<
  1. Health & Herbs

വേപ്പിലക്കട്ടി രുചിക്കും ആരോഗ്യത്തിനും 

വേപ്പിലയുടെ ഗുണങ്ങളെക്കുറിച്ചു കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും അറിയാവുന്നതാണ് എന്നാൽ വേപ്പില എല്ലാവരും കറികളിൽ നിന്നും എടുത്തു കളയറാണ് പതിവ്.

KJ Staff
വേപ്പിലയുടെ ഗുണങ്ങളെക്കുറിച്ചു  കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും അറിയാവുന്നതാണ് എന്നാൽ വേപ്പില എല്ലാവരും കറികളിൽ നിന്നും എടുത്തു കളയറാണ് പതിവ്. വേപ്പില ധാരാളം അരച്ചുചേർത്ത  ചമ്മന്തി, വേപ്പിലയിട്ടു തിളപ്പിച്ച വെള്ളം, വേപ്പിലയിട്ടു കാച്ചിയ എണ്ണ  എന്നിവ ഗുണങ്ങൾ ഏറെ ഉള്ളതാണെങ്കിലും വേപ്പിലയുടെ രുചിയില്ലായ്മ ഇതെല്ലം നേരിട്ട് കഴിക്കുന്നതിൽ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നു.അങ്ങനെ അരുചിയും ദഹനവും മറ്റാഴ്ന് കഴിവുള്ള വേപ്പിലയുടെ രുചിപോലും നമുക്ക്ക് ഇഷ്ടപെടാതെയിരിക്കുന്നു. നമ്മുടെ രുചിമുകുളങ്ങൾ മറ്റെന്തൊക്കെയോ സ്വാദുകൾ മാത്രം ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്ന്നതിന്റെ ഫലമാണിത്.

എന്നാൽ വേപ്പിലയുടെ രുചി സ്വാദിഷ്ടമാക്കുന്ന ഒരു വിഭവത്തെ  നമുക്ക് പരിചയപെടാം. വേപ്പിലക്കട്ടി പണ്ട് കാലം മുതൽക്കു തന്നെ കേരളത്തിൽ ഉപയോഗിച്ച് വന്നിരുന്ന  ഒരു വിഭവമാണിത്. പാലക്കാടൻ വേപ്പിലക്കട്ടി വളരെ പേരുകേട്ട ഒന്നാണ്. ഇതിന്റെ മുഖ്യ ഘടകം വേപ്പിലയാണെന്നതാന് ഇതിന്റെ ആകർഷണീയതയും ഗുണവും. മറ്റു ചമ്മന്തിപൊടികലെ പോലെത്തന്നെ  വളരെനാൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.

കറിവേപ്പില, നാടകത്തിന്റെ ഇല, വറ്റൽ മുളക്, പുളി, ഉപ്പ്,കായം എന്നിവയാണ് ഇതിലെ ചേരുവകൾ. വൃത്തിയായി കഴുകിയുണക്കിയ ചേരുവകൾ എല്ലാം വെള്ളം ചേർക്കാതെ നന്നായി ഇടിച്ചെടുത്താൽ വേപ്പിലക്കട്ടിയായി. ടിന്നിലടച്ചു സൂക്ഷിച്ചാൽ വളരെക്കാലം കേടുകൂടാതെ ഇരിക്കും. തൈരിന്റെ കൂടെ അല്ലെങ്കിൽ പച്ചക്കറി വിഭവങ്ങളുടെ കൂടെ ആസ്വദിച്ച് കഴിക്കാവുന്ന ഒന്നാണിത്. രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന  ഈ വിഭവത്തിനു വേപ്പിലയുടെ രുചിയോ മണമോ അനുഭവപ്പെടുന്നില്ല. കണ്ണുകൾ, ത്വക്ക് , മുടി , എന്നിവയ്ക്ക് വളരെ നല്ലതായ കറിവേപ്പില ഇനി ഒരു മടിയും കൂടാതെ കഴിക്കാൻ ആഗ്രഹിക്കുന്നവർക്കു  വേപ്പിലക്കട്ടി പരീക്ഷിക്കാം അധിക ചെലവ് ഒന്നുമില്ലാതെ ആരോഗ്യമുള്ള ഒരു ശരീരം നിങ്ങൾക്ക് സ്വന്തമാക്കാം.
English Summary: vepilakatty for taste and health

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds