മൈക്രോബാക്ടീരിയം ട്യൂബെർക്കുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. ഇത് പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. ശ്വാസരോഗക്ഷയം ഉള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും, സംസാരിക്കുമ്പോഴും ശരീര സ്രവങ്ങളിലൂടെ രോഗാണുക്കൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. ഒറ്റ തുമ്മലിലൂടെ ഇത്തരത്തിലുള്ള 40000 ത്തോളം കണങ്ങൾ പുറത്തു വരുന്നു. ക്ഷയരോഗാണുവിന് അതിജീവനശേഷി കൂടുതലായതിനാൽ ഇത്തരത്തിലുള്ള ഒരു കണം കൊണ്ട് തന്നെ രോഗം പകരാം.
രോഗസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, അണുവിമുക്തമല്ലാത്ത സൂചി ഉപയോഗിച്ച് കുത്തിവയ്‌പ്പുകൾ എടുക്കുന്നവർ, ദരിദ്രജനവിഭാവങ്ങൾ, വൈദ്യസേവനം ലഭിക്കാത്തവർ, ക്ഷയരോഗികളുമായി സമ്പർക്കമുള്ള കുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യസേവന രോഗത്തുള്ളവർ എന്നിവരും രോഗം പിടിപെടുന്നതിന് ഉയർന്ന സാധ്യതയുള്ളവരാണ്.
പ്രത്യേക സമയങ്ങളിൽ ഉണ്ടാകുന്ന പനി, തുടർച്ചയായ ചുമ, പ്രത്യേക കാരണങ്ങൾ കൂടാതെ തൂക്കം കുറയുക, ചുമച്ചു തുപ്പുന്ന കഫത്തിൽ രക്തം എന്നിവയാണ് ടിബിയുടെ പ്രധാന ലക്ഷണങ്ങൾ.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷയരോഗം; കൃത്യമായ ചികിത്സയും രോഗ നിയന്ത്രണവും പ്രാധാന്യമർഹിക്കുന്നു
ക്ഷയരോഗം ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നതെങ്കിലും ദഹനേന്ദ്രീയവ്യൂഹം, ജനനേന്ദ്രീയവ്യൂഹം, അസ്ഥികൾ, സന്ധികൾ, രക്തചക്രമണവ്യൂഹം, ത്വക്ക്, തലച്ചോറും, നാഡീപടലങ്ങളും തുടങ്ങി ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം. ലൈംഗിക അവയവങ്ങളിലും ക്ഷയം ബാധിക്കാം. എന്നാൽ ലൈംഗിക അവയവങ്ങളിൽ കണ്ടുവരുന്ന ക്ഷയം വളരെ അപൂർവമായി മാത്രമേ കാണാറുള്ളു.
പ്രതിരോധം
രോഗം നിർമാർജനം ചെയ്യണമെങ്കിൽ രോഗി ചികിത്സ പൂർണമായും നടപ്പാക്കണം. രോഗം സ്ഥിരീകരിച്ചാൽ കൂടെ താമസിക്കുന്നവർക്ക് രോഗം വരാൻ സാധ്യത കൂടുതലാണ്. കൂടുതൽ ആളുകൾ താമസിക്കുന്ന അടുത്തടുത്ത് വീടുകളുള്ള സ്ഥലത്തെ ക്ഷയരോഗ അണു മറ്റുള്ളവർക്ക് വരാൻ കൂടുതൽ സാധ്യതയുണ്ട്. എപ്പോഴും വീട് അടച്ചിടാതെ ജനലുകൾ എല്ലാം തുറന്ന് വായു സഞ്ചാരം ഉറപ്പു വരുത്തണം.
നല്ല ശുചിത്വം പാലിക്കുക. ചുമയ്ക്കുപ്പോഴും തുമ്മുപ്പോഴും ടവ്വൽ ഉപയോഗിക്കുക. ഓരോ പ്രാവശ്യം ചുമയ്ക്കുപ്പോഴും ടവ്വൽ ഉപയോഗിക്കുകയും അതു കഴിഞ്ഞു കൈ വൃത്തിയായി കഴുകി അണുവിമുക്തമാക്കുകയും വേണം. വായുവിലൂടെ മറ്റുള്ളവർക്ക് പകരാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുക്കണം. ഓരോ രോഗിയുടെയും അണുവിന്റെ ലോഡ് വ്യത്യസ്തമായിരിക്കും. നല്ല പോഷക ആഹാരങ്ങൾ കഴിക്കണം. ഡീപ്പ് ബ്രീത്തിംഗ് ഉൾപ്പെടെയുള്ള നല്ല വ്യായാമ മുറകൾ ചെയ്യണം. തുറന്ന സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക. ഒരാൾ ഉപയോഗിക്കുന്ന വസ്തുക്കളായ വസ്ത്രം, പാത്രം എന്നിവ ഉപയോഗിക്കാതിരിക്കുക.
Share your comments