കന്നുകാലികളുടെ ആരോഗ്യം മികവുറ്റതാക്കാനും, പാലുല്പാദനം വർദ്ധിപ്പിക്കുവാനും പയർ ഇനങ്ങൾ കൃഷിചെയ്തു തീറ്റയായി നൽകുന്നത് ഉത്തമമാണ്. പയർ വിളകളിൽ ഉയർന്നതോതിൽ മാംസ്യം അടങ്ങിയ കൊണ്ട് കന്നുകാലികൾക്ക് ഇവ നൽകുന്നത് ഗുണകരമാണ്. കാലിത്തീറ്റ ആവശ്യത്തിനുവേണ്ടി കേരളത്തിൽ കൂടുതൽ കർഷകരും കൃഷി ചെയ്യുന്നത് CO-8 എന്ന വൻപയർ ഇനമാണ്.ഉല്പാദനക്ഷമത കൂടുതലുള്ള പയർ ഇനമാണ് ഇത്. ഇതിൽ 30 ശതമാനം വരെ മാംസ്യം അടങ്ങിയിരിക്കുന്നു. ഇതിനൊപ്പം അഞ്ചു ശതമാനം അസംസ്കൃത നാരും, മൂന്ന് ശതമാനം ധാതുക്കളും, അഞ്ച് ശതമാനം അന്നജവും അടങ്ങിയിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പാലുല്പാദനം വർദ്ധിപ്പിക്കുവാൻ കന്നുകാലികൾക്ക് നൽകാം പീലിവാക ഇലകൾ
മറ്റു തീറ്റപ്പുല്ലിനങ്ങൾ വച്ച് താരതമ്യപ്പെടുത്തുമ്പോൾ ഇവയ്ക്ക് കാര്യമായ പരിചരണം വേണ്ട എന്നത് ഇതിൻറെ സ്വീകാര്യത വർദ്ധിപ്പിക്കുവാൻ കാരണമായിട്ടുണ്ട്. തെങ്ങിന് ഇടവിളയായി കൃഷി ചെയ്യുന്നതിനും ഈ വൻപയർഇനം മികച്ചതാണ്. അതിവേഗത്തിൽ വളരുന്ന ഇനവും, നന സൗകര്യം ഉള്ള ഇടങ്ങളിൽ വർഷം മുഴുവൻ ഇടവേള എന്ന രീതിയിൽ കൃഷി ചെയ്യാൻ കഴിയുന്നതുമായ ഒന്നാണ് ഇത്. തമിഴ്നാട് കാർഷിക സർവകലാശാലയാണ് ഇത് വികസിപ്പിച്ചത്.
It is better to feed the pulses healthy health and boost milk production.
ബന്ധപ്പെട്ട വാർത്തകൾ: പാലുല്പാദനം വർദ്ധിപ്പിക്കാൻ ആദ്യം മാറ്റങ്ങൾ വരുത്തേണ്ടത് കാലിത്തൊഴുത്തിൽ
കൃഷി രീതികൾ
നല്ല നീർവാർച്ചയുള്ള മണ്ണാണ് ഈ കൃഷിക്ക് അനുയോജ്യം ആയി കണക്കാക്കുന്നത്. കൃഷിയിടം നന്നായി ഉഴുത്ത ഏക്കറിന് അഞ്ച് ടൺ ചാണകം ചേർത്തശേഷം 30 സെൻറീമീറ്റർ അകലത്തിൽ ചാലുകൾ ഉണ്ടാക്കി 15 സെൻറീമീറ്റർ അകലത്തിൽ ഇവയുടെ വിത്ത് ഇടാവുന്നതാണ്. വിതയ്ക്കുന്നതിനു മുന്പ് തണുത്ത കഞ്ഞി വെള്ളത്തിൽ റൈസോബിയം എന്ന് ജീവാണുവളം 10 കിലോ വിത്തിന് അരക്കിലോ എന്ന അളവിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അര മണിക്കൂർ സമയം വയ്ക്കണം.
ഇതിനുശേഷം കൃഷിചെയ്യുന്നത് മികച്ച വിളവിന് കാരണമാകുന്നു. വിതച്ചു ഏകദേശം രണ്ടുമാസം കഴിയുമ്പോൾ ഇത് വിളവെടുക്കാൻ സാധിക്കുന്നു. ഒരു ഏക്കറിൽ നിന്ന് ശരാശരി 12 പയർ ചെടി ലഭ്യമാകും. ജൈവവളം നൽകുന്നതാണ് എപ്പോഴും അഭികാമ്യം. നല്ല വിളവ് ലഭിക്കുന്ന ഇനം ആയതുകൊണ്ടുതന്നെ ഈ പുല്ല് വെയിലത്തുണക്കി പ്ലാസ്റ്റിക് ചാക്കിലാക്കി നനയാതെ വ ച്ചു ഉപയോഗിക്കുന്ന രീതി ഗുണകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പശുക്കൾക്ക് പാലുല്പാദനം വർദ്ധിപ്പിക്കാൻ ചങ്ങലംപരണ്ട നൽകാം..
Share your comments