പുങ്കന്നൂർ "
ലോകത്തിൽവച്ച് ഏറ്റവും പൊക്കം കുറഞ്ഞ ഇനം. ഇന്ന് നൂറിൽ താഴെ എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളു അതുകൊണ്ട്തന്നെ ഇതിനെ വളരെ കരുതലോടെ മൃഗ സംരക്ഷണവകുപ്പ് സംരക്ഷിച്ചുപോരുന്നു. ആന്ധ്രായിലെ ചിറ്റൂർ ആണ് സ്വദേശം തിരുപ്പതി ക്ഷേത്രത്തിൽ ഈ ഇനത്തിന്റെ പാല് മാത്രമേ ഉപയോഗിക്കാറുള്ളു.
അതുകൊണ്ടുതന്നെ ആന്ധ്രാനിവാസികൾ വളരെ ഭക്തിയോടെയും വീട്ടിലെ ഓരംഗം എന്നപോലെയുമാണ് ഇവയെ പരിചരിക്കാറ്. ഒരു ലിറ്ററിലധികം പാല് കിട്ടാറില്ല എന്നാൽ സാധാരണ നാടൻ ഇനങ്ങളിൽ നിന്ന് വ്യത്യസ്തമായി 8% ഫാറ്റുള്ള ഇനമായതുകൊണ്ട് ഗുണവും വിലയും കൂടുതലാണ്.
ഏഷ്യയിലെ ഏറ്റവും പൊക്കം കുറഞ്ഞ ഇനം പശുവാണ് പുങ്കന്നൂർ പശു അല്ലെങ്കിൽ പുങ്കന്നൂർ കുള്ളൻ. ആന്ധ്രയിലെ ചിത്തൂരിലാണിവയുടെ ബഹുഭൂരിപക്ഷവും ഉള്ളത്. ഇന്ത്യയിൽ ആകെ 80 പശുക്കൾ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ 2014-ലെ കണക്ക്.
പൂർണ്ണവളർച്ചയെത്തിയ ഒരു പശുവിന് ഒരു സാധാരണ മനുഷ്യന്റെ അരയൊപ്പം പൊക്കമേ കാണുകയുള്ളൂ. ഒരു നേരം അര ലിറ്റർ പാലു മാത്രമേ ഈ ഇനം പശുക്കളിൽ നിന്നും കിട്ടുകയുള്ളൂ എങ്കിലും ഏറെ ഔഷധ ഗുണമുള്ളതാണിതിന്റെ പാലെന്നും കരുതപ്പെടുന്നു
Share your comments