 
            ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. അതിനാല്‍ ജീവിതശൈലിയില്‍ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്.
സാധാരണക്കാർ മാത്രമല്ല ജീവിതത്തിലൂടെ തന്നെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന വ്യക്തികൾ പോലും പറയുന്നത് ദഹനത്തെ എളുപ്പമാക്കുന്ന നല്ല ഭക്ഷണങ്ങളെ കുറിച്ചാണ്
മേനേ പ്യാർ കിയാ ചിത്രത്തിലൂടെ പ്രേമികളുടെ മനം കവർന്ന ബോളിവുഡ് നടി ഭാഗ്യശ്രീയാണ് തൈരിനെ പ്രകീത്തിച്ചു കൊണ്ട് ഇപ്പോൾ രംഗത്തെത്തിയത്. തന്റെ ഇൻസ്റാഗ്രാൻ പേജിലൂടെ ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണത്തെ പരിചയപ്പെടുത്തുന്ന വീഡിയോ അവർ പോസ്റ്റ് ചെയ്തു. ഇതിന് നിരവധിപേർ കമന്റുമായെത്തി. നിരവധി മാധ്യമങ്ങൾ അത് വാർത്തയാക്കി.
 
            കാരണം1989 ൽ ഇറങ്ങിയ ആ ചിത്രത്തിൽ കണ്ട സുന്ദരിയെത്തന്നെയാണ് ഇന്നവർ പങ്കുവച്ച തന്റെ വീഡിയോയിലും കണ്ടത്. അപ്പോൾ തന്നെ മനസ്സിലാകും ആഹാര കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും അവർ എത്ര ശ്രദ്ധാലുവാണെന്ന് . ദുർമേദസ്സോ, അനാരോഗ്യമോ ഒന്നും തന്നെ ബാധിച്ചിട്ടില്ല എന്ന് പറയാതെ പറയുകയാണ് നടി തന്റെ വീഡിയോയിലൂടെ. ദഹനത്തെ സുഗമമാക്കാന്‍ ഏറേ സഹായിക്കുന്ന ഒരു ഭക്ഷണമാണ് തൈര് എന്നാണ് ഭാഗ്യശ്രീ പറയുന്നത്.
ബോളിവുഡ് നടി ഭാഗ്യശ്രീ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവയും അടങ്ങിയ തൈര് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ് എന്നും പറയുന്നു. വേനല്‍ക്കാലത്തെ ചൂടില്‍ നിന്നും രക്ഷനേടാനും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്താമെന്നും ഭാഗ്യശ്രീ പറയുന്നു. ദഹനത്തെ സുഗമമാക്കാന്‍ ഏറേ സഹായിക്കുന്ന ഒരു ഭക്ഷണമാണ് തൈര് എന്നാണ് ഭാഗ്യശ്രീ പറയുന്നത് .
അവർക്കു മാത്രമല്ല ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടെ ആർക്കും തങ്ങളുടെ ആരോഗ്യത്തെ കാത്തു സൂക്ഷിക്കാം
ഭാഗ്യശ്രീയുടെ വീഡിയോ 
https://www.instagram.com/p/COuYtboHYVR/?utm_source=ig_web_copy_link
ദഹനത്തെ സഹായിക്കുന്ന മറ്റു ചില ഭക്ഷണങ്ങൾ
1.പപ്പായ പതിവായി കഴിക്കുക.
2.രാവിലെയും ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പും ചൂട് വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ കൃത്യമാക്കാനും വയറ്റില്‍ ഗാസ്‌ട്രിക് ജ്യൂസ് ഉത്‌പാദിപ്പിക്കാനും സഹായിക്കും.അല്ലെങ്കിൽ എല്ലാ ദിവസവും നാരങ്ങവെള്ളം കുടിക്കുന്നത് വയറ് ശുദ്ധമാക്കുന്നതിനും അധിക അമ്ലം നീക്കം ചെയ്യുന്നതിനും സഹായിക്കും.ദിവസം 8-10 ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.
3.ഇരുന്ന് ആയാസരഹിതമായി മാത്രം ആഹാരം കഴിക്കുക. ഇരുന്ന് കഴിക്കുമ്പോള്‍ വയര്‍ അയഞ്ഞ അവസ്ഥയിലായിരിക്കും ഇത് ദഹനത്തെ എളുപ്പമാക്കും.
4.ഭക്ഷണം കഴിക്കുമ്പോള്‍ ചെറിയ കഷ്‌ണങ്ങളാക്കി പതുക്കെ ചവച്ചരച്ച് കഴിക്കുക. ഇത് വായില്‍ വച്ച് കാര്‍ബോഹൈഡ്രേറ്റ് ദഹനം നടക്കാനും ദഹനത്തിന് സഹായിക്കുന്ന അമലേസ് എന്‍സൈം ഉത്‌പാദിപ്പിക്കാനും സഹായിക്കും
 
            5.ഇഞ്ചി, കുരുമുളക്, കല്ലുപ്പ്, മല്ലി തുടങ്ങി വിവിധ സുഗന്ധവ്യഞ്‌ജനങ്ങള്‍ ആഹാരത്തിന് സ്വാദ് കൂട്ടാന്‍ ചേര്‍ക്കുന്നത് ദഹനം എളുപ്പമാക്കും.
6.വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ആഹാരം കൂടുതല്‍ കഴിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക
7.എല്ലാ ദിവസവും ഒരേ സമയത്ത് കഴിച്ച് ശീലിക്കുന്നതും വ്യായാമം പതിവാക്കുന്നതും നല്ലതാണ്. ദഹന പ്രക്രിയ ക്രമത്തില്‍ നടക്കുന്നതിന് ഇത് സഹായിക്കും.
8 .ഏതാനം തുള്ളി പുതിന എണ്ണ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ദഹന സംവിധാനത്തെ വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും.
9.ദിവസവും കൊഴുപ്പ് കുറഞ്ഞ തൈര് കൂടുതല്‍ കഴിക്കുക. ശരീരം ആരോഗ്യത്തോടിരിക്കാനും പോഷകാംശം എളുപ്പത്തില്‍ സ്വീകരിക്കപെടാനും ഇത് സഹായിക്കും.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments