ഏറ്റവും ലളിതവും ഫലപ്രദവുമായ പ്രഥമ ചികിത്സയാണ് തീപൊള്ളലിന് പ്രകൃതിരീതിയിലുള്ളത്. പൊള്ളിയതിന്റെ പുകച്ചിലും വേദനയും പാടും ഒന്നും അവശേഷിപ്പിക്കാത്ത അവിശ്വസനീയമായ സൗഖ്യമാണ് പ്രകൃതി നല്കുന്നത്.
ഏത് രോഗത്തിന്റെയും കാരണത്തെ പരിഗണിക്കുകയും അതിനു വേണ്ട പരിഹാരം ചെയ്യുന്നതുകൊണ്ടുമാണ് പ്രകൃതിചികിത്സയിൽ തീപൊള്ളലിനെ ഒരു സ്വപ്നം മാത്രമായി മാറ്റുന്ന മെച്ചമുണ്ടാകുന്നത്.
തീപൊള്ളൽ അമിത ചൂടിന്റെതാണല്ലോ. വെള്ളത്തിനല്ലാതെ മറ്റെന്തിനാണ് ചൂടിനെ തണുപ്പിക്കാനാകുക? പൊള്ളിയ ഭാഗം ഉടനടി പച്ചവെള്ളത്തിലാക്കുക, ഒഴുകുന്ന വെള്ളത്തിൽ അല്ലെങ്കിൽ വെള്ളം നിറച്ച പാത്രങ്ങളിൽ മുക്കി ചൂടിനെ നിർവീര്യമാക്കണം.
വെള്ളം നിറച്ച പാത്രങ്ങളിലേയ്ക്ക് പച്ചവെള്ളം തുളുമ്പിപ്പോകുന്ന വിധത്തിൽ തുടർച്ചയായി ഒഴിച്ചുകൊണ്ടയിരിക്കണം. പൊള്ളിയ ഭാഗം പാത്രത്തിൽ മുങ്ങുന്നതോടെ ആ വെള്ളത്തിലേയ്ക്ക് ചൂട് പടർന്ന് തണുപ്പ് ഇല്ലാതെയാകുന്നുണ്ട്. സാധാരണ പൊള്ളലുകൾ അരമണിക്കൂർകൊണ്ട് മാറും. ഗുരുതരമായ പൊള്ളലുകൾക്ക് ഒരു മണിക്കൂർ മുതൽ വിറയ്ക്കുന്ന സമയം വരെ വെള്ളത്തിൽ തന്നെ മുക്കിവെയ്ക്കണം.
ശരിയായ മാറ്റം ഉണ്ടാകുന്നതുവരെ ഒരു കാരണവശാലും പൊള്ളിയ ഭാഗം വെള്ളത്തിൽ നിന്നും പുറത്തെടുക്കരുത്.
സ്വിമ്മിങ്ങ് പൂളിൽ, ടബ്ബുകളിൽ, കുളങ്ങളിൽ, തടാകത്തിൽ ഒക്കെ മുങ്ങിക്കിടക്കാം. കുളിമുറിയിൽ ഷവറും ടാപ്പുകളും തുറന്നിട്ടും, ടാപ്പിൽ നിന്നും കോരിയൊഴിച്ചും, വെള്ളം ചീറ്റിച്ചുമൊക്കെ പ്രതിസന്ധിയെ നേരിടാം. പൊള്ളലിന്റെ ആഘാതം പൂർണ്ണമായി മാറിയാലും പത്തുമിനിറ്റ് കൂടെ പൊള്ളിയ ഭാഗം വെള്ളത്തിൽ തന്നെ തുടരട്ടെ.
തുടർന്ന് വൃത്തിയുള്ള ഉണങ്ങിയ തുണി പൊള്ളിയ ഭാഗത്ത് പതുക്കെ വെച്ച് വെള്ളം ഒപ്പിയെടുക്കുക. ഒരിക്കലും തുടയ്ക്കരുത്. തുടയ്ക്കുന്നത് തൊലി പോകുവാൻ ഇടയാക്കാം.
നല്ലതേൻ, അല്ലെങ്കിൽ നെയ്യ് പതുക്കെ പുരട്ടുക. അവ ലഭ്യമല്ലെങ്കിൽ ഉരുളക്കിഴങ്ങ്, വെള്ളരി, കുമ്പ ളങ്ങ തുടങ്ങിയവ അല്പം വെള്ളം തളിച്ച് അരച്ച് കുഴപാക്കിയത് പുരട്ടാം.
ധാരാളം വെള്ളം കുടിക്കണം. തീപൊള്ളലിന്റെ കാഠിന്യമനുസരിച്ച് ആന്തരാവയവങ്ങൾക്കും ജലനഷ്ടം ഉണ്ടാകും. വെള്ളം തീരെ കുറയുന്നതിന്റെ ഷോക്ക് മരണം പോലും ഉണ്ടാക്കാനിടയുള്ളതാണ്. പൊള്ളലിന്റെ കാഠിന്യമനുസരിച്ച് ആറുമണിക്കൂർ മുതൽ 48 മണിക്കൂർവരെ വെള്ളം, കരിക്കിൻവെള്ളം, ജ്യൂസ് മാത്രം കഴിക്കുക.
Share your comments