<
  1. Livestock & Aqua

മിൽമ പാല്പ്പൊടിപ്ലാന്റ് അടുത്തവർഷത്തിനകം

മിൽമയുടെ പാൽപ്പൊടി പ്ലാന്റ് ഒരു വർഷത്തിനകം പ്രവർത്തനക്ഷമമാകും. മലപ്പുറം മൂർക്കനാട്ട് 60 കോടി രൂപ ചെലവിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്. രണ്ടര ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്ത് പണി തുടങ്ങി കഴിഞ്ഞു.

K B Bainda
മിൽമ എടുക്കാതായതോടെ അധികം വരുന്ന പാൽ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് കർഷകർ.
മിൽമ എടുക്കാതായതോടെ അധികം വരുന്ന പാൽ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് കർഷകർ.

മിൽമയുടെ പാൽപ്പൊടി പ്ലാന്റ് ഒരു വർഷത്തിനകം പ്രവർത്തനക്ഷമമാകും. മലപ്പുറം മൂർക്കനാട്ട് 60 കോടി രൂപ ചെലവിലാണ് പ്ലാന്റ് നിർമ്മിക്കുന്നത്. രണ്ടര ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്ത് പണി തുടങ്ങി കഴിഞ്ഞു. സംസ്ഥാന സർക്കാർ 40 കോടി രൂപ അനുവദിച്ചു.

23 കോടി ചെലവിൽ ഡയറിക്കെട്ടിടം സജ്ജമായി.പാൽപ്പൊടി പ്ലാന്റിനുള്ള യന്ത്ര സാമഗ്രികൾക്ക് ടെണ്ടർ നടപടി ആരംഭിച്ചു.29 വരെ ടെണ്ടറിൽ പങ്കെടുക്കാനാവസരമുണ്ടാകും. യന്ത്ര സാമഗ്രികൾ എത്താൻ ആറു മുതൽ എട്ടു മാസം വരെ വേണ്ടി വരും.അതാണ് നിലവിലെ കാലതാമസം.

അടുത്ത വർഷത്തോടെ പ്ലാന്റ് പൂർത്തിയാക്കാൻ കഴിയും. ഉത്പാദനം തുടങ്ങിയാൽ കേരളത്തിൽ പാലില്ലെങ്കിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ കൊണ്ടുവന്ന് പൊടിയാക്കാനാണ് തീരുമാനം.

ക്ഷീരസംഘങ്ങളിൽ നിന്ന് പാലെടുക്കുന്നത് മിൽമ പരിമിതപ്പെടുത്തിയതോടെ ദുരിതമനുഭവിക്കുകയാണ് ക്ഷീര കർഷകർ. മിൽമ എടുക്കാതായതോടെ അധികം വരുന്ന പാൽ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് കർഷകർ. മിൽമയിൽ നിന്ന് പാൽ വാങ്ങാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറായാൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കും. ഇക്കാര്യത്തിൽ സർക്കാർ ഇടപെടലാണ് കർഷകർ പ്രതീക്ഷിക്കുന്നത്.

The plant can be completed by next year. If there is no milk in Kerala, the decision has been taken to import milk from neighboring states and pulverize it.

Dairy farmers are suffering as Milma has restricted milk production from dairy groups. Farmers are left wondering what to do with the excess milk as Milma does not take it. The current crisis can be resolved if local bodies are willing to buy milk from Milma. The government is intervening in this matter

English Summary: Milma Dairy Plant by next year

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds