<
  1. Livestock & Aqua

വെച്ചൂർ പശുവിനെകാൾ മികച്ചത് ഏതൊക്കെ കറവ പശുക്കളാണ് ?

ഭാരതത്തിലെ തനതു ഇനം പശുക്കളെ നാം നാടൻ പശുക്കൾ എന്നു വിളിക്കുന്നു. ഓരോ പ്രദേശത്തിൻറെയും പ്രത്യേകതകൾക്കു അനുസരിച്ചു അവയിൽ ചെറിയ രൂപ ഭേദങ്ങൾ ഉണ്ട്. കേരളത്തിലെ തനതു ഇനം പശുക്കളെല്ലാം കുള്ളൻ പശുക്കളാണ് . ഇവയെല്ലാം അതാത് പ്രദേശത്തിൻറെ പേരിലാണ് അറിയപ്പെടുന്നത് .

Arun T
നാടൻ പശു
നാടൻ പശു

ഭാരതത്തിലെ തനതു ഇനം പശുക്കളെ നാം നാടൻ പശുക്കൾ എന്നു വിളിക്കുന്നു. ഓരോ പ്രദേശത്തിൻറെയും പ്രത്യേകതകൾക്കു അനുസരിച്ചു അവയിൽ ചെറിയ രൂപ ഭേദങ്ങൾ ഉണ്ട്. കേരളത്തിലെ തനതു ഇനം പശുക്കളെല്ലാം കുള്ളൻ പശുക്കളാണ് . ഇവയെല്ലാം അതാത് പ്രദേശത്തിൻറെ പേരിലാണ് അറിയപ്പെടുന്നത് .

കേരളത്തിലെ അംഗീകൃത ഇനമാണ് വെച്ചൂർ കുള്ളൻ പശു. ഇതിനു പുറമെ കാസറഗോഡ് കുള്ളൻ, വടകര കുള്ളൻ, അനങ്ങന്മല കുള്ളൻ , വിൽവാദ്‌രി പശു , ചെറുവള്ളി , കുട്ടമ്പുഴ ,അങ്ങനെ ഒരുപാട് ഇനം പശുക്കൾ കേരളത്തിൽ ഉണ്ട് .

മറ്റു സംസ്ഥാനങ്ങളിലെ പ്രധാന നാടൻ പശുക്കൾ കാങ്കേയം, ഉബ്ലാചേരി, ബർഗൂർ , തഞ്ചാവൂർ കൃഷ്ണ ,കൃഷ്ണ വാലി, അമൃതമഹൽ, ഹള്ളിക്കർ, കില്ലാരി, കപില, ജവാരി,പുങ്കനൂർ, ഓങ്കോൾ, ഗിർ , സഹിവാൾ, താർപാർക്കർ, കാങ്കറേജ്, റാത്തി, റെഡ്‌സിന്ധി, ഹരിയാന, ഡാങ്കി, തുടങ്ങിയവ ആണ് .

നാടൻ പശുക്കൾക്കു പല പ്രത്യേകതകളും ഉണ്ട് . നീണ്ടു കൂർത്ത രോമാവൃത മല്ലാത്ത
ചെവി , തോളിലെ വലിയ പൂഞ് ,സൂര്യനാഡീകേതു , മുകളിലേക്ക് വളഞ്ഞു നിൽക്കുന്ന കൊമ്പുകൾ , പരന്ന പുറം ഭാഗം , നീണ്ട വാൽ, ഇടുപ്പ് എല്ലിൽ നിന്ന് പുറകോട്ടുള്ള ചെരിവ് , നീണ്ട മുഖം, ചെറിയ കുളമ്പു , സ്പർശന പ്രതികരണ ശേഷി , ഔഷധഗുണവും രോഗപ്രതിരോധ ശേഷിയും ഉള്ള പാൽ (A2 ) ഔഷധഗുണമുള്ള വിസർജ്യങ്ങൾ, ഉയർന്ന രോഗപ്രതിരോധശേഷി, കുട്ടികളോട് പ്രത്യേക മമത.

അമ്മയുടെ മുലപ്പാൽ കഴിഞ്ഞാൽ നമുക്ക് ഉപയോഗിക്കാവുന്ന ഏറ്റവും പോഷകഗുണവും പെട്ടന്ന് ദഹിക്കുന്നതും രോഗപ്രതിരോധ ശേഷിയും ഉള്ള ഒരു ഔഷധമാണ് നാടൻ പശുവിൻ്റെ പാൽ. അതുകൊണ്ടുതന്നെ നാം പശുവിനെ അമ്മയുടെ സ്ഥാനം നൽകി ആദരിക്കുന്നു .

പശുവിൻ്റെ വിസർജ്യങ്ങൾ പ്രകൃതിക്കു അതിന്റെ തനിമ നിലനിർത്താൻ വളരെ പ്രയോജനം ചെയ്യുന്നു .സസ്യങ്ങളുടെ വളർച്ചക്ക് ആവശ്യമായ വസ്തുക്കൾ ഇവയിൽ നിന്നും ലഭ്യമാണ് . ചാണകം പരത്തിയോ ഉരുട്ടിയോ ഉണക്കി ചാണക വരളി ഉണ്ടാക്കുന്നു . ഇവ വീടിൻറെ മുകള്ഭാഗത്തു നിരത്തിവച്ചു വീട്ടിലെ ചൂടി ക്രമീകരിക്കാം . കത്തിച്ചാൽ ഇന്ധനമായി ഉപയോഗിക്കാം , കത്തിച്ചു കിട്ടുന്ന ചാരം ഭസ്മം ആണ് .

ഇത് ഒരു നല്ല അണുനാശിനിയും കീടനാശിനിയും, ശുദ്ധീകരണിയും ആണ് . ഇത് ഉപയോഗിച്ച് പത്രശുദ്ധീകരണീ , സ്നാനചൂർണ്ണം , സോപ്, മുതലായ ഗോആധാരിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു .ഗോമൂത്രം ഒരു ഉത്തമ കീടനാശിനി ആണ് . ഇത് വാറ്റിയെടുത്താൻ ഔഷധഗുണമുള്ള അർക്ക ഉണ്ടാക്കാം . ചാണകം പുതിയത് ഉപയോഗിക്കണം . ഗോമൂത്രം പഴകുംതോറും ഗുണം കൂടും .

പശുവിൻ്റെ പാൽ പുളിപ്പിച്ചു തൈര് ഉണ്ടാക്കാം . തൈര് കടഞ്ഞു വെണ്ണ എടുക്കുന്നു . വെണ്ണ ഉരുക്കി നെയ്യ് ഉണ്ടാക്കുന്നു .ഇവയെല്ലാം മനുഷ്യന് ഉപയോഗിക്കാവുന്ന സമ്പൂർണ്ണ ആഹാരവും , ഔഷധവും ആണ് .

പാലും തൈരും നെയ്യും ഗോമയവും ഗോമൂത്രവും ചേർത്ത് പഞ്ചഗവ്യം ഉണ്ടാക്കുന്നു . ഇത് ഔഷധമായും മൂലകങ്ങളായും മനുഷ്യരും സസ്യങ്ങളും പ്രയോജനപ്പെടുത്തുന്നു .പഞ്ചഗവ്യ എന്ന ഒരു ചികിത്സ രീതി തന്നെ നിലവിൽ ഉണ്ട് .

വിദേശ സങ്കര ഇനം ജീവികളെ പശു എന്ന ഗണത്തിൽ ഉൾപ്പെടുത്താൻ പറ്റില്ല . അവ പാലുൽപ്പാദനം വർധിപ്പിക്കാൻ വേണ്ടി തനതു ഗുണങ്ങൾ നഷ്ടപ്പെടുത്തിയ ഒരു മനുഷ്യ നിർമ്മിത ജീവി മാത്രമാണ് .അവയുടെ പാൽ അളവിൽ കൂടുതൽ ആണെങ്കിലും ഗുണത്തിൽ മനുഷ്യ ശരീരത്തിന് ദോഷം ചെയ്യുന്നവ ആണ് . അവയുടെ വിസര്ജിങ്ങൾക്കു ദുർഗന്ധവും, ഗുണമേൻമ ഇല്ലാത്തവയും ആണ് .അവയെ തിരിച്ചറിയേണ്ടതും ഒഴിവാക്കേണ്ടതും നമ്മുടെ ആരോഗ്യപ്രദമായ ജീവിതത്തിനു അത്യന്താപേക്ഷിതമാണ് .അവയെ എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം .

രോമാവൃതമായ വട്ടച്ചെവി ,മുന്നോട്ടു വളഞ്ഞു നിൽക്കുന്ന കൊമ്പുകൾ , പൂഞ് ഇല്ല ,സൂര്യനാഡീകേതു ഇല്ല ,കുറുകിയ മുഖം , കൂർത്ത നേർ രേഖയിലുള്ള പുറം ഭാഗം , കുറിയ വാൽ, സ്പർശന പ്രതികരണ ശേഷി ഇല്ല .കുട്ടികളോട് മമത ഇല്ല .രോഗ പ്രതിരോധ ശേഷി ഇല്ല.

English Summary: better cows breed for rearing in India and all over kerala

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds