാനം ഒരുക്കാനുള്ള എൻ്റെ ആദ്യശ്രമം മുമ്പ് വിജയിച്ചിരുന്നുമില്ല.

മഴ കിണർ സംവിധാനം (Rain recharge well system)

അപ്പോഴാണ് അനിലും മുരളിയും ആക്ടി വേറ്റഡ് കാർബണും അരിപ്പകളും പൈപ്പുകളുമുപയോഗിച്ച് തയ്യാറാക്കിയ വെസ്സൽ സ്ഥാപി ച്ച്, ദീർഘായുസ്സുള്ളതും ലളിതമായി ക്ലീൻ ചെയ്യാവുന്നതുമായ "മഴ കിണറിലേക്ക് " എന്ന സംവിധാനമൊരുക്കിത്തന്നത്.

ഇപ്പോൾ പെയ്യുന്ന കനത്ത മഴ ഒരു തുള്ളിപോലും പാഴാവുന്നില്ല.

ഇത്തവണ മഴക്ക്മുമ്പായി വെസ്സൽ ക്ലീൻ ചെയ്യുകയും ചെയ്തിരുന്നു.

മഴവെള്ളം ഒരു തുളളി പോലും പാഴാകാതെ ടെറസ്സിൽനിന്നും വെസ്സലിൽവന്ന് അരിച്ച് ശുദ്ധ മായ കുടിവെള്ളമാക്കി നേരേ കിണർവഴി ഭൂഗർഭത്തിലേക്ക് .

ഇനി കുടിവെള്ള ക്ഷാമത്തിന് മഴയുള്ള കാലത്തോളം വിട.

മഴവെള്ളക്കൊയ്ത്തിനായി നിങ്ങളിന്ന് മുടക്കുന്ന ചെറിയ തുക, ഭാവിയിലേക്കുള്ള വലിയ നിക്ഷേപ മാണ്.

അത് നിങ്ങൾക്ക് വേണ്ടി മാത്രമു ള്ളതല്ല എന്നതാണതിൻ്റെ ഏറ്റവും
വലിയ സവിശേഷത എന്ന് തിരിച്ച റിയുമ്പോഴാണതിൻ്റെ മൂല്യം നമു ക്ക് ബോധ്യപ്പെടുന്നത്. ഒരു പ്രദേശ ത്തിൻ്റെ (UNDERGROUND WATER) ഭൂഗർഭ ജലവിതാനത്തിൽ അത് വലിയ വർദ്ധനവ് രേഖ പ്പെടുത്തും.

എൻ്റെ മാത്രമല്ല സമീപ പ്രദേശത്തെ കിണറുകളുമിപ്പോൾ വേനലാൽ ജലസമൃദ്ധമാണ്. മാത്രമല്ല വെള്ളം കിട്ടാതെ ഉപേക്ഷിച്ച കുഴൽ കിണറുകളും ജലസമൃദ്ധമാവുന്നു എന്നാണറിയുന്നത്.

നന്ദി ശ്രീ.അനിൽ ശ്രീ.മുരളി

ഈ മഴക്കാലത്തിന് മുമ്പ് മഴവെള്ളക്കൊയ്ത്തിലൂടെ കിണർ റീച്ചാർജ്ജ് ചെയ്യു. കുടിവെള്ളം ഉറപ്പാക്കു.

ശ്രി. അനിൽ - +919387219754
ശ്രീ.മുരളി - 94479 20954

https://youtu.be/LDjBLkXDuCE

സ്നേഹാദരങ്ങളോടെ,

സംഗീതം+ സാഹിത്യം+ സൗഹൃദം + സേവനം = ജീവിതം

സുജൻ പൂപ്പത്തി
9446 396 451
9400 423 451
04802895451
ramrampk@gmail.com
MRUDANGASAADHAKAM

English Summary: USE RAIN WATER RECHARGING SYSTEM SO THAT ONE CAN SAVE WATER

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds