<
  1. Livestock & Aqua

കന്നുകാലികളിലെ ഇൻഷുറൻസ് പരിരക്ഷ : എല്ലാ സഹായങ്ങളും മലബാർ മുറാ ഫാം നേരിട്ട് ചെയ്ത് കൊടുക്കുന്നതാണ്

വളരെ അധികം ആളുകളെ ആകർഷിക്കുന്ന ഒരു മേഖലയായി കന്നുകാലി വളർത്തൽ ഇന്ന് മാറിയിട്ടുണ്ട്. മുഖ്യ വരുമാനമാർഗ്ഗം എന്ന നിലയിലും സൈഡ് ബിസിനസ്സ് ആയും ധാരാളം പേർ കന്നുകാലി വളർത്തൽ ആരംഭിക്കുന്നു. കർഷകരെ സുരക്ഷിതരായും ആത്മവിശ്വാസത്തോടെ യും ഈ മേഖലയിൽ തുടരുവാൻ ഇൻഷുറൻസ് പരിരക്ഷ വളരെ അധികം സഹായകമാണ്. അപ്രതിക്ഷിതമായി സംഭവിക്കുന്ന നഷ്ടങ്ങൾ നികത്തി കർഷകരെ ആത്മവിശ്വാസത്തോടെഈ മേഖലയിൽ തുടരുവാൻ ഇൻഷുറൻസ് സഹായിക്കുന്നു. പ്രളയ്ം പോലെ അപ്രതീക്ഷമായി സംഭവിക്കുന്ന നഷ്ടങ്ങളെ അതിജീവിക്കാനുള്ള കൈത്താങ്ങായും പ്രതീക്ഷയായും ഇൻഷുറൻസ് മാറുന്നു.

Arun T
കന്നുകാലി
കന്നുകാലി

കന്നുകാലികളിലെ ഇൻഷുറൻസ് പരിരക്ഷ
വളരെ അധികം ആളുകളെ ആകർഷിക്കുന്ന ഒരു മേഖലയായി കന്നുകാലി വളർത്തൽ ഇന്ന് മാറിയിട്ടുണ്ട്. മുഖ്യ വരുമാനമാർഗ്ഗം എന്ന നിലയിലും സൈഡ് ബിസിനസ്സ് ആയും ധാരാളം പേർ കന്നുകാലി വളർത്തൽ ആരംഭിക്കുന്നു. കർഷകരെ സുരക്ഷിതരായും ആത്മവിശ്വാസത്തോടെ യും ഈ മേഖലയിൽ തുടരുവാൻ ഇൻഷുറൻസ് പരിരക്ഷ വളരെ അധികം സഹായകമാണ്. അപ്രതിക്ഷിതമായി സംഭവിക്കുന്ന നഷ്ടങ്ങൾ നികത്തി കർഷകരെ ആത്മവിശ്വാസത്തോടെഈ മേഖലയിൽ തുടരുവാൻ ഇൻഷുറൻസ് സഹായിക്കുന്നു. പ്രളയ്ം പോലെ അപ്രതീക്ഷമായി സംഭവിക്കുന്ന നഷ്ടങ്ങളെ അതിജീവിക്കാനുള്ള കൈത്താങ്ങായും പ്രതീക്ഷയായും ഇൻഷുറൻസ് മാറുന്നു.

ലൈഫ് ഇൻഷുറൻസ് ,ആരോഗ്യ ഇൻഷുറൻസ് ,വാഹന ഇൻഷുറൻസ് എന്നതുപോലെ തന്നെ കന്നുകാലി ഇൻഷുറൻസുകൾ നൽകുന്ന ഏജൻസികൾ നമ്മുടെ നാട്ടിലുണ്ട്. കന്നുകാലികളുടെ സുരക്ഷയ്ക്കായി പല സർക്കാർ ഇൻഷുറൻസ് പദ്ധതികളും പഞ്ചായത്തുകളിലൂടെയും മൃഗാശുപത്രികൾ വഴിയും നടപ്പിലാക്കുന്നുണ്ട്.

യുണൈറ്റഡ് ഇൻഡ്യാ ഇൻഷുറൻസ് , ഓറിയൻറൽ ഇൻഷുറൻസ് ഇന്ത്യ തുടങ്ങി വിവിധ കമ്പനികളും ഇൻഷുറൻസ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ക്ഷീര കർഷകർക്ക് വേണ്ടി സമഗ്ര ക്ഷീര ഇൻഷുറൻസ് ക്ഷീര സാന്ത്വനം പദ്ധതി, ഗോസ മൃദ്ധി പദ്ധതി എന്നിവ ക്ഷീരവികസന വകുപ്പും മൃഗസംരക്ഷണ വകുപ്പും നടത്തുന്ന ഇൻഷുറൻസ് പദ്ധതികളാണ്

കന്നുകാലികളെ ഇൻഷ്വർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഇൻഷുറൻസ് പരിരക്ഷ തുടങ്ങുന്ന സമയത്ത് കന്നുകാലികൾക്ക് പൂർണ്ണ ആരോഗ്യമുണ്ടായിരിക്കണം. പ്രതിരോധ കുത്തിവെപ്പുകൾ സമയത്ത് നല്കിയിരിക്കണം. ആരോഗ്യപരമായ ചുറ്റുപാടുകളിലാവണം കന്നുകാലികളുടെ വാസം
  • കന്നുകാലി ഇൻഷുറൻസ് ആനുകൂല്യങ്ങൾ നൽകുന്ന കമ്പനി തിരെഞ്ഞടുത്ത് അവരുടെ ഇൻഷുറൻസ് സ്കീമുകളെ കുറിച്ച് വിശദമായി അന്വേഷിക്കുക. പ്രിമിയം, ഇൻഷുറൻസ് തുക, കാലാവധി, പോളിസി എടുത്ത് പരിരക്ഷ പ്രാബല്യത്തിൽ വരാനെടുക്കുന്ന സമയം, പോളിസി പുതുക്കൽ, ആനുകൂല്യം നേടുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവയെ കുറിച്ച് നന്നായി മനസ്സിലാക്കുക
  • ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് കാലികൾക്ക് ഇയർ ടാഗ് നിർബന്ധമാണ്
  • ഇൻഷുറൻസ് ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം അടുത്തുള്ള വെറ്റിനറി ഡോക്ടറെ കൊണ്ട് പൂരിപ്പിച്ച് നൽകുക. ഡോക്ടർ കാലികളെ പരിശോധിച്ച് അവയുടെ ആരോഗ്യം, പ്രായം , ഇനം , നിറം, പ്രത്യേകതകൾ, ഇയർ ടാഗ് നമ്പർ, എന്നിവ ഫോമിൽ രേഖപ്പെടുത്തും.
  • പൂരിപ്പിച്ച അപേക്ഷാ ഫോം പ്രിമിയത്തോടൊപ്പം ഓഫിസിൽ നൽകി പോളിസി ആരംഭിക്കാം.
  • പ്രിമിയം നൽകി ഒരു നിശ്ചിത കാലാവധിക്ക് ശേഷമായിരിക്കും ഇൻഷുറൻസ് പ്രാബല്യത്തിൽ വരിക (സാധാരണ ഗതിയിൽ പരമാവധി 15 ദിവസം). ഈ കാലാവധിക്കുള്ളിൽ വരുന്ന നഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമല്ല. ഇയർ ടാഗ് ഏതെങ്കിലും കാരണത്താൽ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ വിവരം കമ്പനിയെ അറിയിച്ച് പുതിയ ടാഗ് ഇടേണ്ടതാണ്. ഇൻഷുറൻസ് പരിരക്ഷയുള്ള കന്നുകാലിയെ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ ഇൻഷുറൻസ് പുതിയ ഉടമയുടെ പേരിലേക്ക് മാറ്റാനുള്ള സൗകര്യവും ഉണ്ട്.

ഇൻഷുറൻസ് ആനുകൂല്യങ്ങൾ എങ്ങിനെ നേടിയെടുക്കാം

  • മിക്ക ഇൻഷുറൻസ് കമ്പനികളും കാല താമസം കൂടാതെ ആനുകൂല്യങ്ങൾ നേടിയെടുക്കുവാൻ കർഷകരെ സഹായിക്കുന്നു.
  • കന്നുകാലിക്ക് മരണം സംഭവിച്ചാൽ 24 മണിക്കുറിനുളളിൽ തന്നെ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയുടെ ക്ലെയിം ഡിപ്പാർട്ട്മെന്റിൽ റിപ്പോർട്ട് ചെയ്യുക
  • മരണപ്പെട്ട കന്നുകാലിയുടെ ഇയർ ടാഗ് കാണുന്ന വിധത്തിലുള്ള ഫോട്ടോ , പോസ്റ്റ്മോർട്ടം ചെയ്യുന്ന ഫോട്ടോ എന്നിവ എടുക്കുക
  • കന്നുകാലിയെ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ ഇന്റിമേഷൻ ലെറ്റർ ഓഫീസിൽ നൽകി ക്ലെയിം ഫോം വാങ്ങുക

ഇൻഷുറൻസ് ഓഫീസിൽ നിന്നും ലഭിച്ച ക്ലെയിം ഫോം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറെ കൊണ്ട് പൂരിപ്പിച്ച് താഴെപ്പറയുന്ന രേഖകൾ സഹിതം ഇൻഷ്വറൻസ് ഓഫീസിൽ ഏൽപ്പിക്കുക

  • ഇയർ ടാഗ്
  • ഇയർ ടാഗ് കാണത്തക്ക വിധത്തിൽ കന്നുകാലിയുടെ ഫോട്ടോ
  • പോസ്റ്റ്മോർട്ടം ചെയ്യുന്ന ഫോട്ടോ
  • ഉടമസ്ഥന്റെ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി
  • ഇൻഷുറൻസിന്റ കോപ്പി

രേഖകളെല്ലാം യഥാസമയം സമർപ്പിച്ചാൽ കാലതാമസം കൂടാതെ തന്നെ ആനുകൂല്യങ്ങൾ നേടിയെടുക്കാം

മലബാർ മുറാ ഫാം കർഷകർക്ക് എങ്ങനെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു*
മുറാ ഇനത്തിൽപ്പെട്ട ഗുണമേന്മയുള്ള കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിൽ മുൻ നിരയിലാണ് മലബാർ മുറാ ഫാം. ഹരിയാനയിൽ നിന്നും കൊണ്ടു വരുന്ന സർട്ടിഫൈഡ് കുഞ്ഞുങ്ങളെ ഇൻഷ്വറൻസ് പരിരക്ഷയോടെയാണ് ഞങ്ങൾ വിതരണം ചെയ്യുന്നത്. പ്രധാനമായും യുണെറ്റഡ് ഇൻഡ്യാ കമ്പനിയുടെയും, ഓറിയൻറൽ ഇൻഷുറൽ സിന്റെയും ഇൻഷ്വറൻസ് പോളിസിയാണ് MM ഫാം ചെയ്യുന്നത്. ഗ്രൂപ്പ് ഇൻഷുറൻസ് വഴി ഇൻഷ്വർ ചെയ്യുന്നതിനാൽ ഏറ്റവും കുറഞ്ഞ പ്രീമിയത്തിന് കർഷകർക്ക് ഇൻഷ്വറൻസ് ലഭിക്കുന്നതാണ്. ഇൻഷുറൻസ് എടുത്തു കൊടുക്കുന്നതു മുതൽ അത് സംബന്ധമായ എല്ലാ സഹായങ്ങളും മലബാർ മുറാ ഫാം നേരിട്ട് ചെയ്ത് കൊടുക്കുന്നതാണ്.

MM FARMS - 096565 74483

English Summary: Buffalo insurance can be done through malabar muraay farm

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds