1. Health & Herbs

സ്ത്രീകൾ വസ്ത്രം ധരിക്കുമ്പോൾ വയറിന്റെ ഭാഗം മറയ്ക്കാതിരുന്നാൽ ദഹനശേഷി വർദ്ധിക്കും

സ്ത്രീകൾ വസ്ത്രം ധരിക്കുമ്പോൾ വയറിന്റെ ഭാഗം മറയ്ക്കാതിരുന്നാൽ ദഹനശേഷി വർദ്ധിക്കും എന്ന് പഴമക്കാർ പറയുന്നത് വളരെ സത്യമാണ് ശാന്തിഗ്രാം പ്രസ്ഥാനത്തിന്റെ ഡയറക്ടർ പങ്കജാക്ഷൻ തിരുവനന്തപുരത്തെ മില്ലറ്റ് ഉത്സവത്തിൽ വെച്ചു പറഞ്ഞു

Arun T
സാരി
സാരി

സ്ത്രീകൾ വസ്ത്രം ധരിക്കുമ്പോൾ വയറിന്റെ ഭാഗം മറയ്ക്കാതിരുന്നാൽ ദഹനശേഷി വർദ്ധിക്കും എന്ന് പഴമക്കാർ പറയുന്നത് വളരെ സത്യമാണ് ശാന്തിഗ്രാം പ്രസ്ഥാനത്തിന്റെ ഡയറക്ടർ പങ്കജാക്ഷൻ തിരുവനന്തപുരത്തെ മില്ലറ്റ് ഉത്സവത്തിൽ വെച്ചു പറഞ്ഞു. തന്റെ സുഹൃത്തും ആരോഗ്യ വിദഗ്ധനായ നാരായണൻകുട്ടിയുടെ വാക്കുകൾ കടമെടുത്താണ് അദ്ദേഹം ഇത് പറഞ്ഞത്.

നമ്മുടെ ശരീരത്തിൽ വയറിന്റെ ഭാഗത്ത് എപ്പോഴും അഗ്നി ജ്വലിച്ചു കൊണ്ടിരിക്കുന്നു. അതിനാലാണ് ഭക്ഷണം ചെന്നയുടനെ തന്നെ ദഹിക്കാൻ തുടങ്ങുന്നത്. അതിനാൽ വയറിന്റെ ഭാഗത്തെ അഗ്നിയെ എപ്പോഴും ജ്വലിപ്പിച്ചു കൊണ്ടിരിക്കണം. അതിന് ഏറ്റവും ആവശ്യം ഓക്സിജനാണ്. തുറന്ന വയറ് എപ്പോഴും പ്രകൃതിയുമായി സംബർക്കം ഉണ്ടാവുമ്പോൾ അവിടെ വയറ്റിലെ അഗ്നിയെ ജ്വലിപ്പിക്കാൻ ഉള്ള വായു ആവശ്യത്തിനു ലഭിക്കുന്നു. ഇങ്ങനെ ശരീരത്തിലെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാൻ ഇത് സഹായകമാകുന്നു.

കേരളത്തിന്റെ ജീവിതരീതിയിൽ സ്ത്രീകൾ സാരി ഉടുക്കുന്നത് ഒരു ജീവിതശൈലിയാണ്. പഴയ കാലം മുതൽക്കെ പഴമക്കാർ അനുവർത്തിക്കുന്ന രീതിയാണ് ഇത്. വിശേഷദിവസങ്ങളിലും ഉത്സവനാളുകളിലും കേരളത്തിലെ സ്ത്രീകൾ വർണാഭമായ സാരികൾ ധരിക്കാറുണ്ട്. അതുപോലെതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും സ്ത്രീകൾ സാരി ഉടുക്കാറുണ്ട്. ശരീരത്തിന് ആവശ്യമായ രീതിയിൽ വായു സഞ്ചാരം ഉണ്ടാവാൻ സഹായിക്കുന്ന രീതിയിലാണ് സാരി കേരളത്തിൽ സ്ത്രീകൾ ഉടുക്കുന്നത്. എന്നാൽ മുസ്ലിം മതാചാരങ്ങളിൽ സ്ത്രീകൾ അവരുടെ ശരീരം മൊത്തത്തിൽ മറയ്ക്കുന്നത് അവരുടെ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. ശരീരത്തിൽ യഥാവിധി വായു സഞ്ചാരം ഉണ്ടായില്ലെങ്കിൽ അത് ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തെ താറുമാറാക്കും. ഇതുപോലെതന്നെ 24 മണിക്കൂറും ചുരിദാറോ നൈറ്റിയോ ധരിക്കുന്നതു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും 

English Summary: Wear a saree for healthy living

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds