രൂപഭംഗി കൊണ്ടും, വര്ണ്ണവൈവിധ്യംകൊണ്ടും ആരുടെയും മനം കവരുന്നതാണ് പ്രാവുകള്. വളര്ത്തുപക്ഷികളില് ശാന്തരും സൗമ്യരുമാണ് ഇവ . ഇന്ന് പ്രാവു വളർത്തൽ വെറുമൊരു വിനോദമല്ല; മനസുവച്ചാൽ കൈനിറയെ പണം നേടിത്തരുന്ന ഒരു സംരഭം കൂടിയാണ്. നാടൻ പ്രാവുകൾ മുതൽ വിദേശി പ്രാവുകൾവരെ വിലപ്പനയ്ക്കുള്ള വലിയ വിപണിയാണ് സംരഭകരെ കാത്തിരിക്കുന്നത്. ഒരു ജോഡി പ്രാവിന് ആയിരം രൂപ മുതൽ ലക്ഷങ്ങൾ വരെ വിലമതിക്കുന്ന വിവിധയിനങ്ങളും ആവശ്യക്കാരും വിപണിയിലുണ്ട്. വിവിധയിനം പ്രാവുകളില് മുമ്പന് അമേരിക്കക്കാരനായ കിങ്ങുകളാണ്.തോളിനുവളവുള്ള മുതുകു..ഉയര്ന്ന നെഞ്ചുമാണ് ഇവയുടെ പ്രത്യേകതകള്. പ്രദേശിക വിണിയില് ഉയര്ന്ന വില ലഭിക്കുന്ന ഇവ വെള്ള,കറുപ്പ്,ബ്രൗണ് നിറങ്ങളില് ലഭിക്കും.
ഇന്ഡ്യയുടെ തനത് ജനുസ്സായ ജാക്കോബിന് കഴുത്തിനു ചുറ്റും ചാമരം വീശുന്ന തൂവലുകളാല് കണ്ണിന് കൗതുകമേകുന്നവയാണ് ഇവ. ചിറകുകളില് ശലഭങ്ങളെപ്പോലെ ചിത്രപ്പണികളുള്ളവരാണ് സാറ്റനേറ്റുകള്. ബ്യൂട്ടീ ഹോമര്, ഡബിള് ക്രൈസ്റ്റ്, ഫില്ഗൈ ഷര്, കാരിയര്, മൂങ്ങാ പ്രാവുകള്, മുഷ്കി, ചുവാചന്, ബാറ്റില്, , ട്രംബ്ളര്, ആസ്ട്രേലിയന് റെഡ്, സിറാസ് എന്നിവയും വിവിധ പ്രാവിനങ്ങളാണ്.
നല്ല രീതിയിൽ കൂടുകൾ തയ്യാറാക്കലാണ് പ്രാവു വളർത്തലിൻ്റെ ആദ്യപടി. അഞ്ചടി നീളവും ഒന്നരയടി വീതിയും ഒന്നരയടി പൊക്കവും സാധാരണ ഗതിയിൽ കൂടുകൾക്ക് ഉണ്ടായിരിക്കണം. ഇവ ചെറിയ ഇരുമ്പ് വലകൾ ഉപയോഗിച്ച് സുരക്ഷിതമാക്കണം. നല്ലയിനം പ്രാവിൻ കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വലുതാക്കി വിൽക്കുകയാണ് പൊതുവേ ഈ മേഖലയിലെ പതിവ്.പ്രാവുകളെ ആരോഗ്യമുള്ളവരായി നിലനിര്ത്താന് പോഷകസമ്പുഷ്ടമായ ആഹാരം നല്കേണ്ടത് അവശ്യമാണ്.
പ്രാവുകള് അഞ്ച് ആറുമാസമാകുമ്പോള് പ്രായ പൂര്ത്തിയാകുന്നു.ഇണചേർന്ന് 15 മുതൽ 20 ദിവസങ്ങൾക്കു ള്ളിൽ ഇവ മുട്ടയിടും. കൂടിനുള്ളിൽ മണൽ ചട്ടികൾ ഒരുക്കി മുട്ടയിടാനുള്ള സൗകര്യം ചെയ്തു കൊടുക്കണം. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും മുട്ടയിടുക. പകൽ പൂവനും രാത്രി പിടയുമാണ് പൊതുവേ അടയിരിക്കാറുള്ളത്. പതിനെട്ടാം ദിവസം മുട്ട വിരിഞ്ഞ് കുഞ്ഞു പുറത്തു വരും.
കുതിർത്ത ചോളം, പയർ വർഗങ്ങൾ, ഗോതമ്പ്, കപ്പലണ്ടി, നിലക്കടല എന്നിവയാണ് പ്രധാന ആഹാരമായി നൽകേണ്ടത്. കൂടാതെ ചീരയില, മല്ലിയില എന്നിവയും നൽകാം. 30 മി.ലിറ്റർ വെള്ളം വീതം ഓരോ പ്രാവിനും നൽകണം. തലതിരിയലാണ് പ്രാവുകളിൽ കാണുന്ന പ്രധാന രോഗം. വൈറ്റമിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഈ രോഗത്തിന് ബി 1 ഗുളികയാണ് പരിഹാരം.
രോഗം ബാധിച്ച പ്രാവിനെ എത്രയും പെട്ടെന്ന് കൂട്ടത്തിൽ നിന്ന് മാറ്റാൻ ശ്രദ്ധിക്കണം. രണ്ടാഴ്ചയിൽ ഒരിക്കൽ പ്രാവുകളെ മാറ്റി കൂട് വൃത്തിയാക്കി അണുനാശിനി തളിക്കുകയും മഞ്ഞൾപ്പൊടി വിതറുകയും ചെയ്താൽ പ്രാവുകൾ ആരോഗ്യത്തോടെ വളരും. സാധാരണ ഗതിയിൽ പതിനഞ്ച് മുതൽ ഇരുപത് വർഷം വരെയാണ് പ്രാവുകളുടെ ജീവിതകാലം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഓമന തത്തകളെ വളർത്താൻ ആഗ്രഹമുണ്ടോ? എങ്കിൽ ഈ തത്തകളെ വളർത്തൂ
Share your comments