നല്ല ആരോഗ്യം നിലനിർത്തണമെങ്കിൽ, നമ്മുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലുമൊക്കെ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ഓരോ പ്രഭാതവും തുടങ്ങുന്നത് തന്നെ ചായയിലും കാപ്പിയിലുമാണ്. ഈ പാനീയങ്ങളുടെ കൂടെ പഞ്ചസാരയും നമ്മുടെ ശരീരത്തിനകത്ത് പോകുന്നുണ്ട്. പഞ്ചസാര ആരോഗ്യത്തിന് നല്ലതല്ലായെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ ദിവസവും പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. എന്നാൽ ഇതുപോലുള്ള പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുക വഴി ആരോഗ്യം മെച്ചപ്പെടുത്താം.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹബാധിതരിലെ ഈ ചർമപ്രശ്നങ്ങൾ അറിയുക
പഞ്ചസാരയുടെ സാന്നിധ്യം ചൂടുള്ള ചായയും കാപ്പിയുമെല്ലാം കുറഞ്ഞ സമയത്തിനുള്ളില്‍ കുടിച്ചു തീർക്കാൻ നമ്മളെ പ്രേരിതമാക്കുന്നു. അതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയും രക്തത്തില്‍ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയാല്‍ അത് ശരീരത്തിന് കുറയ്‌ക്കേണ്ടതുണ്ട്. ഇതിനായി, പാന്‍ക്രിയാസ് വലിയ അളവില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ദ്രുതഗതിയിലുണ്ടാകുന്ന വര്‍ദ്ധനവും കുറവും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. കൂടാതെ ഇത് കുടല്‍, കരള്‍, പാന്‍ക്രിയാസ് എന്നിവയില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അപകടകാരിയായ വെളുത്ത പഞ്ചസാരയ്ക്കു പകരം തേങ്ങാ പഞ്ചസാര കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തൂ
അഥവാ നിങ്ങൾക്ക് ചായയോ കാപ്പിയോ ഒക്കെ മധുരമില്ലാതെ കഴിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വലിയ പരിശ്രമമില്ലാതെ ഭക്ഷണത്തില്‍ നിന്ന് കലോറിയുടെ അളവ് കുറയ്ക്കാന്‍ നിരവധി മാർഗങ്ങളുണ്ട്. താഴെ പറയുന്നവ ചായയിലോ കാപ്പിയിലോ ചേർത്തിയാൽ ഒരു പരിധിവരെ പരിഹാരം കാണാം.
- കറുവപ്പട്ട (Cinnamon): പാനീയങ്ങളിൽ ഈ സുഗന്ധവ്യഞ്ജനം ചേര്‍ക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. അതേസമയം പാനീയത്തിന് അല്‍പ്പം മധുരം നല്‍കുകയും ചെയ്യുന്നു. ഇത് നമുക്കെല്ലാവര്‍ക്കും ഉപയോഗിക്കാം. രുചിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ജാതിക്കയോ ഏലക്കയോ ഉപയോഗിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കറുവപ്പട്ട വെള്ളം ദിവസവും കുടിക്കാം; ആരോഗ്യത്തെ സംരക്ഷിക്കാം
- കൊക്കോ പൗഡര്‍ (Cocoa Powder): കൊക്കോയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് പാനീയത്തെ കൂടുതൽ സമ്പുഷ്ടമാക്കും. ഇത് നിങ്ങള്‍ക്ക് ചെറിയ അളവില്‍ കാപ്പിയില്‍ ചേര്‍ക്കാം.
- ബദാം എക്‌സ്ട്രാക്റ്റ് അല്ലെങ്കില്‍ വാനില എക്‌സ്ട്രാക്റ്റ് (Almond extract or Vanilla extract) - ഈ എക്‌സ്ട്രാക്റ്റുകള്‍ പ്രകൃതിദത്തമായി തന്നെ മധുരമുള്ളവയാണ്. അധികമായി ചേർക്കുന്ന പഞ്ചസാരയ്ക്കും മറ്റു മധുരകാരികൾക്കും പകരമായി ഇവ ഉപയോഗിക്കാം. ഇവ ഏതാനും തുള്ളി മാത്രം ഉപയോഗിച്ചാല്‍ മതിയാകും.
ഈ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ പഞ്ചസാരയോടുള്ള നിങ്ങളുടെ ആസക്തിയും കുറയുന്നു.
അതുപോലെ, പഞ്ചസാരയില്ലാതെ കട്ടന്‍ കാപ്പി കുടിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പഞ്ചസാരയില്ലാതെ രണ്ട് കപ്പ് ബ്ലാക്ക് കോഫി ദിവസവും രണ്ട് തവണ കുടിക്കുന്നത് ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് തലച്ചോറിനെ സജീവമായി നിലനിര്‍ത്താനും സഹായിക്കുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments