1. Health & Herbs

കുളിക്കുമ്പോൾ ഈ രീതിയിൽ ശരീരത്തിലേക്കു വെള്ളമൊഴിച്ചാൽ ഏതൊരു വ്യക്തിയും ഹൃദ്രോഗി ആകും

ദിവസവും കുളിക്കുന്നത് ആരോഗ്യകരമായ കാര്യമായാണ് പലരും കാണുന്നത്. വീട്ടിലുള്ളവർ കുട്ടിക്കാലം മുതൽ നമ്മെ ശീലിപ്പിക്കുന്ന ഒന്നാണ് കുളി.

Arun T
കുളി
കുളി

ദിവസവും കുളിക്കുന്നത് ആരോഗ്യകരമായ കാര്യമായാണ് പലരും കാണുന്നത്. വീട്ടിലുള്ളവർ കുട്ടിക്കാലം മുതൽ നമ്മെ ശീലിപ്പിക്കുന്ന ഒന്നാണ് കുളി. വൃത്തിയില്ലാത്തവരാണ് കുളിക്കാത്തതെന്നും അസുഖങ്ങൾ വരാതിരിക്കാൻ കുളി ശീലമാക്കണമെന്നുമാണ് നമ്മൾ കേൾക്കുന്നതും പഠിക്കുന്നതും എല്ലാം. *ദിവസവും കുളിക്കുകയെന്നത് മലയാളികളുടെ ഒഴിച്ചു കൂടാനാവാത്ത ദിനചര്യയാണ്. രാവിലെയോ വൈകിട്ടോ ആണ് ശരീരശുദ്ധി വരുത്തേണ്ടത്. മനസിനും ശരീരത്തിനും ഉന്മേഷവും ഊര്‍ജ്ജവും നല്‍കാന്‍ നല്ല കുളി കാരണമാകുമെന്നതില്‍ സംശയമില്ല. പണ്ട് കാലത്ത് പുഴയിലും വീടിനോട് ചേര്‍ന്നുള്ള കുളങ്ങളിലുമായിരുന്നു സ്‌ത്രീകളടക്കമുള്ളവര്‍ കുളിച്ചിരുന്നത്.

തെറ്റായ കുളി രീതികൾ

സാധാരണയായി കുളിക്കുമ്പോൾ ധാരാളമാളുകൾ വെള്ളം നേരെ തലയിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിലെ പല അവയവങ്ങൾക്കും അപകടമുണ്ടാക്കുന്നു. നേരിട്ട് തലയിലേക്ക് വെള്ളം ഒഴിക്കുമ്പോൾ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
മറ്റു ചിലർ നേരെ ഹൃദയ ഭാഗത്തേക്ക് ആണ് വെള്ളം ഒഴിക്കുന്നത്. ഇത് ശ്വാസകോശത്തിന് പ്രശ്നമുണ്ടാക്കും.

ഹൃദ്രോഗമുണ്ടാകാനുള്ള കുളി രീതി

ഹൃദ്രോഗികൾ ആയിട്ടുള്ള വ്യക്തികളുടെ കുളി രീതികൾ ശ്രദ്ധിച്ചപ്പോൾ ഗവേഷകർക്ക് മനസ്സിലാക്കാൻ സാധിച്ചത് അവരുടെ വ്യത്യസ്തമായ കുളി രീതി ആണ് ഹൃദ്രോഗം ഉണ്ടാക്കിയത്. ഏകദേശം എട്ടോളം ഹൃദ്രോഗികളിൽ പരീക്ഷണം നടത്തിയപ്പോൾ ശരിയായ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഹൃദ്രോഗികൾ ആയിട്ടുള്ള മിക്ക ആൾക്കാരും ആദ്യമേ തന്നെ കുളിക്കുന്ന വെള്ളം മുതുകിന്റെ പുറക് വശത്തേക്ക് ഒഴുകുന്നതായി ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടു. ഇത്തരം രീതിയിൽ കുളിക്കുന്ന എല്ലാവർക്കും ഹൃദ്രോഗം പിടിപെട്ടതായി അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

ശരിയായ കുളി രീതി

പഴയ സ്ഥലങ്ങളിൽ പണ്ട് ആൾക്കാർ കുളിക്കാൻ കുളങ്ങൾ, പുഴകൾ, നദികൾ എന്നിവയാണ് ഉപയോഗിച്ചിരുന്നത്. കാലക്രമേണ ആധുനിക ബാത്റൂം സംവിധാനങ്ങൾ വന്നതോടുകൂടി ആ രീതികളെല്ലാം മാറി പറഞ്ഞു. ആഡംബരത്തിന്റെ ഭാഗമായി പഴമയുടെ ഗുണങ്ങൾ മനുഷ്യൻ മറന്നു. ഇത് അവനെ രോഗിയാക്കി. അതിനാൽ ഒരു വ്യക്തി കുളിക്കുമ്പോൾ ഒരു നദിയിൽ പതുക്കെ ഇറങ്ങി കാൽ ഭാഗം നനയ്ക്കുന്നത് തൊട്ട് കുളിക്കുന്ന ആ രീതിയാണ് പിന്തുടരേണ്ടത്.

ആദ്യം കാൽപാദം, മുട്ട്, ഇടുപ്പ്, അരഭാഗം, ഹൃദയഭാഗം, തോളുകൾ, മുഖം അവസാനം തല നനയ്ക്കുക എന്ന പ്രക്രിയയോ കൂടി കുളി തുടങ്ങുന്നു. അങ്ങനെ ശരീരത്തിന്റെ താഴെനിന്നും മുതൽ മുകൾ ഭാഗം വരെ വെള്ളമൊഴിച്ച് കുളിക്കുമ്പോൾ ആണ് ശരിയായ കുളി രീതി മനുഷ്യൻ പ്രാവർത്തികമാക്കുന്നത്. ഇങ്ങനെയാണു് പണ്ടുകാലങ്ങളിൽ നദികളിൽ കുളിക്കുമ്പോൾ മനുഷ്യൻ കുളിച്ചിരുന്നത്. അതേ രീതി തന്നെ വീട്ടിലെ സ്വന്തം ബാത്ത്റൂമിലും ചെയ്തു പോവുകയാണെങ്കിൽ കുളിയിലൂടെ ഒരാൾ ആരോഗ്യവാൻ ആകുന്നത്.

English Summary: Bathing in wrong manner makes anyone heart patient

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds