സി.എഫ്.സി.സി. യുടെ മാര്‍ച്ച് മാസത്തെ കരിങ്കോഴി, ഗ്രാമശ്രീ, ഗ്രാമപ്രിയ, മുട്ടക്കോഴികളുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ഈ മാസം സി.എഫ്.സി.സി. യില്‍ നിന്നും കോഴികളെ വാങ്ങുമ്പോള്‍ സ്പ്ലിമെന്റായും അതുപോലെ ഒരേ സമയം തീറ്റയായും ഉപയോഗിക്കാവുന്ന നാഫ്പി സൗജന്യമായി നിങ്ങള്‍ക്ക് കരസ്ഥമാക്കാം.
2021 ല്‍ കോഴികളുടെ വിവിധ കുറവുകള്‍ പരിഹരിക്കാനും നല്ല മുട്ടയുത്പാദനവും ആരോഗ്യവും കൈവരിക്കാനും ചിറ്റിലപ്പിള്ളി ഫാം കെയര്‍ സെന്റര്‍ വികസിപ്പിച്ചെടുന്ന സമീകൃതമായ അഗ്രോ ഫീഡാണ് നാഫ്പി അഥവ ന്യൂട്രീഷന്‍ അഗ്രോ ഫീഡ് ഫോര്‍ പൗള്‍ട്രി.
കോഴികളിലെ മുട്ടയുടെ വലിപ്പക്കുറവ്, മുട്ടയിടാതിരിക്കുക, തോട് കട്ടിയില്ലാത്ത മുട്ടയിടുക, തൂവലുകള്‍ പൊഴിയുക, വിവധതരം വൈറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും കുറവുമൂലം ശാരീരിക അസുഖങ്ങള്‍ ഉണ്ടാവുക എന്നിവയ്‌ക്കെല്ലാമുള്ള ശാശ്വത പരിഹാരമാണ് നാഫ്പി കൊടുക്കുന്നതിലൂടെ സാധ്യമാകുന്നത്.
ശാരീരികമായി ആരോഗ്യമുള്ള കോഴിക്കുപോലും മാസത്തില്‍ 2 തവണ 100 ഗ്രാം നാഫ്പി വീതം നല്‍കുന്നത് കോഴികളുടെ ശാരീരിക പ്രതിരോധശേഷി വര്‍ദ്ധിക്കാനും പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷനേടാനും മുട്ടയുത്പാദനം ത്വരിതപ്പെടുത്താനും സഹായിക്കും.
വിവിധ അസുഖങ്ങളുടെ പേരിലും വൈറ്റമിനുകളുടെ കുറവിന്റെ പേരിലും വിലകൂടിയ സപ്ലിമെന്റുകള്‍ വാങ്ങി കാശുകളയുമ്പോള്‍ തീറ്റ ചിലവിനുപുറമെ സപ്ലിമെന്റു ചെലവുകള്‍ കൂടി താങ്ങാനാകാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ നാഫ് ഇതിന് പരിഹാരമായി എത്തുകയാണ്. തീറ്റയായി ഉപയോഗിച്ച് മരുന്നിന്റെ ഗുണമാണ് നാഫ്പി ചെയ്യുന്നത്.
Share your comments