പല്ലുകൾക്കിടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തങ്ങി നിൽക്കുന്നതിന് (food impaction) പല കാരണങ്ങളുമുണ്ട്. ഇത് പലരും നീക്കം ചെയ്യുന്നത് ടൂത്ത് പിക്ക്, സേഫ്റ്റി പിൻ, തീപ്പെട്ടിക്കൊള്ളി തുടങ്ങിയവ ഉപയോഗിച്ചാണ്. വളരെ മൃദുവായ ഇൻ്റർദന്തൽ പാപ്പില്ല എന്ന പല്ലുകൾക്കിടയിലെ മോണയുടെ ഭാഗത്തിന് ഇത് കൂടുതൽ ക്ഷതമേൽപ്പിക്കുന്നു. ഈ പ്രശ്‌നത്തിൻറെ കാരണമെന്തെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പല്ലിലെ കറുപ്പ് നീക്കാനുള്ള ഉപാധികൾ ഇവയാണ്...
- അടുത്തുള്ള പല്ലുകളുമായുള്ള ബന്ധം വിടുന്നത് കാരണം
- പ്രതലത്തിലുളള തേയ്മാനം കാരണം.
- അഭിമുഖമായ പല്ലുകൾ നേരത്തെ നഷ്ടപ്പെട്ട ഭാഗത്ത് യഥാസമയം വയ്പുപല്ലുകൾ വയ്ക്കാത്തവരിൽ പല്ലുകൾ കീഴ്പ്പോട്ടിറങ്ങി വരുന്നത് കാരണം.
- പല്ലുകളിൽ ജന്മനാ തന്നെയുള്ള അപാകതകൾ കാരണം.
- പല്ലുകളിൽ കേട് വന്ന ഭാഗം അടച്ചതിലും ക്യാപ്പ് ഇട്ടതിലും വന്നിട്ടുള്ള ചില അപാകതകൾ കാരണം.
എങ്ങനെ തടയാം?
ശരിയായ ദന്ത ശുചിത്വം - രണ്ട് നേരം ശരിയായ രീതിയിൽ ബ്രഷിംഗ് (മേൽത്താടിയിൽ മുകളിൽ നിന്നും താഴേയ്ക്ക് ഒരു കോൺ കൊടുത്ത് കൊണ്ട് മൂന്ന് പല്ലുകൾ വീതം ചെയ്ത് പൂർത്തീകരിക്കുക, കീഴ്‌ത്താടിയിൽ ഇതേ രീതിയിൽ താഴെ നിന്ന് മുകളിലേക്ക് ബ്രഷ് ചെയ്യുക. മീഡിയം ഫ്ളെക്സിബിൾ പിടിയുള്ള ടൂത്ത് ബ്രഷും ക്രീം രൂപത്തിലുള്ള പേസ്റ്റും ഉപയോഗിക്കണം ) , ഒരു നേരം ഫ്ളോസിംഗ് (അതിനായി ദന്തൽ ഫ്ളോസ് എന്ന പ്രത്യേകതരം നൂലുകൾ ഉപയോഗിക്കാം) അല്ലെങ്കിൽ പല്ലിടശുചീകരണ ബ്രഷുകൾ അഥവാ ഇന്റർദന്തൽ ബ്രഷുകൾ ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: അപകടത്തിൽ ഇളകിപോകുന്ന പല്ല് സൂക്ഷിക്കേണ്ടത് പാലിൽ
ചികിത്സാരീതികൾ
- പല്ല് വൃത്തിയാക്കുക
- പല്ലിലെയും കേട് അടച്ച ഭാഗത്തെയും പല്ലിൽ ഇട്ടിരിക്കുന്ന ക്യാപ്പിലെയും അപാകതകൾ പരിഹരിക്കുക.
- ചില വ്യക്തികളിൽ മുഴച്ച് നിൽക്കുന്ന പ്ലഞ്ചർ കസ്പ് എന്ന പല്ലിന്റെ ഭാഗം ശരിയാക്കുക.
- മോണയിൽ മരുന്നുകൾ ഉപയോഗിച്ച് ആഴത്തിലുള്ള വൃത്തിയാക്കൽ അഥവാ സബ് ജിഞ്ചൈവൽ സ്കെയിലിംഗ്.
- മോണയിലെ ശസ്ത്രക്രിയ അഥവാ ഫ്ളാപ്പ് സർജറി.
- പല്ലുകൾക്കിടയിൽ വലിയ വിടവുകൾ വന്നവരിൽ പല്ലിൽ കമ്പിയിടുന്ന ദന്ത ക്രമീകരണചികിത്സ
- മോണരോഗ വിദഗ്ദ്ധനെ കണ്ട് ആറു മാസത്തിലൊരിക്കൽ പരിശോധന നടത്തുക.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments