<
  1. Livestock & Aqua

കുറഞ്ഞ മുതൽ മുടക്കിൽ വളർത്താം സാസോ കോഴിളെ , കൂടുതൽ ലാഭവും നേടാം.

കേരളത്തിൽ തന്നെ അംഗീകരിക്കപ്പെട്ട ഒട്ടുമിക്ക ഹാച്ചറികളിൽ നിന്ന് ലഭിക്കും. മുട്ട വിരിയിച്ചെടുക്കുന്ന കോഴികളാണ് പല ഹാച്ചറികളിലും ഉള്ളത്. പലരും ഹോൾസെയിൽ വിലയിൽ കുഞ്ഞുങ്ങളെ വാങ്ങി 60 ദിവസം വളർത്തി പ്രതോരോധ കുത്തിവയ്‌പ്പുകൾ എടുത്തു വിൽക്കുന്നുണ്ട്. Available from most of the approved hatcheries in Kerala. Many hatcheries have laying hens. Many buy babies at wholesale prices, raise them for 60 days and sell the vaccines.കേരളത്തിന് പുറത്തു നിന്നും കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു പലരും വളർത്തി വിൽക്കുന്നുണ്ട്.

K B Bainda
the hen
സാസോ കോഴികളുടെ നെഞ്ചിലെ മാംസത്തിന് കുറഞ്ഞ അളവിൽ കൊഴുപ്പും കൂടുതൽ പ്രോട്ടീനും ഉണ്ട്

നാട്ടിൽ ഏറ്റവും കൂടുതൽ ഇറച്ചിക്ക് വേണ്ടി വിറ്റഴിക്കുന്നത് ബ്രോയ്‌ലർ ഇനത്തിൽ പെട്ട കോഴികൾ ആണ്. ബ്രോയിലർ കോഴികളിൽ ഏറ്റവും നല്ല ഒരു ഇനമാണ് സാസോ കോഴികൾ. ബ്രോയ്‌ലർ എങ്കിലും നാടൻ കോഴിയുടെ കളറും ഗുണങ്ങളും ഏകദേശം കിട്ടിയിട്ടുള്ള കോഴിയാണ് സാസോ. ബ്രോയിലർ കോഴിയിറച്ചി കഴിക്കാൻ അത്ര താലപര്യം ഇല്ലാത്തവർക്ക് വാങ്ങി കഴിക്കാൻ പറ്റിയതാണ് സാസോ. നല്ല രീതിയിൽ മുട്ടയിടുകയും അതുപോലെ നല്ല മാംസവും ഉള്ള ഒരു കോഴിയിനമാണ് ഇത്. വീടുകളിൽ പത്തു കോഴിയെ വാങ്ങി വളർത്തുകയാണെങ്കിൽ സാസോയെ ആണ് പലരും അന്വേഷിക്കുന്നത്. ഒരുപാട് ഫാമുകളിൽ സാസോ കോഴി വളർത്തുന്നു.

sasso
അതിവേഗം വളരുന്ന ബ്രോയിലർ കോഴിയിൽ നിന്ന് വ്യത്യസ്തമായി പതുക്കെ വളരുന്ന ഇവയ്ക്ക് മരണനിരക്ക് കുറവാണ്.

എവിടെ കിട്ടും സാസോ കോഴികൾ?

കേരളത്തിൽ തന്നെ അംഗീകരിക്കപ്പെട്ട ഒട്ടുമിക്ക ഹാച്ചറികളിൽ നിന്ന് ലഭിക്കും. മുട്ട വിരിയിച്ചെടുക്കുന്ന കോഴികളാണ് പല ഹാച്ചറികളിലും ഉള്ളത്. പലരും ഹോൾസെയിൽ വിലയിൽ കുഞ്ഞുങ്ങളെ വാങ്ങി 60 ദിവസം വളർത്തി പ്രതോരോധ കുത്തിവയ്‌പ്പുകൾ എടുത്തു വിൽക്കുന്നുണ്ട്. Available from most of the approved hatcheries in Kerala. Many hatcheries have laying hens. Many buy babies at wholesale prices, raise them for 60 days and sell the vaccines.കേരളത്തിന് പുറത്തു നിന്നും കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു പലരും വളർത്തി വിൽക്കുന്നുണ്ട്.


ഇവ തനി നാടൻ കോഴികളല്ല. ഹൈ ബ്രീഡ് ഇനത്തിൽ പെട്ട കോഴികൾ ആണ്. പല ഇനത്തിൽ പെട്ട കോഴികളെ ബ്രീഡ് ചെയ്യിച്ചു എടുക്കുന്നതാണ്. നാടൻ കോഴിയുടെ ഇറച്ചിയല്ല ഇവയ്ക്കു. സോഫ്റ്റ് ആയതും എന്നാൽ മാംസത്തിന് നല്ല കട്ടിയുള്ളതുമായ ബ്രോയിലർ കൊഴിയാണ് സാസോ കോഴികൾ. ഫ്രാൻസ് ആണ് സാസോയുടെ സ്വദേശം എന്ന് പറയപ്പെടുന്നു. These are not isolated domestic chickens. These are high breed chickens. Chickens of different breeds are bred. These are not native chicken meat. Sasso chickens are broiler chickens that are soft but thick enough for meat. Sasso is said to be from France.

ബ്രോയിലർ കോഴിയെങ്കിലും നാടൻ കോഴി പോലെയും വളർത്താം. കറുപ്പും വെളുപ്പും അതുപോലെ അവയുടെ മിക്സഡ് കളറിലും എല്ലാം ഇവ ലഭിക്കും. കൂടുകളിലും വളർത്താം, അതുപോലെ നാടൻ കോഴികളെ പോലെ തുറന്നു വിട്ടു വളർത്തുകയും ആവാം.നെറ്റ് കെട്ടി അതിനുള്ളിലും വളർത്താം. തീറ്റകളിൽ നിർബന്ധമില്ലാത്ത കോഴിയിനം ആണ്. പ്രത്യേക തീറ്റ വേണം എന്നില്ല. 200 മുതൽ 240 എന്ന തോതിൽ ഓരോ വർഷവും മുട്ട ഇടുന്ന ഇനമാണ് ഇത്. അതുകൊണ്ടു തന്നെ ആൾക്കാർ മുട്ടയ്ക്ക് വേണ്ടിയും ഇറച്ചിക്കു വേണ്ടിയും സാസോ ഇനത്തിനെ വളർത്താറുണ്ട്. തുറന്നു വിട്ടു വളർത്തിയാലും കൂട്ടിലിട്ടു വളർത്തിയാലും ഇവയ്ക്കു ഒരു പ്രശ്‌നവുമില്ല എന്ന് പറഞ്ഞല്ലോ. അതുകൊണ്ടു ക്ഷീണിച്ചു പോവുകയോ ഒന്നുമില്ല. കാര്യമായ രോഗബാധയൊന്നും ഇല്ലാത്ത ഇനമാണ് ഇത്. രണ്ടു രണ്ടര മാസം കൊണ്ട് രണ്ട് രണ്ടര കിലോയോളം തൂക്കം വയ്ക്കും ഈ കോഴികൾക്ക്.

sasso
വളർച്ചയ്ക്കനുസരിച്ചു നല്ല തൂക്കം അതാത് സമയങ്ങളിൽ ലഭിക്കുന്നു.


വെയിറ്റ് കൂടുന്നതിനനുസരിച്ചു ഇവ അധികം നടക്കാതെ കൂടുകളിൽ തന്നെ ഇരിക്കാനുള്ള സ്വഭാവം കാണിക്കും. അപ്പോൾ മനസ്സിലാക്കാം ഇവ ഇറച്ചിപ്പാകമായെന്ന്.80 മുതൽ 84 ദിവസം ആകുമ്പോഴേക്കും ഇവയുടെ ഇറച്ചി വിൽക്കാനാകും. എങ്കിലേ കൃത്യമായ വരുമാനം ഇതിൽ നിന്ന് ലഭിക്കൂ. ഇവയുടെ തൂക്കം 4 മുതൽ നാലര കിലോ വരെ ഉണ്ടാകും. 8, 9 മാസം വരെ വളർത്തിയാലേ ഇത്രയും തുക്കം കിട്ടൂ. കൂടുതൽ കോഴികളെ വളർത്താൻ തയ്യാറുണ്ടെങ്കിൽ തീർച്ചയായും സാസോ ഇനം കോഴികളെ തെരഞ്ഞെടുക്കുക. നല്ല വരുമാനം ഇതിലൂടെ നേടാനാകും.സാസോ കോഴി പൂവൻ ഇനത്തിന് ലോക്കൽ മാർക്കറ്റിൽ ഹോൾസെയിൽ വില 140 -180 റേഞ്ച് ആയിരിക്കും. പിടക്കോഴിക്ക് 130 -140 രൂപ വില വരും.

തീറ്റകൊടുക്കുമ്പോൾ മുട്ടക്കോഴികൾക്കും ബ്രോയിലർ കോഴികൾക്കും കൊടുക്കുന്ന തീറ്റ കൊടുക്കാം. സ്റ്റാർട്ടർ ആണ് ആദ്യം കൊടുക്കേണ്ടത്. ഒരു മാസത്തോളം സ്റ്റാർട്ടർ കൊടുക്കുക. ബ്രോയിലർ ഫിനിഷർ എന്ന തീറ്റ കൊടുത്താൽ കൂടുതൽ വളർച്ച ഉണ്ടാകും. പാക്കറ്റ് തീറ്റ കൊടുത്ത് തുടങ്ങിയാൽ നമ്മുടെ ബജറ്റിൽ ഒതുങ്ങുകയില്ല. പകരം നമുക്ക് പാക്കറ്റ് തീറ്റയുടെ അളവ് കുറച്ചു കൊണ്ട് ഹോട്ടൽ വേസ്റ്റ് കൊടുക്കാം. കല്യാണ സ്ഥലങ്ങളിലെയും മീൻ കടകളിലെയും ഇറച്ചിക്കടകളിലെയും വേസ്റ്റ് കൊടുക്കാം. വേസ്റ്റ് അങ്ങനെ തന്നെ കൊടുക്കാതെ കുറച്ചു മഞ്ഞൾ പൊടി ഇട്ടു വേവിച്ചു കൊടുക്കാം. അങ്ങനെ കൊടുത്താൽ കൂടുതൽ വളർച്ച ഉണ്ടാകും. ബജറ്റിൽ ഒതുങ്ങുകയും ചെയ്യും. ഇത് കൂടിയ അളവിൽ കോഴികളെ വളർത്തുന്നവർ കൊടുക്കേണ്ട തീറ്റയുടെ കാര്യമാണ്. കുറച്ചു കോഴികളെ വളർത്തുമ്പോൾ ഇത്രയും തീറ്റ കണ്ടെത്തേണ്ട കാര്യം വരില്ല.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കോഴികൾ വർഷം മുഴുവനും മികച്ച മുട്ട ഉൽപാദനത്തിനായിശ്രദ്ധിക്കേണ്ട കാര്യങ്ങൾ

#Poultry#Hatchery#Farmer#Agriculture#Krishi#FTB

English Summary: Saso chicken can be reared at low cost and more profitable.kjkbbsep1520

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds