<
  1. Health & Herbs

മധ്യവയസ്സിൽ സ്ത്രീകളിൽ ശരീരഭാരം വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

ശരീരഭാരം നിയന്ത്രിക്കാനുള്ള പ്രയാസം സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കാണാറുണ്ട്. ഒരു നിശ്ചിത പ്രായത്തിനു ശേഷം ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ പലരും പ്രയാസപ്പെടുന്നുണ്ട്. ചില സ്ത്രീകളിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, എന്നിവയെല്ലാം ചെയ്തിട്ടും ചിലരുടെ ശരീരഭാരം കൂടാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

Meera Sandeep
Why do women gain weight in middle age?
Why do women gain weight in middle age?

ശരീരഭാരം നിയന്ത്രിക്കാനുള്ള പ്രയാസം സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കാണാറുണ്ട്.  ഒരു നിശ്ചിത പ്രായത്തിനു ശേഷം ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ പലരും പ്രയാസപ്പെടുന്നുണ്ട്. ചില സ്ത്രീകളിൽ  ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, എന്നിവയെല്ലാം ചെയ്തിട്ടും ചിലരുടെ ശരീരഭാരം കൂടാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ അരി സഹായിക്കുമോ?

സ്ത്രീകളിൽ കാണുന്ന ഈ പ്രശ്‌നത്തിന് പല കാരണങ്ങളുമുണ്ട്.  അവരുടെ ശരീരം പല മാറ്റങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളും ആര്‍ത്തവവും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന്  കാരണമാകുന്നു. കൂടാതെ, ഗര്‍ഭധാരണത്തിന് ശേഷം മറ്റ് പല ഘടകങ്ങളും ശരീരഭാരം കൂടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നമുക്ക് ചുറ്റും ഒന്ന് കണ്ണോടിക്കുകയാണെങ്കില്‍, 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അവരേക്കാള്‍ പ്രായം കുറഞ്ഞവരേക്കാള്‍ ശരീരഭാരം കൂടാനുള്ള സാധ്യത കൂടുതലാണ്.

ബന്ധപ്പെട്ട വാർത്തകൾ: അതിവേഗം ശരീരഭാരം കുറയ്ക്കാൻ തുളസി: എങ്ങനെ ഉപയോഗിക്കണമെന്ന് അറിയൂ...

ഒരു നിശ്ചിത വയസ്സിന് മുകളില്‍ പ്രായമുള്ള സത്രീകളുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണമായി പറയുന്നത്. മുമ്പത്തെ പോലെ അവരുടെ ശരീരം കലോറി ഇല്ലാതാക്കുന്നില്ല. ഈ അവസ്ഥയില്‍ സ്ത്രീകളുടെ അരക്കെട്ടില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം

ഈ പ്രായങ്ങളിൽ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വഴികൾ ഇവയാണ്:

* നമ്മുടെ ശരീരം ആക്ടീവ് ആയി ഇരിക്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ധാരാളം പ്രോട്ടീന്‍ ആവശ്യമാണ്. അതിനാല്‍ പ്രോട്ടീന്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുക.

* ലഘുഭക്ഷണമായി ബദാം, വാല്‍നട്ട്, മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയ നട്‌സുകളും സീഡുകളും കഴിക്കുക.

* ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക. ഇത് ഭാരം കുറയ്ക്കുകയും നിങ്ങളുടെ ശരീരത്തിന്റെ ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

* നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

* വിറ്റാമിന്‍, കാത്സ്യം, ഇരുമ്പ് എന്നിവയുടെ സപ്ലിമെന്റുകള്‍ കഴിക്കുക.

* നിങ്ങള്‍ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുകയാണെങ്കില്‍, ധാന്യങ്ങള്‍ ഒഴിവാക്കുക

* മുഴു ധാന്യങ്ങള്‍, പരിപ്പുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ദിവസവും കഴിക്കുക

* കുറഞ്ഞത് 8 മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക

* നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക

English Summary: Why do women gain weight in middle age?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds