<
  1. Health & Herbs

മഞ്ജിസ്തയുടെ ഔഷധഗുണങ്ങൾ എന്തൊക്കെ?

ഇതുകൂടാതെ, വേദനകളെ ചെറുക്കാൻ സഹായിക്കുന്ന സംയുക്തങ്ങളാൽ സമ്പന്നമാണ് മഞ്ജിസ്ത. എന്തൊക്ക ഗുണങ്ങളാണ് മഞ്ജിസ്തയ്ക്ക് ഉള്ളത് എന്ന് നിങ്ങൾക്കറിയാമോ?

Meera Sandeep
Medicinal properties of Manjista?
Medicinal properties of Manjista?

ഇന്ത്യയിലുടനീളം ലഭ്യമായ ഒരു ജനപ്രിയ ആയുർവേദ ഔഷധമാണ് മഞ്ജിസ്ത. ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളാൽ അനുഗ്രഹീതമായതിനാൽ ഇത് രക്തത്തിലെ വിഷാംശം ഇല്ലാതാക്കുന്നതായി അറിയപ്പെടുന്നു.

ഇതുകൂടാതെ, വേദനകളെ ചെറുക്കാൻ സഹായിക്കുന്ന സംയുക്തങ്ങളാൽ സമ്പന്നമാണ് മഞ്ജിസ്ത. എന്തൊക്ക ഗുണങ്ങളാണ് മഞ്ജിസ്തയ്ക്ക് ഉള്ളത് എന്ന് നിങ്ങൾക്കറിയാമോ?

മഞ്ജിസ്തയുടെ അഞ്ച് മികച്ച ആരോഗ്യ ഗുണങ്ങൾ ഇതാ

വയറിളക്കം ചികിത്സിക്കാം

വയറിളക്കത്തിനും മറ്റ് ദഹനസംബന്ധമായ അണുബാധകൾക്കും കാരണമാകുന്ന ബാക്ടീരിയകളെ കുടലിൽ നിന്ന് നീക്കം ചെയ്യാൻ മഞ്ജിസ്ത സഹായിക്കുന്നു. മാത്രമല്ല, ഈ സസ്യം വിഷവസ്തുക്കളെ നീക്കം ചെയ്യുക മാത്രമല്ല, ഒരാളുടെ മലവിസർജ്ജനത്തിന്റെ ആവൃത്തി കുറയ്ക്കുന്നതിനും അവിശ്വസനീയമാംവിധം ഉപയോഗപ്രദമാണ് ഇത്. അങ്ങനെ ദഹന സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു.

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു

ആൻറി-ഇൻഫ്ലമേറ്ററി, ആസ്തമാറ്റിക്, ആൻറിബയോട്ടിക് ഗുണങ്ങളാൽ അനുഗ്രഹീതമായ മഞ്ജിസ്ത എല്ലാത്തരം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുമുള്ള ഒരു പരമ്പരാഗത പ്രതിവിധി എന്നാണ് അറിയപ്പെടുന്നത്.
ജലദോഷം, തൊണ്ടവേദന, ചുമ, പനി എന്നിവയ്‌ക്കെതിരെ ഇത് വളരെ ശക്തമാണ്. കൂടാതെ, നെഞ്ചിലെയും നാസികാദ്വാരത്തിലെയും കഫത്തിനെ നേർത്തതാക്കുകയും അയവുവരുത്തുകയും ചെയ്യുന്നതിനാൽ ഇത് നന്നായി ശ്വസിക്കാൻ നിങ്ങളെ സഹായിക്കുന്നു. അങ്ങനെ ജലദോഷം കഫക്കെട്ട് എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് രക്ഷ നേടാൻ സാധിക്കും,

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

രക്തം ശുദ്ധീകരിക്കുന്ന ഏറ്റവും നല്ല ഔഷധസസ്യങ്ങളിലൊന്നായി അറിയപ്പെടുന്ന മഞ്ജിസ്ത, രക്തപ്രവാഹത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കുന്നു. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനും വളരെ നല്ലതാണിത്. ഇതുകൂടാതെ, മുഖക്കുരു, ചർമ്മത്തിലെ തിണർപ്പ്, പലതരത്തിലുള്ള ചർമ്മ അണുബാധകൾ എന്നിവ സുഖപ്പെടുത്തുന്നതിനും ഇത് അറിയപ്പെടുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം

മഞ്ജിസ്ത കഴിക്കുന്നതിലൂടെ ഒരാൾക്ക് വേഗത്തിലും സ്വാഭാവികമായും ശരീരഭാരം കുറയ്ക്കാൻ സാധിക്കും, അതിന് കാരണം ഫ്ലേവനോയിഡുകളും ബയോ ആക്റ്റീവ് സംയുക്തങ്ങളുമാണ്, വാസ്തവത്തിൽ, ഈ സസ്യം നാരുകളാലും മറ്റ് അവശ്യ പോഷകങ്ങളാലും സമ്പന്നമാണെന്ന് ആയുർവേദം പറയുന്നു, ഇത് നിങ്ങളെ കൂടുതൽ നേരം ആരോഗ്യകരമായി നിലനിർത്തുകയും നിങ്ങളുടെ വിശപ്പിനെ അകറ്റുകയും ചെയ്യുന്നു. മാത്രമല്ല ഇത് "മോശം കൊളസ്ട്രോൾ" എന്ന എൽഡിഎൽ ശേഖരണം കുറയ്ക്കുകയും അതുവഴി ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഹൃദയ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയും

ശക്തമായ കാർഡിയോ-ടോണിക്ക് ഗുണങ്ങൾ മഞ്ജിസ്തയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ഹൃദയാരോഗ്യം നിലനിർത്തുന്നതിന് വളരെ നല്ലതാണ്. കാൽസ്യം ബ്ലോക്കറായി പ്രവർത്തിച്ചുകൊണ്ട് ഇത് ക്രമരഹിതമായ ഹൃദയ താളം നിയന്ത്രിക്കുന്നു. മാത്രമല്ല ഇത് ഇത് രക്തക്കുഴലുകളിൽ ലിപിഡ് പെറോക്സൈഡേഷനും ശേഖരണവും തടയുന്നു.
രക്തപ്രവാഹത്തിനും രക്തം കട്ടപിടിക്കുന്നതിനും ഉള്ള സാധ്യത കുറയ്ക്കുന്നത് മുതൽ ഹൃദയ ബ്ലോക്കുകളും ഹൃദയാഘാതങ്ങളും തടയുന്നത് വരെ, മഞ്ജിസ്ത വളരെ നല്ലതാണ്.

English Summary: What are the medicinal properties of Manjista?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds