തേങ്ങാ ചിരകി അതിൻ്റെ പാൽ എടുക്കുക. ഇതിനായി ചിരകിയ തേങ്ങാ ഇഡ്ഡലി തട്ടിൽ വച്ച് ആവി കയറ്റി പുഴുങ്ങി എടുക്കുക. ഇത് തോർത്തിൽ കെട്ടി പിഴിഞ്ഞെടുക്കുക. ചെമ്പിൻ്റെ ഉരുളിയിൽ തേങ്ങാ പാൽ ഒഴിച്ച് തിളപ്പിക്കുക.
1.തേങ്ങാ ചിരകി അതിൻ്റെ പാൽ എടുക്കുക. ഇതിനായി ചിരകിയ തേങ്ങാ ഇഡ്ഡലി തട്ടിൽ വച്ച് ആവി കയറ്റി പുഴുങ്ങി എടുക്കുക. ഇത് തോർത്തിൽ കെട്ടി പിഴിഞ്ഞെടുക്കുക. 2.ചെമ്പിൻ്റെ ഉരുളിയിൽ തേങ്ങാ പാൽ ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ചു മൂത്തു വറ്റുമ്പോൾ വേറൊരു കളറിൽ അതിൻ്റെകക്കൻ ( മട്ട് ) ഊറി വരും.
3.അത് ഊറ്റിയെടുക്കുക. (തേങ്ങാ പാലിൻ്റെമൂപ്പറിയാൻ ഒരു കഷ്ണം ഉള്ളി അതിൽ ഇട്ടു നോക്കുക. പാകമായെങ്കിൽ ഉള്ളി ചുവന്നു വരും) കക്കൻ ഊറ്റി മാറ്റിയതിനു ശേഷം ബാക്കിവരുന്ന തെളി എണ്ണ തണുപ്പിച്ചു തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക.
4.രാത്രിയിൽ തേച്ചു പിടിപ്പിച്ചു കിടന്നുറങ്ങിയാൽ നേരം പുലർന്നു കുളിക്കുക. അത്രയും നേരം തലയിൽ തേച്ചു വയ്ക്കുന്നത് നല്ലതാണ്. എന്നാൽ ജലദോഷം, അലർജി മുതലായവ ഉള്ളവർക്ക് ഇത് പറ്റില്ല അവർ പകൽ സമയത്തു തേച്ചു പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക.മുടി കൊഴിച്ചിൽ മാറാൻ ഇത് വളരെ നല്ലതാണു.
ചൂടാക്കിയ ഒരു ടീ സ്പൂൺ ഒലിവു ഓയിൽ എടുത്തു അതിൽ ഒരു നുള്ളു കറുവപ്പട്ട പൊടിച്ചതും ഒരു ടീ സ്പൂൺ തേനും ചേർക്കുക. ഈ മിശ്രിതം തലയിൽ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞു കഴുകി കളയുക. മുടികൊഴിച്ചിലിനു.ശമനം കിട്ടും.
Share your comments