<
  1. Health & Herbs

ചർമ്മം സുന്ദരമാകാൻ വെന്ത വെളിച്ചെണ്ണ / ഉരുക്ക് വെളിച്ചെണ്ണ

വെന്ത വെളിച്ചെണ്ണ അഥവാ ഉരുക്കു വെളിച്ചെണ്ണ എന്നെല്ലാം അറിയപ്പെടുന്ന അമൂല്യ ഗുണങ്ങൾ ഉള്ള വെളിച്ചെണ്ണ തേങ്ങാപ്പാലിൽനിന്നും പരമ്പരാഗതമായ രീതിയിൽ വേര്‍തിരിച്ചെടുത്തതാണ്.ആഹാരമായും, ഔഷധമായും, സൗന്ദര്യവര്‍ധക വസ്തുവായും ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കുന്നു.

KJ Staff
virgin coconut

വെന്ത വെളിച്ചെണ്ണ അഥവാ ഉരുക്കു വെളിച്ചെണ്ണ എന്നെല്ലാം അറിയപ്പെടുന്ന അമൂല്യ ഗുണങ്ങൾ ഉള്ള വെളിച്ചെണ്ണ തേങ്ങാപ്പാലിൽനിന്നും പരമ്പരാഗതമായ രീതിയിൽ വേര്‍തിരിച്ചെടുത്തതാണ്.ആഹാരമായും, ഔഷധമായും, സൗന്ദര്യവര്‍ധക വസ്തുവായും ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കുന്നു. ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ്ഇത് ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി മുടി തഴച്ചു വളരാനും ഇത് സഹായിക്കും .മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും, മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്.നമ്മുടെ പൂര്‍വികര്‍ തലയില്‍ തേയ്ക്കാനും, ശരീരത്തില്‍ പുരട്ടാനും, കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനും, നാവില്‍ തൊട്ടുകൊടുക്കാനുമെല്ലാം ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. വെളിച്ചെണ്ണയുടെ ഏറ്റവും ശുദ്ധരൂപമായ ഉരുക്കു വെളിച്ചെണ്ണയ്ക്ക് ഹൃദ്യമായ മണവും മധുര രസവുമാണ് ഉള്ളത്.

സൗന്ദര്യ ഗുണങ്ങൾക്കു പുറമെ നിരവധി ആരോഗ്യ ഗുണങ്ങളും ഉള്ളതാണ് വെന്ത വെളിച്ചെണ്ണ. മുതിര്‍ന്നവരില്‍ ഇത് രക്തത്തിലെ ഗ്ലുക്കോസിന്‍റെ ഉപയോഗം ത്വരിതപ്പെടുത്തുകയും ഇന്‍സുലിന്‍ ഉത്പാദനം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉത്തമ ഉപാധിയാണ്. സാധാരണ ഹൃദ്രരോഗ ബാധയ്ക്ക് കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. ഇത് ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി നേടിത്തരുകയും ചെയ്യുന്നു .ശുദ്ധമായ തേങ്ങാപ്പാലിൽ നിന്നും യാതൊരു പ്രിസെർവേറ്റിവുകളും ചേർക്കാതെ നിർമിക്കുന്ന ഉരുക്കു വെളിച്ചെണ്ണ രോഗികൾക്കുപോലും ആഹാരത്തിൽ ഉപയോഗിക്കാവുന്നതാണ്.

English Summary: Virgin coconut oil

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds