1. Health & Herbs

പെരിഫറൽ ആർട്ടീരിയൽ ഡിസീസ്: കാരണങ്ങളും ലക്ഷണങ്ങളും

കൊളസ്ട്രോൾ, കൊഴുപ്പ് എന്നിവ രക്ത ധമനികളിൽ അടിയുന്നതു മൂലം ധമനികള്‍ ചുരുങ്ങുന്നു. ഈ അവസ്ഥയാണ് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് (Peripheral Artery Disease - PAD) എന്ന് പറയുന്നത്. ഇതുമൂലം കൈകളിലേക്കോ കാലുകളിലേക്കോ ഉള്ള രക്തപ്രവാഹം കുറയുന്നു. ഈ അവസ്ഥയിലുള്ള എന്തെങ്കിലും ചെറിയ ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ കാലിന് വേദന അനുഭവപ്പെട്ടേക്കാം. കാലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ രക്തം ലഭിക്കാത്തതാണ് ഇതിന് കാരണം.

Meera Sandeep
Peripheral Arterial Disease: causes and symptoms
Peripheral Arterial Disease: causes and symptoms

കൊഴുപ്പ് രക്ത ധമനികളിൽ അടിയുന്നതു മൂലം ധമനികള്‍ ചുരുങ്ങുന്ന അവസ്ഥയ്ക്കാണ് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് (Peripheral Artery Disease - PAD) എന്ന് പറയുന്നത്. ഇതുമൂലം  കൈകളിലേക്കോ കാലുകളിലേക്കോ ഉള്ള രക്തപ്രവാഹം കുറയുന്നു. എന്തെങ്കിലും ചെറിയ ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ രോഗിയ്ക്ക് കാലിന് വേദന അനുഭവപ്പെട്ടേക്കാം. കാലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ രക്തം ലഭിക്കാത്തതാണ് ഇതിന് കാരണം.

ബന്ധപ്പെട്ട വാർത്തകൾ: Cholesterol: 'നല്ലതും ചീത്തയുമായ' കൊളസ്ട്രോൾ; വ്യത്യാസം തിരിച്ചറിയാം

ലക്ഷണങ്ങള്‍

കാലിലെ മരവിപ്പ്, ബലഹീനത, കാലുകളിലോ പാദങ്ങളിലോ നാഡിമിടിപ്പ് ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ തീരെ ദുര്‍ബലമാവുക, കാലുകളില്‍ ചര്‍മ്മത്തിന്റെ നിറവ്യത്യാസം, കാല്‍വിരലുകളിലോ പാദങ്ങളിലോ കാലുകളിലോ ഉണ്ടാകുന്ന വ്രണങ്ങള്‍, മുറിവുകള്‍ ഉണങ്ങാതിരിക്കുക എന്നിവയെല്ലാം PADന്റെ മറ്റ് ലക്ഷണങ്ങളാണ്. കാലിന് മാത്രമല്ല എഴുതുമ്പോഴും അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും ജോലി ചെയ്യുമ്പോഴും കൈകളിലും വേദനയുണ്ടാകാം.

കാരണങ്ങൾ

കൊളസ്ട്രോളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. പലപ്പോഴും കാലുകളിലെ വേദന ആളുകൾ അത്ര കാര്യമാക്കാറില്ല. ഒരു പ്രായം എത്തുമ്പോള്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് കൊളസ്‌ട്രോള്‍. ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തില്‍ കൂടിയാല്‍ അത് ധമനികളുടെ ആന്തരിക ഭിത്തികളില്‍ അടിഞ്ഞു കൂടും. ഇത് രക്തം കടന്ന് പോകാന്‍ തടസം സൃഷ്ടിക്കുകയും പിന്നീട് ഹൃദ്രോഗത്തിനും പക്ഷാപാതത്തിനും കാരണമാകുകയും ചെയ്യുന്നു.

മിക്കപ്പോഴും, ഉയര്‍ന്ന കൊളസ്‌ട്രോള്‍ രോഗലക്ഷണങ്ങളിലൂടെ പ്രകടമാകണമെന്നില്ല. എന്നിരുന്നാലും, കൊളസ്‌ട്രോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുന്നത് മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകും, അത് രോഗലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ആവശ്യത്തിന് രക്തം കടന്നുപോകുന്നതിനും ധമനികളിലൂടെ ഒഴുകുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും. ചില സമയങ്ങളിൽ ഇവ  കട്ടപിടിക്കുകയും ചെയ്‌തേക്കാം, അത് പിന്നീട് ഹൃദയാഘാതം അല്ലെങ്കില്‍ സ്‌ട്രോക്കിലേക്ക് നയിച്ചേക്കാം.

അനാരോഗ്യകരമായ ജീവിതശൈലി കൊളസ്റ്ററോളിനുള്ള  പ്രധാന കാരണങ്ങളിലൊന്നാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും സ്ഥിരമായി വ്യായാമം ചെയ്യുന്നതും ഉയര്‍ന്ന കൊളസ്ട്രോളിനുള്ള സാധ്യത കുറയ്ക്കും.  പച്ചക്കറികള്‍, ആരോഗ്യകരവും ജലാംശം നല്‍കുന്നതുമായ പഴങ്ങള്‍, നാരുകള്‍ അടങ്ങിയ ധാന്യങ്ങള്‍ തുടങ്ങിയവ ശീലമാക്കുക.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: What is peripheral arterial disease and what are the causes and symptoms?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds