പോയെസിയെ കുടുംബത്തിൽ ഉൾപ്പെട്ട ഔഷധസസ്യമാണ് കറുക. ഹൈന്ദവാചാരങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഈ ഔഷധസസ്യം ദശപുഷ്പങ്ങളിൽ ഒന്നു കൂടിയാണ്. ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും ഹോമിയോപ്പതിയിലുമെല്ലാം ഉപയോഗപ്പെടുത്തുന്ന ഈ ഔഷധസസ്യത്തിന്റെ ഗുണങ്ങൾ വാക്കുകൾക്കതീതമാണ്.
കറുകയുടെ ഔഷധഗുണങ്ങൾ
1. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന കറുക ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഒരു പ്രതിവിധിയാണെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നു.
2. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ കറുകനീര് കഴിക്കുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ : ആരോഗ്യത്തിനായി കർക്കിടക കഞ്ഞി കുടിക്കാം; തയ്യാറാക്കുന്ന വിധം
3. അൾസർ, അസിഡിറ്റി മറ്റു ഉദരരോഗങ്ങൾ പരിഹരിക്കുവാൻ കറുക ഉപയോഗപ്പെടുത്താം.
4. രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് വർധിപ്പിക്കാൻ കറുക നീര് അതിരാവിലെ അരഗ്ലാസ് വീതം കുടിച്ചാൽ മതി.
5. മുലപ്പാൽ വർദ്ധിപ്പിക്കുവാനും, ആർത്തവസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാനും കറുക നീര് 25 മില്ലി വീതം ദിവസവും രണ്ടു നേരം വെച്ച് കുടിച്ചാൽ മതി.
6. മലബന്ധം അകറ്റുവാൻ കറുകനീര് അൽപം കൽക്കണ്ടം ചേർത്ത് കഴിച്ചാൽ മതി.
7. കറുക ഉണക്കി ഇന്തുപ്പ് ചേർത്ത് പല്ലിൽ തേച്ചാൽ നല്ല വെണ്മ ഉണ്ടാവുകയും, മോണ സംബന്ധമായ രോഗങ്ങൾ ഇല്ലാതാകുകയും ചെയ്യും.
8. കറുകനീര് പ്രമേഹരോഗികൾക്ക് നല്ലതാണ്. ഇത് രക്തശുദ്ധീകരണത്തിന് മികച്ചതാണ്.
9. ബുദ്ധിവികാസം ഇല്ലാത്ത കുട്ടികൾക്ക് കറുകനീര് നിത്യവും നൽകുന്നത് ഫലവത്താണ്.
10. നട്ടെല്ലിനും തലച്ചോറിനും ഞരമ്പുകൾക്കും ഉണ്ടാകുന്ന രോഗങ്ങൾക്ക് കറുക മികച്ച ഔഷധമാണെന്ന് പല ശാസ്ത്രങ്ങളും പറയുന്നു.
11 രക്താർശസ് ഇല്ലാതാക്കുവാൻ കറുക ചതച്ചിട്ട് പാൽ കാച്ചി ദിവസവും കഴിച്ചാൽ മതി.
12. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ പെട്ടെന്ന് ഭേദമാക്കുവാൻ കറുക അരച്ചു പുരട്ടിയാൽ മതി.
13. ത്വക്ക് സംബന്ധമായ രോഗങ്ങൾ അകറ്റുവാൻ കറുക എണ്ണകാച്ചി തേച്ചാൽ മതി.
14. വെരിക്കോസ് വെയിൻ അകറ്റാൻ നെല്ലിക്കയും കറുകയും കറ്റാർവാഴയും തുല്യഅളവിൽ അരച്ച് കഴിച്ചാൽ മതി.
15. വാതം ഇല്ലാതാക്കുവാൻ കറുകനീര് തേനിൽ ചാലിച്ച് കഴിക്കുക.
16. കാലിലും കയ്യിലും ഉണ്ടാകുന്ന കഴപ്പ് അകറ്റുവാൻ ഇത് കാച്ചിയ തൈലം പുരട്ടിയാൽ മതി.
ബന്ധപ്പെട്ട വാർത്തകൾ : പല്ലുവേദനയും തലവേദനയും ഒരു മിനിറ്റിൽ മാറ്റുന്ന കയ്യോന്നി പ്രയോഗം ഇതാ...
17. മാനസിക രോഗങ്ങൾക്ക് കറുകനീര് ഉപയോഗപ്പെടുത്തുന്നു.
18. ശരീര വേദന അകറ്റുവാൻ 12 മില്ലി കറുകനീര് ഏഴ് ദിവസം തുടർച്ചയായി സേവിച്ചാൽ മതി.
19. കിടക്കുന്നതിന് മുൻപ് 15 മില്ലി കറുകനീര് കഴിച്ചാൽ സുഖനിദ്ര ലഭിക്കും.
20. ചുണങ്ങ് ഇല്ലാതാക്കുവാൻ കുളിക്കുന്നതിന് അര മണിക്കൂർ കറുക അരച്ച് ദേഹത്ത് പുരട്ടിയാൽ മതി.
ഇത്രത്തോളം ഔഷധഗുണങ്ങളുള്ള കറുക എല്ലാവരും ഉദ്യാനങ്ങളിൽ വളർത്തുക. കാരണം ഇതൊരു പാഴ്‌ച്ചെടിയായി കാണേണ്ട സസ്യം അല്ല.
ബന്ധപ്പെട്ട വാർത്തകൾ : ജലദോഷം മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് ഒറ്റമൂലി മരുന്നുകൾ
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments