<
  1. Livestock & Aqua

കോഴികൾ കൊത്തുകൂടുന്നത് ഒഴിവാക്കാൻ മുക്കിത്തി

ആദായകരമായ ഒരു ചെറുകിട സംരഭമായി കോഴിവളര്‍ത്തല്‍ ഇന്ന് മാറിയിരിക്കുന്നു. പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകള്‍ വീട്ടാവശ്യത്തിനുമാത്രമല്ല വിപണനത്തിനുമായി ഇന്ന് കോഴി വളര്‍ത്തല്‍ തെരഞ്ഞെടുത്തിരിക്കുന്നു. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വെള്ളവും തീറ്റയും നല്‍കി കോഴികളെ വളര്‍ത്തുന്ന ഹൈടെക് സംവിധാനത്തിന് ഇന്ന് പ്രചാരം ഏറിയിട്ടുണ്ട്. മുട്ടശേഖരിക്കാനുള്ള ട്രേ ഉള്‍പ്പെടയുള്ള സംവിധാനം ഇത്തരം കൂടുകളിലുണ്ട്. ഹൈടെക് സമ്പ്രദായത്തില്‍ പരിമിതമായ സ്ഥലം മാത്രമേ കോഴികള്‍ക്ക് ചലിക്കുവാനായി ലഭ്യമാവുന്നുള്ളു. അതുകൊണ്ടുതന്നെ കോഴികളില്‍ ആക്രമണ ആസ്‌കതി വര്‍ദ്ധിച്ചുവരുന്നു.

Arun T

ബിനു ജോൺ

(പി.ആർ.ഒ) കെ.വി.കെ പത്തനംതിട്ട

  • കോഴികളില്‍ പരസ്പരം കൊത്തുന്നത് ഒഴിവാക്കുന്നതിനായി ഏറ്റവും ഉപകാരപ്രദമായ ഒരു ഉപകരണമാണ് പിന്‍ലെസ്സ് പീപ്പര്‍.
  • പക്ഷികളുടെ നാസദ്വാരത്തില്‍ സുഗമമായി ഘടിപ്പിക്കാവുന്നതാണ്.
  • മുട്ടകൊത്തിക്കുടിക്കാതിരിക്കാനും,തീറ്റ പാഴാക്കാതിരിക്കുന്നതിനും സഹായകമാകുന്നു.
pinless peeper
pinless peeper

ആദായകരമായ ഒരു ചെറുകിട സംരഭമായി കോഴിവളര്‍ത്തല്‍ ഇന്ന് മാറിയിരിക്കുന്നു. പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകള്‍ വീട്ടാവശ്യത്തിനുമാത്രമല്ല വിപണനത്തിനുമായി ഇന്ന് കോഴി വളര്‍ത്തല്‍ തെരഞ്ഞെടുത്തിരിക്കുന്നു. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വെള്ളവും തീറ്റയും നല്‍കി കോഴികളെ വളര്‍ത്തുന്ന ഹൈടെക് സംവിധാനത്തിന് ഇന്ന് പ്രചാരം ഏറിയിട്ടുണ്ട്. മുട്ടശേഖരിക്കാനുള്ള ട്രേ ഉള്‍പ്പെടയുള്ള സംവിധാനം ഇത്തരം കൂടുകളിലുണ്ട്. ഹൈടെക് സമ്പ്രദായത്തില്‍ പരിമിതമായ സ്ഥലം മാത്രമേ കോഴികള്‍ക്ക് ചലിക്കുവാനായി ലഭ്യമാവുന്നുള്ളു. അതുകൊണ്ടുതന്നെ കോഴികളില്‍ ആക്രമണ ആസ്‌കതി വര്‍ദ്ധിച്ചുവരുന്നു.

പൊതുവെ BV 380,അതുല്യ പോലുള്ള മുന്തിയ ഇനം കോഴികളും മറ്റ് വളര്‍ത്ത് പക്ഷികളും അക്രമണ സ്വഭാവം കാണിക്കാറുണ്ട്. സ്ഥല പരിമിതി, അമിതമായ ചൂട്, പോഷക ആഹാരത്തിന്റെ കുറവ്, തീറ്റയെടുക്കുവാനും, വെള്ളം കുടിക്കുവാനും ഉള്ള സ്ഥലത്തിന്റെ ലഭ്യത കുറവ്, സുഖമില്ലത്തതും, മുറവേറ്റുകിടക്കുന്നതമായ പക്ഷികളുടെ സാനിധ്യം, വെളിച്ചത്തിന്റെ ഏറ്റക്കുറച്ചില്‍ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ പക്ഷികള്‍ തമ്മില്‍ കൊത്തി മുറിവേല്പിക്കാറുണ്ട്. ഒരിക്കല്‍ ഇങ്ങനെ കൊത്ത് ആരംഭിച്ചാല്‍ ഇത് ഒരു സ്വഭാവമായി തീരാറുണ്ട്. തങ്ങളുടെ കൂട്ടത്തിലുള്ള മേധാവിത്വം ഉറപ്പിക്കാന്‍ കൊത്തുകൂടുന്നത് കോഴികളുടെ ഒരു പ്രകൃതമാണ്. ഇങ്ങനെ കൊത്ത്കൂടുമ്പോള്‍ ഉണ്ടുകന്ന മുറിവില്‍ നിന്ന് വരുന്ന രക്തത്തിന്റെ രുചിയറിഞ്ഞാല്‍ കോഴികള്‍ക്ക് കൊത്താനുള്ള പ്രവണത വര്‍ദ്ധിക്കും. ഇങ്ങനെയുണ്ടാകുന്ന മുറിവുകള്‍ മരണകാരണം ആകാറുണ്ട്.

തുടക്കത്തിലെ ഇത്തരം ശീലങ്ങള്‍ നിയന്ത്രിച്ചാല്‍പ്പോലും ചിലപ്പോള്‍ തടയാനാകാത്ത അവസ്ഥയില്‍ എത്താറുമുണ്ട്.

kozhi
pinless peeper

പക്ഷികളില്‍ പ്രത്യേകിച്ച് കോഴികളില്‍ പരസ്പരം കൊത്തുന്നത് ഒഴിവാക്കുന്നതിനായി ഏറ്റവും ഉപകാരപ്രദമായ ഒരു ഉപകരണമാണ് പിന്‍ലെസ്സ് പീപ്പര്‍.

A new variety of 'nose pin' has been introduced for roosters in poultry farms to avoid fighting with each other. The equipment named 'pinless peeper' is a kind of clip worn on the beak of roosters and it looks like the bird is wearing spectacles. It was imported by the Krishi Vigyan Kendra (KVK) in Pathanamthitta under the Indian Council of Agricultural Research (ICAR).

പിന്‍ലെസ്സ് പീപ്പര്‍ പക്ഷികളുടെ നാസദ്വാരത്തില്‍ സുഗമമായി ഘടിപ്പിക്കാവുന്നതാണ്. ഈ ഉപകരണം നാസദ്വാരത്തില്‍ ഇട്ടുകഴിഞ്ഞാല്‍ പക്ഷികളുടെ മുന്‍വശ കാഴ്ചയെ പരിമിതപ്പെടുത്തുന്നു. മുന്‍ വശത്തെ കാഴ്ചയുടെ കുറവ് മൂലം കൊത്തിന്റെ കൃത്യത നഷ്ടമാവുകയും മുന്‍പിലുള്ള പക്ഷികളെ ആക്രമിക്കുന്നതിനുള്ള സ്വഭാവം കുറയുന്നതിനും കാരണമാകുന്നു.

The major challenge faced by those who rear chicken in cages is the fighting nature of the birds. Sometimes, the birds kill the opponent and also break their own eggs laid in cages. This causes huge loss to the farmers. The roosters that turn aggressive on seeing strangers also can be managed with the new equipment.

തീറ്റയെടുക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ പിന്‍ലെസ്സ് പീപ്പര്‍ ഒരു തടസ്സമാകുന്നതേയില്ല. ഇതുകൂടാതെ തീറ്റ പാഴാക്കാതിരിക്കുന്നതിനും സഹായകമാകുന്നു. മുട്ടകൊത്തിക്കുടിക്കാതിരിക്കാനും പിന്‍ലെസ്സ് പീപ്പര്‍ സഹായകരമാണ്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ ഈ ഉപകരണം കൊത്ത് തടയുന്നതിനായി ഉപയോഗിക്കുന്നുണ്ട്. പ്രകാശം കടത്തിവിടാത്ത തരത്തിലുള്ള പിന്‍ലെസ്സ് പീപ്പര്‍ ആണ് പൊതുവേ പ്രചാരത്തിലുള്ളതെങ്കിലും പ്രകാശം കടത്തിവിടുന്ന രീതിയിലുള്ളവയും ലഭ്യമാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രം പിന്‍ലെസ്സ് പീപ്പേഴ്‌സ് കോഴിവളര്‍ത്തുന്ന കര്‍ഷകര്‍ക്ക് നല്‍കുകയുണ്ടായി. ആയതിന്റെ വിജയം ഈ ഉപകരണം കൂടുതല്‍ കര്‍ഷകരില്‍ എത്തിക്കുന്നതിന് കെവികെ മുന്‍ നിര പ്രദര്‍ശനങ്ങള്‍ ക്രമീകരിച്ചതായി പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട്, മൃഗസംരക്ഷണ വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. സെന്‍സി മാത്യു എന്നിവര്‍ പറഞ്ഞു.

കുടുതല്‍ വിവരങ്ങള്‍ക്ക് 0469-2662094 (എക്സ്റ്റന്‍ഷന്‍ 205)

അനുബന്ധ വാർത്തകൾക്ക്

BV 380, നാടൻ കോഴി മുട്ട ഉല്പാദനം വർദ്ധിക്കാൻ പ്രായോഗിക രീതികൾ

English Summary: mukkukutthi for hen to avoid fighting

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds