തിലാപ്പിയ ചില വിശേഷങ്ങൾ
പ്രോട്ടീനുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന വിഭവമാണ് തിലോപ്പിയ മീനുകൾ. കുറഞ്ഞ വിലയിൽ വായിൽ വെള്ളമൂറുന്നതും സ്വാദിഷ്ഠവുമായ പലതരം മീൻ വിഭവങ്ങൾ നമുക്ക് തീൻമേശയിൽ ഒരുക്കാനാവും. ലോകത്തിൽ തന്നെ ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന മീനുകളിൽ ഒന്നാണ് ഇവ. ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലുമാണ് ഇവയുടെ ഉത്ഭവം എന്ന് പറയപ്പെടുന്നു.
തലച്ചോറിന് നല്ലത്
തിലാപ്പിയ കഴിക്കുന്നത് വഴി തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കാൻ സഹായിക്കും. ധാരാളം ഒമേഗ -3 ധാതുക്കൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ന്യൂറൽ പ്രവർത്തനങ്ങളെ വേഗത്തിലാക്കാൻ സഹായിക്കും. സെലിനിയം ഇവയിൽ അധികമായി അടങ്ങിയിട്ടുള്ളതിനാൽ അൽഷിമേഴ്സ്, പാർക്കിൻസൺസ്, അപസ്മാരം തുടങ്ങിയ രോഗങ്ങളിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാനും ഇതിന് കഴിയും. തലച്ചോറിലേക്കുള്ള ഓക്സിജന്റെ ഒഴുക്കിനെ വർദ്ധിപ്പിച്ചുകൊണ്ട് ശരീരത്തിലുടനീളമുള്ള ദ്രാവകങ്ങൾ സന്തുലനാവസ്ഥയിൽ നിലനിർത്താനും ഇത് സഹായിക്കുന്നു.
ഹൃദയത്തെ സംരക്ഷിക്കുന്നു
തിലാപ്പിയയുടെ മറ്റൊരു ആരോഗ്യഗുണമെന്തെന്ന് ചോദിച്ചാൽ അത് നിങ്ങളുടെ ഹൃദയത്തെ നന്നായി പരിപാലിക്കുന്നു എന്നത് തന്നെയാണ്. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ പ്രകൃതിദത്തമായ തിലോപ്പിയ മീനുകളാണ് ഇതിന് സഹായിക്കുന്നത് എന്ന് അറിഞ്ഞിരിക്കണം ഓണം. കെമിക്കലുകൾ ഭക്ഷിക്കുന്ന മീനുകൾക്ക് ഫാറ്റി ആസിഡും ഒമേഗാ 3 യും ഒമേഗാ 6 ഉം ഒക്കെ പൊതുവേ കുറവായിരിക്കും. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാഘാതം, എന്നിവയെ തടയാനും ഒക്കെ ഒമേഗ 3 സഹായകമാണ്.
ഇവയുടെ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ ശാസ്ത്രജ്ഞർ ലോകത്തിന് വെളിപ്പെടുത്തിയ ശേഷം ഇവയ്ക്ക് ആവശ്യക്കാരേറെയാണ്. പെട്ടെന്ന് വളർച്ച പ്രാപിക്കുന്ന ഒരു മീൻ ആയതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനങ്ങൾ ഒന്നും ഇവയെ പ്രതികൂലമായി ബാധിക്കാറില്ല. ഇവയിലെ ഉയർന്ന അളവിലുള്ള കൊഴുപ്പും കൂർത്ത മുള്ളുകളും ഒക്കെ ഇത് കഴിക്കുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്ന ഒന്നാണ്. ഇന്ന് നമുക്ക് തിലാപ്പിയ മീനുകളെപ്പറ്റിയുള്ള ശാസ്ത്രീയ വശവും ഇവയിൽ ഒളിഞ്ഞിരിക്കുന്ന ആരോഗ്യ ഗുണങ്ങളെപ്പറ്റിയും മനസ്സിലാക്കാം.!
കാൻസർ
മറ്റു മീനുകളെ പോലെ തന്നെ തിലോപ്പിയ മീനുകളിലും സെലേറിയം പോലുള്ള ആൻറി ഓക്സിഡന്റുകൾ നിരവധിയായി അടങ്ങിയിരിക്കുന്നു. ഇത് ക്യാന്സറും ഹൃദയ സംബന്ധമായ മറ്റു രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കുന്നു. ക്യാൻസറസ് കോശങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ സെലിനിയം എന്ന ധാതു ഘടകം അത്യാവശ്യമാണ്. തിലോപ്പിയയിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നതും ഇതുതന്നെയാണ്. മാത്രമല്ല, ഇവയ്ക്കുള്ളിലുള്ള ഹെപ്സിഡിൻ 1-5 എന്ന ആന്റിമൈക്രോബയൽ പെപ്റ്റൈഡ് ക്യാൻസറിനുള്ള നൂതനമായ ചികിത്സയായി ഉപയോഗിക്കാമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
എല്ലുകൾക്ക് നല്ലത്
തിലോപ്പിയ മീനുകൾ നിങ്ങളുടെ എല്ലുകൾക്ക് വളരെയധികം നല്ലതാണ്. എല്ലുകളുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും ആവശ്യമായ മിനറലുകളായ കാൽസ്യവും ഫോസ്ഫറസും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. തിലാപ്പിയ മീനുകളിൽ കൊളാജൻ ടൈപ്പ് 1 വളരെയധികം അടങ്ങിയിരിക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ശരീരവളർച്ചക്ക് ഏറ്റവും അത്യാവശ്യമായ ഘടകമാണ് ഇത്. ശരീരത്തിലെ അസ്ഥി കോശങ്ങളെ പുനരുജ്ജീകരിക്കുന്നതിൽ ഇതിന് പ്രത്യേക പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കൂടാതെ പല്ലുകളുടെ ആരോഗ്യപൂർണമായി നിലനിർത്താനും ഇത് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കുന്നു
ഇവ ഉൾപ്പെടുത്തിയുള്ള ഭക്ഷണക്രമവും കൃത്യമായ വ്യായാമവും സമന്വയിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് ശരീരഭാരം മികച്ച രീതിയിൽ കുറയ്ക്കാൻ സാധിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ ലെവൽ വളരെ ഉയർന്നതാണ്. അതുപോലെ കലോറിയുടെ ലെവൽ വളരെ കുറവുമാണ്. അതുകൊണ്ടുതന്നെ കലോറി ലെവൽ കുറച്ചുകൊണ്ട് ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുന്നതിന് ഇത് ഒരു മികച്ച മാർഗമാണ്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് തന്റെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് ഇവ.
വാർദ്ധക്യത്തെ നേരിടാൻ സഹായിക്കുന്നു
തിലാപ്പിയയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ ഇ യും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് വളരെയധികം ആവശ്യമായ ഘടകങ്ങളാണ്. ഇതുവഴി നിങ്ങളുടെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുവാനും തിളക്കം കൈവരിക്കാൻ സഹായിക്കുകയും ചെയ്യും. ഈ രണ്ട് വിറ്റാമിനുകളും ശക്തിയേറിയ ആന്റിഓക്‌സിഡന്റുകളായതിനാൽ ദോഷകരമായ ഫ്രീ റാഡിക്കലുകളെ തുരത്താൻ സഹായിക്കും. അതുകൊണ്ടുതന്നെ ചർമ്മവീക്കം, സമ്മർദ്ദം എന്നിവയൊക്കെ കുറയ്ക്കാനും ഇത് സഹായിക്കുന്നു. കൂടാതെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ ഇത് സംരക്ഷിക്കുകയും ചെയ്യുന്നു .
മുറിവുകൾ ഉണക്കുന്നു
തിലോപ്പിയ മീനുകളുടെ മാംസത്തിൽ അടങ്ങിയിരിക്കുന്ന വത്യസ്തമായ മിനറലുകൾക്ക് ശരീരത്തിലുണ്ടാകുന്ന മുറിവുകളെ പെട്ടെന്ന് ഉണക്കാൻ ശേഷിയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
_തൈറോയ്ഡ് രോഗികൾക്ക് ഉത്തമം_
ഇവയിൽ സെലിനിയം ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് തൈറോയ്ഡ് ഗ്രന്ഥിയെ നിയന്ത്രണത്തിലാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. കൂടാതെ ഹോർമോൺ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ കൃത്യമായ പ്രവർത്തനം നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുവാനും ശരീരഭാരത്തെ സന്തുലനാവസ്ഥയിൽ നിലനിർത്താനും തൈറോയ്ഡുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും രോഗാവസ്ഥയെ തടഞ്ഞു നിർത്താൻ സഹായിക്കുകയും ചെയ്യും.
Share your comments