സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ക്ഷീരവികസന വകുപ്പ് മുഖേന നിരവധി സഹായങ്ങളാണ് ലഭിക്കുന്നത്. ക്ഷീര വകുപ്പിൻറെ പ്രധാന ലക്ഷ്യമെന്നത് തന്നെ പശുവളർത്തൽ എങ്ങനെ ആദായകരമാക്കാം എന്നും തൽഫലമായി ക്ഷീര കർഷകർക്ക് സാമൂഹിക സാമ്പത്തിക സുസ്ഥിരത എങ്ങനെ കൈവരിക്കാം എന്നതുമാണ്.
ക്ഷീര കർഷകർക്കുള്ള പ്രധാന ധനസഹായ പദ്ധതിയാണ് മിൽക്ക് ഷെഡ് വികസന പദ്ധതി. ഗോധനം, കിടാരി വളർത്തൽ യൂണിറ്റുകൾക്കുള്ള ധനസഹായം, കാലിതൊഴുത്ത് നിർമ്മിക്കുന്നതിനായുള്ള ധനസഹായം, കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം, ആവശ്യാധിഷ്ഠിത ധനസഹായങ്ങൾ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് മിൽക്ക് ഷെഡ് വികസന പദ്ധതിയിലൂടെ ക്ഷീരകർഷകർക്ക് ലഭിക്കുക.
ശോധനത്തിലൂടെ കറവപ്പശുവിനെ വാങ്ങാനുള്ള ധനസഹായം കർഷകർക്ക് ലഭിക്കുന്നുണ്ട്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് പശു വീതമുള്ള ഡയറി ഫാമുകൾ ആരംഭിക്കുവാൻ യഥാക്രമം 35,000, 69,000, 1,84,000, 3,83,000 രൂപ നിരക്കിലായിരിക്കും ധനസഹായം ലഭിക്കുക. കിടാരി വളർത്തൽ യൂണിറ്റുകൾക്കുള്ള ധനസഹായത്തിലൂടെ 5, 10 വീതമുള്ള കിടാരികളുടെ യൂണിറ്റുകൾ ആരംഭിക്കാനായി യഥാക്രമം 90,500, 1,81,200 രൂപ എന്നി നിരക്കിലാണ് ധനസഹായം നൽകുന്നത്. പുതുതായി ഫാം തുടങ്ങുന്ന കർഷകർ, സംരംഭകർ വനിതകൾ, പിന്നോക്ക വിഭാഗക്കാർ എന്നിവർക്കാണ് മുൻഗണന നൽകുന്നത്.
കാലിത്തൊഴുത്ത് നിർമിക്കുന്നതിനായി 50000 രൂപ വരെ ധനസഹായം ലഭിക്കും. പദ്ധതിയിലൂടെ വനിതകൾക്കും പിന്നോക്ക വിഭാഗക്കാർക്കും തൊഴുത്ത് പൂർണ്ണമായും നശിച്ചുപോയവർക്കും പുതിയ തൊഴുത്ത് പണിയുന്നവർക്കും മുൻഗണന നൽകും. കറവയന്ത്രം വാങ്ങുന്നതിനായി കറവ യന്ത്രത്തിൻറെ വിലയുടെ 50% അഥവ പരമാവധി 25000 രൂപയാണ് ധനസഹായം നൽകുക.
ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതി പ്രകാരം ഡയറി ഫാം ആധുനീകരിക്കുവാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലേക്ക്സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ക്ഷീരവികസന വകുപ്പ് മുഖേന നിരവധി സഹായങ്ങളാണ് ലഭിക്കുന്നത്. ക്ഷീര വകുപ്പിൻറെ പ്രധാന ലക്ഷ്യമെന്നത് തന്നെ പശുവളർത്തൽ എങ്ങനെ ആദായകരമാക്കാം എന്നും തൽഫലമായി ക്ഷീര കർഷകർക്ക് സാമൂഹിക സാമ്പത്തിക സുസ്ഥിരത എങ്ങനെ കൈവരിക്കാം എന്നതുമാണ്.
ക്ഷീര കർഷകർക്കുള്ള പ്രധാന ധനസഹായ പദ്ധതിയാണ് മിൽക്ക് ഷെഡ് വികസന പദ്ധതി. ഗോധനം, കിടാരി വളർത്തൽ യൂണിറ്റുകൾക്കുള്ള ധനസഹായം, കാലിതൊഴുത്ത് നിർമ്മിക്കുന്നതിനായുള്ള ധനസഹായം, കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം, ആവശ്യാധിഷ്ഠിത ധനസഹായങ്ങൾ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് മിൽക്ക് ഷെഡ് വികസന പദ്ധതിയിലൂടെ ക്ഷീരകർഷകർക്ക് ലഭിക്കുക.
ശോധനത്തിലൂടെ കറവപ്പശുവിനെ വാങ്ങാനുള്ള ധനസഹായം കർഷകർക്ക് ലഭിക്കുന്നുണ്ട്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് പശു വീതമുള്ള ഡയറി ഫാമുകൾ ആരംഭിക്കുവാൻ യഥാക്രമം 35,000, 69,000, 1,84,000, 3,83,000 രൂപ നിരക്കിലായിരിക്കും ധനസഹായം ലഭിക്കുക. കിടാരി വളർത്തൽ യൂണിറ്റുകൾക്കുള്ള ധനസഹായത്തിലൂടെ 5, 10 വീതമുള്ള കിടാരികളുടെ യൂണിറ്റുകൾ ആരംഭിക്കാനായി യഥാക്രമം 90,500, 1,81,200 രൂപ എന്നി നിരക്കിലാണ് ധനസഹായം നൽകുന്നത്. പുതുതായി ഫാം തുടങ്ങുന്ന കർഷകർ, സംരംഭകർ വനിതകൾ, പിന്നോക്ക വിഭാഗക്കാർ എന്നിവർക്കാണ് മുൻഗണന നൽകുന്നത്.
കാലിത്തൊഴുത്ത് നിർമിക്കുന്നതിനായി 50000 രൂപ വരെ ധനസഹായം ലഭിക്കും. പദ്ധതിയിലൂടെ വനിതകൾക്കും പിന്നോക്ക വിഭാഗക്കാർക്കും തൊഴുത്ത് പൂർണ്ണമായും നശിച്ചുപോയവർക്കും പുതിയ തൊഴുത്ത് പണിയുന്നവർക്കും മുൻഗണന നൽകും. കറവയന്ത്രം വാങ്ങുന്നതിനായി കറവ യന്ത്രത്തിൻറെ വിലയുടെ 50% അഥവ പരമാവധി 25000 രൂപയാണ് ധനസഹായം നൽകുക.
ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതി പ്രകാരം ഡയറി ഫാം ആധുനീകരിക്കുവാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലേക്ക് ആവശ്യാധിഷ്ഠിത ധനസഹായം ചെയ്യുന്നുണ്ട്. ഈ പദ്ധതിയിൽ ഉൾപ്പെട്ട ഒന്നോ അതിലധികമോ ഇനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. ആകെ ചെലവഴിക്കുന്ന തുകയുടെ 50% സബ്‌സിഡിയായി പരമാവധി 50000 രൂപയാണ് ധനസഹായം ലഭിക്കുന്നത്.
ക്ഷീര വകുപ്പ് നൽകുന്ന ധനസഹായങ്ങൾക്കായി അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കുലുള്ള ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ നേരിട്ടു നൽകിയാൽ മതിയാകും.
Share your comments