കേരളത്തിൽ പശുക്കൾ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമാണ്, പാലിന് വേണ്ടിയും കൃഷിക്ക് വേണ്ടിയും അല്ലാതെ വീട്ടിൽ വെറുതെ ഇരിക്കുന്ന ആൾകാർ ഒരു സമയ പോക്കിന് വേണ്ടിയും പശുവിനെ വളർത്തുന്നവർ ഉണ്ട്, എന്ത് തന്നെയായാലും പശു വളർത്തുന്നത് കുറച്ച ബുദ്ധിമുട്ട് ആണെങ്കിലും വളരെ ലാഭമാണ് പശുവിനെ വളർത്താൻ.
എന്നാൽ കന്നുകാലി വളർത്തൽ ഉള്ളവർ നേരിടുന്ന ഏറ്റവും വലിയ പ്രധാന പ്രശ്നം എന്ന് പറയുന്നത് പാലുൽപ്പാദനം കുറവാണ് എന്നുള്ളതാണ്. എന്നാൽ അതിനെ പ്രതിരോധിക്കുന്നതിന് പല മാർഗങ്ങളും ഉണ്ട്, എന്നാൽ പ്രകൃതിദത്ത രീതിയിൽ എങ്ങനെ പശുവിന്റെ പാലുൽപ്പാദനം വർദ്ധിപ്പിക്കാം എന്നതും അതുപോലെ തന്നെയുള്ള കൃഷി അറിവുകളും പലർക്കും അറിയുന്ന കാര്യങ്ങൾ അല്ല. അതുകൊണ്ട് തന്നെയാണ് കൃഷി ജാഗരൺ നിങ്ങൾക്ക് കൃഷി അറിവുകൾ പങ്കുവെയ്ക്കുന്നത്,
എങ്ങനെ പശുവിന്റെ പാലുൽപ്പാദനം വർധിപ്പിക്കാം?
പ്രധാനമായും പശുവിന്റെ പാലിന്റെ അളവ് അതിന്റെ ജനിതക ശ്രേണിയെ ആണ് ആശ്രയിച്ചിരിക്കുന്നത്.
നല്ല പരിപാലനം കൊടുത്താൽ നല്ല പാൽ പശു ചുരത്തും. എന്നാൽ നമുക്ക് നല്ല കറവ കിട്ടുന്ന ഒരു മാർഗങ്ങളിൽ ഒന്നാണ് പശുക്കൾക്ക് മുരിങ്ങയില കൊടുക്കുക എന്നത്, പശുക്കൾക്ക് മുരിങ്ങയില കൊടുത്താൽ ഗുണ ഫലങ്ങൾ അനവധിയാണ് എന്ന് നിങ്ങൾക്കറിയാമോ? ഒട്ടനവധി കർഷകരാണ് അവരുടെ പശുക്കൾക്ക് കറവ കിട്ടുന്നതിന് വേണ്ടി കാലിത്തീറ്റയായി പശുക്കൾക്ക് മുരിങ്ങയില കൊടുക്കുന്നത്.
50 ശതമാനം സബ്സിഡിയുമായി കേന്ദ്രസർക്കാർ; കന്നുകാലി കർഷകർക്ക് ആശ്വാസ വാർത്ത
എന്താണ് മുരിങ്ങയിലയിലെ ഗുണഗണങ്ങൾ?
മുരിങ്ങയിലയിൽ 20 ശതമാനം മാംസ്യവും1.48 ശതമാനം കാൽസ്യവും അടയിരിക്കുന്നു, മാത്രമല്ല മുരിങ്ങയിലയിൽ സിങ്ക്, അവശ്യ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ, കോപ്പർ, ഫോസ്ഫറസ്, എന്നിങ്ങനെ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങയില(moringa leaves). കൂടാതെ, ആന്റിഫംഗൽ, ആന്റി വൈറൽ, ആന്റീഡിപ്രസന്റ്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ അടങ്ങിയിരിക്കുന്ന ഒരു ഇല ഭക്ഷണമാണ് മുരിങ്ങയില, അതുകൊണ്ട് തന്നെ ഇവയൊക്കെ പശുവിന്റെ പാലുൽപ്പാദനം കൂട്ടാൻ സഹായിക്കുന്നു. മാത്രമല്ല പാലിന്റെ കൊഴുപ്പ് കൂട്ടാൻ സഹായിക്കുന്നതും മുരിങ്ങയിലയാണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ധൈര്യമായി പശുവിന് കൊടുക്കാൻ പറ്റുന്ന ഒരു ഇലയാണ് മുരിങ്ങയില.
അത് പശുക്കളുടെ വിശപ്പ് മാറ്റും എന്ന് മാത്രമല്ല അവയുടെ ആരോഗ്യത്തിനും പശുക്കളുടെ പാലുൽപ്പാദനത്തിനും, പാലിന്റെ കൊഴുപ്പ് കൂട്ടുന്നതിനും ഏറെ നല്ലതാണ്.
Share your comments