<
  1. Health & Herbs

കപ്പ കഴിച്ചാൽ പലതുണ്ട് കാര്യം

നല്ല ആരോഗ്യത്തിനു പ്രോട്ടീൻ ധാരാളമായി വേണം. ഇറച്ചിയിലും മീനിലും പാലുൽപന്നങ്ങളിലും. ഇവ ധാരാളമടങ്ങിയിട്ടുണ്ടെങ്കിലും സസ്യഭുക്കുകൾക്ക് ഇവ അപ്രാപ്യമാണ്. അതിനാൽ അവർ ദിവസേന കപ്പ കഴിച്ചാൽ മതി.

K B Bainda

നല്ല ആരോഗ്യത്തിനു പ്രോട്ടീൻ ധാരാളമായി വേണം. ഇറച്ചിയിലും മീനിലും പാലുൽപന്നങ്ങളിലും. ഇവ ധാരാളമടങ്ങിയിട്ടുണ്ടെങ്കിലും സസ്യഭുക്കുകൾക്ക് ഇവ അപ്രാപ്യമാണ്. അതിനാൽ അവർ ദിവസേന കപ്പ കഴിച്ചാൽ മതി.

ഒരു ദിവസം ശരീരത്തിനു വേണ്ട കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് 130 മില്ലീഗ്രാമാണ്. അര കപ്പ് കപ്പയില്‍ തന്നെ ഏതാണ്ട് 70 മില്ലീഗ്രാമോളം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്.പെട്ടെന്നു ശരീരം നന്നാകാന്‍ ഇതു സഹായിക്കും. ഇത് പ്രധാന ഭക്ഷണമായി എടുക്കുക. അതായത് കപ്പ കഴിച്ചാല്‍ പിന്നെ ചോറു വേണ്ട..രാവിലെയോ ഉച്ചയ്‌ക്കോ ആണ് ഇതു കഴിയ്ക്കാന്‍ പറ്റിയ സമയം. രാത്രിയില്‍ ഇത് തടി വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകും.

കുട്ടികളിലെ ജനിതക വൈകല്യങ്ങൾ പരിഹരിക്കാൻ കപ്പയിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും ബി- കോംപ്ലക്സ് വൈറ്റമിനും സഹായിക്കും.

ഗർഭിണികൾ ഗർഭകാലയളവിൽ കപ്പ കഴിക്കുന്നത് വൈകല്യങ്ങളില്ലാത്ത കുഞ്ഞു പിറക്കാൻ നല്ലതാണ്. ഫൈബറുള്ളതിനാല്‍ വയറിന്റെയും കുടലിന്റേയും ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്.

ഗർഭിണികൾ ഗർഭകാലയളവിൽ കപ്പ കഴിക്കുന്നത് വൈകല്യങ്ങളില്ലാത്ത കുഞ്ഞു പിറക്കാൻ നല്ലതാണ്. ഫൈബറുള്ളതിനാല്‍ വയറിന്റെയും കുടലിന്റേയും ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്.

കൂടാതെ കപ്പയിൽ ഉയർന്ന തോതിൽ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിൻ കെ, കാൽസ്യം, അയൺ എന്നിവ എല്ലുകളെ ബലപ്പെടുത്തുന്നു. പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന സന്ധിവാദം , തേയ്മാനം എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു.

English Summary: What are the healthy benefits of kappa?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds