ബ്ലഡ് ഗ്രൂപ്പ് നോക്കി ഭക്ഷണം കഴിക്കാം. A, B, AB, O എന്നിങ്ങനെ നാലു blood group കളാണ് ഉളളത്. ഇതില്‍ തന്നെ പൊസററീവും നെഗറ്റീവുമെല്ലാം പെടും. ഇത് ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തിലും പ്രധാനപ്പെട്ടത് തന്നെയാണ്.
ചില പ്രത്യേക ബ്ലഡ് ഗ്രൂപ്പുകള്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കണമെന്നാണ് പറയുക. ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് ഇത് അത്യാവശ്യമാണ്. ആരോഗ്യകരമായ തൂക്കം, ആയുസ്, ആരോഗ്യം എന്നിവയ്ക്ക് blood group അറിഞ്ഞ് ഭക്ഷണം കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്.
ലെക്ടിനുകള്‍ എന്ന പ്രത്യേക പ്രോട്ടീനുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള diet തീരുമാനിയ്ക്കുന്നത്. ഇവ പഞ്ചസാര molecule കളെ കൂട്ടിച്ചേര്‍ക്കാന്‍ ശേഷിയുള്ളവയാണ്. ഇതിനാല്‍ തന്നെ കുടല്‍ ആരോഗ്യത്തിന് negative effect നല്‍കുന്നവയുമാണ്.
ഭക്ഷണത്തില്‍ ധാരാളം ലെക്ടിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ A B O രക്തഗ്രൂപ്പുകളെ സ്വാധീനിയ്ക്കുന്നു. ഇതിനാല്‍ തന്നെ ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് RBC അഥവാ Red blood cell കളെ ബാധിയ്ക്കുന്നതാണ്. ബ്ലഡ് ഗ്രൂപ്പ് പ്രകാരം ആരോഗ്യകരമായ ഭക്ഷണ രീതി എങ്ങനെയെന്നറിയൂ.
എ രക്തഗ്രൂപ്പെങ്കില്‍ (A Group)
ഇതു പ്രകാരം A രക്തഗ്രൂപ്പെങ്കില്‍ അഗ്രേറിയന്‍ അഥവാ കള്‍ട്ടിവേറ്റര്‍ എന്നുള്ള ഗണത്തില്‍ പെടുത്താം. ഇവര്‍ക്ക് വളരെ സെന്‍സിററീവായ പ്രതിരോധ വ്യൂഹമാണ് ഉളളത്. ഇതിനാല്‍ ഇവര്‍ സസ്യാഹാരം കൂടുതല്‍ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ചുവന്ന മാംസം പോലുള്ളവ ഒഴിവാക്കി ആരോഗ്യകരമായ സസ്യാഹാരം കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഗുണം ചെയ്യുക. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇതു സഹായിക്കുന്നു.
ബി രക്തഗ്രൂപ്പെങ്കില്‍ (B Group)
B രക്തഗ്രൂപ്പെങ്കില്‍ നൊമാഡ് എന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രൂപ്പുകാര്‍ക്കും സസ്യാഹാരമാണ് നല്ലത്. അതേ സമയം മാംസാഹാരവും കഴിയ്ക്കാം. എന്നാല്‍ ചിക്കന്‍, പോര്‍ക്ക് തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്.
പാലുല്‍പന്നങ്ങള്‍ കഴിയ്ക്കുന്നതും ഇവര്‍ക്ക് ആരോഗ്യകരമാണ്. എന്നാല്‍ ഗോതമ്പ്, ചോളം, പയര്‍ വര്‍ഗങ്ങള്‍, തക്കാളി എന്നിവയും ഇവര്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നു വേണം, പറയുവാന്‍.
എബി രക്തഗ്രൂപ്പെങ്കില്‍ (AB Blood Group)
എബി രക്തഗ്രൂപ്പെങ്കില്‍ എനിഗ്മ എന്നാണ് പറയുന്നത് ഇവര്‍ എ, ബി മിക്‌സ്ഡ് ഗ്രൂപ്പാണ്. അതായത് എ, ബി എന്നു രക്തഗ്രൂപ്പുകള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്നതാണ്. കടല്‍ വിഭവങ്ങള്‍, ടോഫു, പാല്‍ വര്‍ഗങ്ങള്‍,
ബീന്‍സ്, ധാന്യങ്ങള്‍ എന്നിവ ഇവര്‍ക്ക് നല്ലതാണ്. കിഡ്‌നി ബീന്‍സ്, കോണ്‍, ബീഫ്, ചിക്കന്‍ എന്നിവ ഇവര്‍ ഒഴിവാക്കുന്നതാണ് ആരോഗ്യകരം. അതായത് ചില പ്രത്യേക തരത്തിലെ പയര്‍ വര്‍ഗങ്ങള്‍, ചില പ്രത്യേക രീതിയിലെ ഇറച്ചി എന്നിവ ഇവര്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നു വേണം, പറയുവാന്‍.
ഒ രക്തഗ്രൂപ്പിന് (O Blood Group)
ഒ രക്തഗ്രൂപ്പിന് ഹണ്ടര്‍ എന്നാണ് പേര്. ഇവര്‍ക്ക് ഹൈ പ്രോട്ടീന്‍ ഡയറ്റാണ് ആവശ്യമെന്നു പറയാം. ഇറച്ചി, മീന്‍, ചില തരം ഫ്രൂട്‌സ്, പച്ചക്കറികള്‍ എന്നിവയെല്ലാം ഇവര്‍ക്ക് മികച്ചതാണ്. ധാന്യം, പയര്‍ വര്‍ഗങ്ങള്‍, പാലുല്‍പന്നങ്ങള്‍ എന്നിവ കുറയ്ക്കുക.
പ്രത്യേകിച്ചും കൊഴുപ്പു കൂടിയ പാല്‍ വര്‍ഗങ്ങള്‍. പാലിയോ ഡയറ്റിന് സമാനമായ ഡയറ്റാണ് ഈ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക് ഗുണകരം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഡയറ്റാണ് പാലിയോ ഡയറ്റെന്നത്. സൂപ്പര്‍ നിറത്തിനും തുടുത്ത കവിളിനും ഓറഞ്ച് ഓയില്‍.
Share your comments