വീട്ടാവശ്യത്തിന് വളർത്താനായി കൂടുതലായും കർഷകർ ആവശ്യപ്പെടുന്ന ഇനങ്ങൾ ജംനാ പ്യാരിയും മലബാറിയും ആണ്.
ഇന്ത്യയുടെ അന്തസ്സ് എന്നാണ് ജംനാ പ്യാരി ആടുവകളെ പൊതുവെ അറിയപ്പെടുന്നത്. വർഷത്തിൽ ഒരു തവണ പ്രസവിക്കുന്ന ജംനാ പ്യാരികൾക്കു ദിവസേന 4 ലിറ്റർ പാൽ ലഭിക്കും.
ജംനാ പ്യാരികളുടെ വംശം നശിച്ചു കൊണ്ടിരിക്കുകയാണെന്നാണ് കർഷകർ പറയുന്നത്. അതിനു കാരണവും കർഷകർ തന്നെയാണ്. ജംനാപ്യാരിയെ വളർത്തുന്നവർ ഏതെങ്കിലും ഒരു മുട്ടനാടിനെ കൊണ്ട് ബ്രീഡ് ചെയ്യിക്കും.അങ്ങനെ ശുദ്ധമായ ജംനാ പ്യാരി ആടുകൾ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. വളർത്തുന്ന കർഷകർ തന്നെ ചിന്തിക്കണം ഇവയെ ബ്രീഡ് ചെയ്യിക്കുമ്പോൾ ശുദ്ധമായ ജമ്‌നാ പ്യാരി ആടിനെക്കൊണ്ട് ക്രോസ്സ് ചെയ്യിക്കണമെന്നു. എങ്കിലേ മെച്ചപ്പെട്ട നിലവാരം കിട്ടൂ.
ജംനാ പ്യാരി ആടിനെ തിരിച്ചറിയാനായി ചില പ്രത്യേകതകൾ മനസ്സിലാക്കി വയ്ക്കാം. ആടുകളിൽ ഏറ്റവും ഉയരമുള്ള ഇനമാണ് ജംനാ പ്യാരി. പ്രൗഢഗംഭീര ശരീരം, പിന്‍കാലുകളില്‍ ഒരുകൂട്ടം നീളമുള്ള രോമങ്ങള്‍, നീളമുള്ള കാലുകള്‍, തൂങ്ങിനില്‍ക്കുന്ന നീളമുള്ള ചെവികള്‍ എന്നിവ ഇവയുടെ പ്രത്യേകതകളാണ്.
ചെവികള്‍ക്ക് 2628 സെ.മീ. നീളം കാണും. ചെവിയുടെ അറ്റം മുന്നിലോട്ട് തുറന്നിരിക്കും. കൊമ്പുകള്‍ ചെറുതും പരന്നതും പിറകോട്ട് വളരുന്നതും പിരിഞ്ഞിരിക്കുന്നതുമാണ്.
വർഷത്തിലൊരിക്കൽ മാത്രമേ പ്രസവിക്കുകയുള്ളൂ. ഒരു പ്രസവത്തിൽ ഒന്നോ രണ്ടോ കുട്ടികൾ. പാലിനും ഇറച്ചിക്കുമായി പ്രയോജനപ്പെടുത്താം. വർഷത്തിൽ 274 ദിവസമെങ്കിലും പാൽ കറന്നെടുക്കാം. പാലിൽ 5.2 മുതൽ 7.8 ശതമാനം കൊഴുപ്പ് കാണും. ആടിനെ വാങ്ങിക്കുന്നതിനു മുൻപായി കണ്ടുവച്ച ആടിന്റെ രീതികൾ പല പ്രാവശ്യം കണ്ടു മനസ്സിലാക്കി ബോധ്യപ്പെടുക.
Share your comments