1. Livestock & Aqua

മുയലുകളുടെ ആഹാരത്തിൽ പരുഷാഹാരങ്ങൾക്ക് പ്രാധാന്യമുണ്ട്

മുയലുകളുടെ ആഹാരത്തിൽ പരുഷാഹാരങ്ങൾക്ക് പ്രാധാന്യമുണ്ട്

Arun T
മുയൽ
മുയൽ

അസംസ്കൃത നാര് കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങളാണ് പരുഷാഹാരങ്ങൾ, ആമാശയത്തിന് ഒരറ മാത്രമുള്ള ജീവികൾക്ക് സാധാരണ പരുഷാഹാരങ്ങളെ പൂർണമായും ദഹിപ്പിച്ചുപയോഗിക്കാൻ സാധ്യമല്ല. എന്നാൽ മുയലുകളുടെ ദഹനവ്യൂഹത്തിലുള്ള സീക്കം എന്ന ഭാഗം ഏക ആമാശയ ജീവികളിൽ നിന്നും വിഭിന്നമായി നന്നായി വികസിച്ചിട്ടുണ്ട്. അതിനാൽ പരുഷാഹാരങ്ങളെ മുയലുകൾക്ക് കൂടുതൽ ദഹിപ്പിക്കാൻ സാധിക്കുന്നു. സസ്യങ്ങളിലെ എളുപ്പത്തിൽ ദഹിക്കാത്ത ഘടകമായ സെല്ലുലോസിനെയും മറ്റും സീക്കത്തിലുള്ള ബാക്ടീരിയ ഇനത്തിൽപ്പെട്ട സൂക്ഷ്മജീവികൾ വിഘടിപ്പിച്ച് ശരീരത്തിനാവശ്യമുള്ള പഞ്ചസാരസദൃശ പദാർഥങ്ങളാക്കുന്നു. ഇതു മൂലം മുയലുകളുടെ ആഹാരത്തിൽ പരുഷാഹാരങ്ങൾക്ക് പ്രാധാന്യമുണ്ട്.

പുല്ലുവർഗത്തിൽപ്പെട്ട സസ്യങ്ങളിൽ ഏതാണ്ട് എല്ലാംതന്നെ മുയലിന്റെ ഭക്ഷണമാക്കാം. തീറ്റപുല്ലിനങ്ങളായ ഗിനിപ്പുല്ല്, നേപ്പിയർ പുല്ല്, കോംഗോ സിഗ്നൽ, പാരാപുല്ല് എന്നിവ മുയലുകൾക്ക് പഥ്യമാണ്. നമ്മുടെ നാട്ടിൽ സുലഭമായ കറുകപുല്ല്, മുത്തങ്ങാപുല്ല് എന്നിവയും മുയലുകൾക്ക് പ്രിയ മാണ്. പയറുവർഗത്തിൽപ്പെട്ട ചെടികളെ അപേക്ഷിച്ച് പുല്ലുവർഗത്തിൽപ്പെട്ട സസ്യങ്ങൾക്ക് പോഷകമൂല്യം കുറവാണ്.

കൂടാതെ പല മരങ്ങളുടെ ഇലകളും മുയലിനു നൽകാം. മുരിക്ക്, മുരിങ്ങ, മാവ്, ശീമക്കൊന്ന, സുബാബുൾ എന്നീ മരങ്ങളുടെ ഇലകൾ മുയൽ നന്നായി ഭക്ഷിക്കും. പുല്ലിന്റെയും പയറുവർഗത്തിൽപ്പെട്ട ചെടികളുടെയും കൂടെ ഇവയും മുയലിനു നൽകാം. ഇവയിൽ പലതിലും നല്ല തോതിൽ പോഷകവസ്തു വാഴയിലകൾ, അഗത്തിചീര, ചോളം, ചെമ്പരത്തി, മൾബറി,ഐപ്പോമിയ എന്നിവയും പരുഷാഹാരമായി ഉപയോഗിക്കാം. പയറിന്റെ തൊലി, വാഴക്കായത്തൊലി കാബേജ് ഇലകൾ, പച്ചക്കറി അവശിഷ്ടങ്ങൾ എന്നി വയും മുയലുകൾക്ക് നൽകാവുന്ന പോഷകമൂല്യമുള്ള പരുഷാഹാരങ്ങളാണ്.

പരുഷാഹാരങ്ങളെ രണ്ടായി തരംതിരിക്കാം ; രസഭര (succulent) ജന്യവും ഉണങ്ങിയതും (ശുഷ്ക പരുഷാഹാരങ്ങൾ), സജന്യ പരുഷാഹാരങ്ങളാണ് പച്ചപ്പുല്ല്, പച്ചിലകൾ, സൈലേജ്, പച്ചക്കറിയുടെ അവശിഷ്ട ങ്ങൾ എന്നിവ. ജലാംശം വളരെ കൂടുതലായ ഇത്തരം ഭക്ഷണ പദാർഥങ്ങ ളിൽ മാംസ്യവും കാർബോഹൈഡ്രേറ്റുകളും നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ധാരാളം സരസപരുഷാഹാരങ്ങൾ ഉൾപ്പെടുന്നത് മുയൽ വളർത്തൽ ലാഭകരമാക്കും.

സഭരസസ്യങ്ങളിൽ വച്ച് കൂടുതൽ പോഷകമൂല്യമുള്ളവയാണ് പയർവർഗത്തിൽപ്പെട്ട ചെടികൾ. തോട്ടപ്പയർ, കലപ്പഗോണിയം, പ്യൂറേറിയ, സാധാ രണപയർ, കാട്ടുപയർ (സെൻട്രോസീമ), സ്റ്റൈലോസാന്തസ് എന്നിവ മുയലു കൾക്ക് ഭക്ഷണമാക്കാവുന്ന പയറുവർഗ സസ്യങ്ങളാണ്. മാംസ്യം സമൃദ്ധമായതി നാൽ പയറുവർഗത്തിൽപ്പെട്ട ചെടികൾക്ക് കൂടുതൽ പോഷകമൂല്യമുണ്ട്. എന്നാൽ പയർവർഗത്തിൽപ്പെട്ട ചെടികൾ വളരെ കൂടുതൽ നൽകിയാൽ വയറിനു ള്ളിൽ പെട്ടെന്ന് വാതകങ്ങൾ ഉൽഭവിച്ച് ദഹനസംബന്ധമായ അസുഖങ്ങളും ചിലപ്പോൾ മരണവും വരെ സംഭവിക്കാം.

ഉണങ്ങിയ പുല്ലും ഇലകളും വൈക്കോലും ശുഷ്കപരുഷാഹാരങ്ങ ളിൽപ്പെടുന്നു. പോഷകമൂല്യം വളരെ കുറവാണെങ്കിലും രസഭരാഹാരങ്ങൾ ലഭ്യമല്ലാത്ത അവസരങ്ങളിൽ ശുഷ്കാഹാരങ്ങൾ നൽകേണ്ടിവരും. പലപ്പോഴും പച്ചിലകളുടെയും രസഭരസസ്യാഹാരങ്ങളുടെയും കൂടെ ഇവകൂടി ചേർന്നു നൽകുന്നത് ദഹനസംബന്ധമായ പല അസുഖങ്ങളും ഒഴിവാക്കാൻ സഹാ യിക്കും. ഉണക്കിയ പയറുവർഗസസ്യങ്ങൾക്ക് മറ്റു ശുഷ്കപരുഷാഹാരങ്ങ ളേക്കാൾ കൂടുതൽ പോഷകമൂല്യമുണ്ട്.

English Summary: rabbit's food is very important

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds