മൂത്തു പഴുത്ത കശുമാമ്പഴങ്ങൾ ചീഞ്ഞതും,ചതഞ്ഞതും, മുറിവുള്ളതുമായത് ഒഴിവാക്കി മികച്ചത് തിരഞ്ഞെടുക്കണം. കശുമാമ്പഴങ്ങൾ കൈ കൊണ്ട് പിഴിഞ്ഞ് ജ്യൂസ് ഒരു പാത്രത്തിൽ ശേഖരിക്കാം . പിഴിഞ്ഞെടുത്ത ഒരു കിലോ ജ്യൂസ് നല്ല മസ്ലിൻ തുണിയിൽ അരിച്ച് സ്റ്റീൽ ഗ്ലാസ്സ് പാത്രത്തിലേയ്ക്ക് പകർത്തി എടുക്കാം.
അഞ്ച് (ഗാം പൊടിച്ച ചൊവ്വരി/സാവലരി/സാഗോ പൗഡർ, അര ഗ്ലാസ്സ് വെളളത്തിൽ കലക്കി ചെറുതീയിൽ കുറുക്കി എടുക്കുക. ചൂടാറിയ കുറുക്കു ലായിനി, പാത്രത്തിലെ ഒരു കിലോ ജ്യുസിലൊഴിച്ച് നന്നായി ഇളക്കുക.
ഇങ്ങിനെ ചൊവ്വരി കുറുക്കി ചേർത്ത കശുമാമ്പഴ ജ്യൂസ് കുപ്പിയിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
മണിക്കൂറുകൾക്കകം ജ്യുസിലെ കറ താഴെക്ക് ഊറിവരുത് കാണാം. ജ്യുസിന്റെ മേന്മയും പഴങ്ങളുടെ ഇനവുമനുസരിച്ച് കറ ഊറി വരുതിനു വേണ്ടുന്ന സമയം വ്യത്യാസപ്പെടാം.
കുപ്പിയിൽ നിന്നും തണുപ്പിച്ച തെളിനീര് വീണ്ടും അരിച്ചെടുത്ത് ഗ്ലാസ്സിൽ പകർത്തി ഉപയോഗിക്കാം.
Share your comments