<
  1. Livestock & Aqua

നാടൻ പശുവിന് 110 ഡിഗ്രിവരെ ചൂട് സഹിക്കാൻ കഴിയും : വിദേശപശുവിന് 50 ഡിഗ്രിയും

നാടൻ പശുവും വിദേശ പശുവും ഒരേ ജീവി അല്ല  ( വിവരങ്ങൾ , ശ്രീ സുഭാഷ് പാലേക്കറുടെ നാടൻ പശു ഒരു കല്പവൃക്ഷം എന്ന ബുക്കിൽ നിന്ന് ) ( 1 ) മുതുകിൽ പൂണി / പൂഞ്ഞ ഉള്ള ജീവിയാണ് പശു വിദേശ പശുവിന് പൂണി ഇല്ല

Arun T
നാടൻ പശു
നാടൻ പശു

നാടൻ പശുവും വിദേശ പശുവും ഒരേ ജീവി അല്ല 

( വിവരങ്ങൾ , ശ്രീ സുഭാഷ് പാലേക്കറുടെ നാടൻ പശു ഒരു കല്പവൃക്ഷം എന്ന ബുക്കിൽ നിന്ന് )

( 1 ) മുതുകിൽ പൂണി / പൂഞ്ഞ ഉള്ള ജീവിയാണ് പശു
വിദേശ പശുവിന് പൂണി ഇല്ല

( 2 ) നാടൻ പശുവിന് കഴുത്തിൽ തൊങ്ങൽ ഉണ്ട്
വിദേശ പശുവിനു തൊങ്ങൽ ഇല്ല

( 3 ) നാടൻ പശുവിന് കൊമ്പ് ഉണ്ട്
വിദേശ പശുവിന് കൊമ്പില്ല , അഥവാ തീരെ ചെറുത്

( 4 ) കാലുകൾ വണ്ണം കുറഞ്ഞു നീളമുള്ളത്
വിദേശ പശുവിന് കാലുകൾ ചെറിയതാണ്‌

( 5 ) നാടൻ പശുവിന് ചൂട് സഹിക്കാൻ കഴിവ് കൂടുതൽ
വിദേശ പശുവിന് ചൂട് സഹിക്കാൻ കഴിവ് കുറവ്

( 6 ) നാടൻ പശുവിന് രോഗങ്ങൾ കുറവ്
വിദേശ പശുവിന് രോഗങ്ങൾ കൂടുതൽ കണ്ടുവരുന്നു

( 7 ) നാടൻ പശുവിന് വാലിന് 18 കശേരുക്കൾ ഉണ്ട്
വിദേശ പശുവിന് 18 മുതൽ 21 കശേരുക്കൾ

( 8 ) നാടൻ പശു ഭക്ഷണം കുറച്ചു കഴിക്കുന്നു
വിദേശ പശു ദഹനം വേഗത്തിൽ ആണ് , ഭക്ഷണം കൂടുതൽ കഴിക്കുന്നു

( 9 ) നാടൻ പശുവിന്റെ മാതൃകാലം നീണ്ടത്
വിദേശ പശുവിന്റെ മാതൃകാലം കുറഞ്ഞത്

( 10 ) നാടൻ പശുവിനു വിയർപ്പ് ഗ്രന്ഥികൾ ഉണ്ട്
വിദേശ പശുവിന് ഇതില്ല അതിനാൽ ചൂട് സഹിക്കാൻ കഴിവ് കുറവ്

( 11 ) നാടൻ പശുവിന്റെ ചർമം സംവേദനക്ഷമം ആണ് , ഒരു ഈച്ച ശരീരത്തിൽ വന്നിരുന്നാൽ ചർമം മാത്രമായി ചലിപ്പിച്ചു അവയെ അകറ്റും , വിദേശ പശുവിനു ഈ കഴിവ് ഇല്ല

( 12 ) നാടൻ പശുവിനു ചർമത്തിൽ മൃദു രോമങ്ങൾ ഉണ്ട് . വിദേശ പശുവിന് രോമങ്ങൾ ഇല്ല

( 13 ) നാടൻ പശുവിന്റെ പാലിൽ കൊഴുപ്പ് കൂടുതൽ ഉണ്ട് വിദേശ പശുവിന്റെ പാലിൽ കൊഴുപ്പ് കുറവ്

(14 ) നാടൻ പശു ആയുസ് കൂടുതൽ ഉണ്ട്
വിദേശ പശു ആയുസ് കുറവ്

( 15 ) നാടൻ പശു മേഞ്ഞു നടന്നു ഭക്ഷിക്കുന്നു , വിദേശ പശുവിനു പ്രത്യേകം ഭക്ഷണം വേണ്ടിവരുന്നു

( 16 ) നാടൻ പശു പ്രസവ ശേഷം മൂന് വർഷം വരെ പാൽ തരുന്നു . വിദേശ പശു ആറു മാസം മാത്രം പാൽ തരുന്നു

( 17 ) നാടൻ കാള നന്നായി ജോലി ചെയ്യും , വിദേശ കാള ജോലി ചെയ്യില്ല അതുകൊണ്ട് വിലയും കുറവ്

( 18 ) നാടൻ പശുവിന്റെ ചാണകം മികച്ച നിലവാരം ഉണ്ട് , പരമ്പരാഗതമായി തറ മെഴുകുന്നത് പോലെ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നു , വിദേശ പശുവിന്റെ ചാണകം മോശം നിലവാരം ആണ് , ഇത്തരം ആവശ്യങ്ങൾക്ക് അനുയോജ്യമല്ല

English Summary: WHEN COMES TO HEAT RESISTANCE DESI COW IS FAR BETTER THAN JERSEY COW

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds