<
  1. Health & Herbs

എപ്പോഴൊക്കെയാണ് നമ്മുടെ ശരീരത്തിലെ ബിപി ഉയരുന്നത്?

ശരീരത്തിലെ രക്തകുഴലുകളിലെ സമ്മർദ്ദം നിരന്തരമായി ഉയരുന്നതിനെയാണ് അമിത രക്തസമ്മർദ്ദം എന്ന് പറയുന്നത്. രക്തസമ്മർദ്ദം ഉയരുന്നത് ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. രക്തസമ്മർദ്ദം ശരിയായി അളവിൽ നിയന്ത്രിച്ച് നിർത്തേണ്ടത് അത്യാവശ്യമാണ്. ഉയർന്ന രക്തസമ്മർദ്ദം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. അതിൽ ഹൃദയാഘാതം, ഡിമെൻഷ്യ, വൃക്കയുടെ തകരാർ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകും.

Meera Sandeep
What can raise your blood pressure?
What can raise your blood pressure?

ശരീരത്തിലെ രക്തകുഴലുകളിലെ സമ്മർദ്ദം നിരന്തരമായി ഉയരുന്നതിനെയാണ് അമിത രക്തസമ്മർദ്ദം എന്ന് പറയുന്നത്. അതിനാൽ രക്തസമ്മർദ്ദം ഉയരുന്നത് ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. രക്തസമ്മർദ്ദം (Blood Pressure) ശരിയായി അളവിൽ നിയന്ത്രിച്ച് നിർത്തേണ്ടത് അത്യാവശ്യമാണ്. ഉയർന്ന രക്തസമ്മർദ്ദം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. അതിൽ ഹൃദയാഘാതം, ഡിമെൻഷ്യ, വൃക്കയുടെ തകരാർ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകും.

ഭക്ഷണ രീതിയിലും ജീവിതരീതികളിലും പല ഘടകങ്ങളും ശ്രദ്ധിച്ചാല്‍ മാത്രമേ ബിപി നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചിലരില്‍ എപ്പോഴും ബിപി ഉയര്‍ന്നുതന്നെ കാണിക്കാറുണ്ട്. അത് എന്തുകൊണ്ടാണ് എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്

മിക്കപ്പോഴും ബിപിയുള്ളവര്‍ തന്നെ അത് സ്വയമറിയാതെ പോകാറാണ് പതിവ്. ഗൗരവമായ എന്തെങ്കിലും സൂചനകള്‍ ശരീരം പ്രകടിപ്പിക്കുമ്പോള്‍ മാത്രം ആശുപത്രിയിലെത്തി പരിശോധനയിലൂടെ ബിപിയുണ്ടെന്ന് തിരിച്ചറിയുന്നവരാണ് ഏറെയും. ലക്ഷണങ്ങള്‍ പ്രകടമാകാത്ത പ്രശ്‌നമായതിനാല്‍ ബിപിയെ 'സൈലന്റ് കില്ലര്‍' അഥവാ നിശബ്ദ ഘാതകന്‍ എന്നും വിളിക്കാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഹൃദയാഘാതത്തെ എങ്ങനെ തിരിച്ചറിയാം?

ഡയറ്റിലും ജീവിതരീതികളില്‍ ആകെത്തന്നെയും പല ഘടകങ്ങളും ശ്രദ്ധിച്ചാല്‍ മാത്രമേ ബിപി നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചിലരില്‍ എപ്പോഴും ബിപി ഉയര്‍ന്നുതന്നെ കാണിക്കാറുണ്ട്. അത് എന്തുകൊണ്ടാണ് എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇതിനുള്ള ചില കാരണങ്ങളാണ് പ്രധാനമായും പങ്കുവയ്ക്കാനുള്ളത്.

*ഡയറ്റ് ബിപിയുടെ കാര്യത്തില്‍ വലിയ പങ്ക് വഹിക്കുന്നതായി നേരത്തേ സൂചിപ്പിച്ചുവല്ലോ. ഇതില്‍ തന്നെ ഉപ്പ് ആണ് വലിയൊരു ശതമാനവും നിര്‍ണായകമാകുന്നത്. ഉപ്പ് കുറയ്ക്കുന്നതിന് അനുസരിച്ച് ബിപിയും നിയന്ത്രിക്കാന്‍ സാധിക്കും. നമ്മള്‍ പാകം ചെയ്യുന്ന ഭക്ഷണത്തില്‍ നിന്ന് ഇത്തരത്തില്‍ ഉപ്പിന്റെ അളവ് കുറച്ചാലും ബാക്കി പുറത്ത് നിന്ന് വാങ്ങി ഉപയോഗിക്കുന്ന പാക്കേജ്ഡ് ഭക്ഷണം, പ്രോസസ്ഡ് ഭക്ഷണം എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന ഉപ്പ് വില്ലനായി വരാം. അതിനാല്‍ ഉപ്പിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ തന്നെ പുലര്‍ത്തുക.

ബന്ധപ്പെട്ട വാർത്തകൾ: ഇവ ശീലമാക്കിയാൽ ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍, ക്യാൻസർ തുടങ്ങി ജീവിതശൈലികൊണ്ടുള്ള എല്ലാ രോഗങ്ങളും തടയാം

* ഉപ്പ് (സോഡിയം) ശരീരത്തില്‍ അധികമാകുമ്പോള്‍ അതിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ധാതുവാണ് പൊട്ടാസ്യം. മൂത്രത്തിലൂടെയാണ് ഇത്തരത്തില്‍ ഉപ്പ് പുറന്തള്ളപ്പെടുന്നത്. അങ്ങനെയാകുമ്പോള്‍ പൊട്ടാസ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ. അതിനാല്‍ പൊട്ടാസ്യം കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. സ്പിനാഷ്, ബ്രൊക്കോളി, തക്കാളി, നേന്ത്രപ്പഴം, ഓറഞ്ച്, അവക്കാഡോ, ഇളനീര്‍ എല്ലാം പൊട്ടാസ്യത്താല്‍ സമ്പന്നമാണ്. ഇങ്ങനെയുള്ള ഭക്ഷണങ്ങളൊന്നും തന്നെ ഡയറ്റില്‍ വരാതിരിക്കുന്നുവെങ്കില്‍ അത് പതിവായി ബിപി ഉയരാന്‍ ഇടയാക്കാം.

* മാനസിക സമ്മര്‍ദ്ദം അഥവാ 'സ്‌ട്രെസ്' കൂടുമ്പോൾ ബിപിയും വര്‍ദ്ധിക്കും.  അതിനാല്‍ സ്‌ട്രെസ്' നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുക.

ബന്ധപ്പെട്ട വാർത്തകൾ: BP കുറയ്ക്കാന്‍ വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നറിയൂ

* ഉറക്കം ശരിയായില്ലെങ്കിലും ബിപി കൂടാം. പതിവായി ഉറക്കപ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ പതിവായി ബിപിയും ഉയര്‍ന്നിരിക്കും. 2018ല്‍ 'ദ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഹൈപ്പര്‍ടെന്‍ഷന്‍' എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം ഉറക്കം ശരിയായി ലഭിക്കാത്തവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ബിപി ഉയരാന്‍ 48 ശതമാനത്തോളം അധികസാധ്യതയാണുള്ളത്. അത്രമാത്രം ഉറക്കത്തിന് ഇക്കാര്യത്തില്‍ പ്രാധാന്യമുണ്ടെന്ന് മനസിലാക്കുക.

* മദ്യപാനശീലമുള്ളവരാണെങ്കില്‍ പതിവായി മദ്യപിക്കുന്നത്, അധിക അളവില്‍ മദ്യപിക്കുന്നത് എല്ലാം ബിപി ഉയരാനിടയാക്കും. രക്തക്കുഴലുകളിലെ പേശികളെയാണ് ഇത് ബാധിക്കുന്നത്. രക്തക്കുഴലുകള്‍ കൂടുതല്‍ നേരിയതാവുകയും ഇതോടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കാന്‍ ഹൃദയത്തിന് അധികമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതായി വരുന്നു. ഇതെല്ലാം ഹൃദയാഘാതത്തിലേക്കോ, ഹൃദയസ്തംഭനത്തിലേക്കോ നയിക്കാന്‍ സാധ്യതകളേറെയാണ്.

* മറ്റ് എന്തെങ്കിലും അസുഖങ്ങളുടെ ഭാഗമായും എല്ലായ്‌പോഴും ബിപി ഉയര്‍ന്നിരിക്കാം. പ്രത്യേകിച്ച് ഹൃദയസംബന്ധമായ അസുഖങ്ങള്‍. അതുകൊണ്ട് ബിപി എപ്പോഴും ഉയര്‍ന്നാണിരിക്കുന്നതെങ്കില്‍ അത്യാവശ്യം ശരീരം സുരക്ഷിതമാണെന്ന് ഉറപ്പിക്കാന്‍ വേണ്ട പരിശോധനകളെല്ലാം ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുന്നത് ഉചിതമാണ്.

English Summary: What can raise your blood pressure?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds