മുയലുകളെ വളർത്തുമ്പോൾ നൽകേണ്ട കൈതീറ്റ (Homely food for rabbits)
ചോളത്തവിട് 300 ഗ്രാം, സോയത്തവിട് 150 ഗ്രാം, ഗോതമ്പ് തവിട്,/ അരിത്തവിട് (അവൽതവിട്) ഇവയിൽ ഏതെങ്കിലും 150 ഗ്രാം, ചോളപ്പൊടി 150ഗ്രാം, കടലപ്പിണ്ണാക്ക് 150 ഗ്രാം, ഉഴുന്ന്തൊലി/ കടലത്തൊലി/ ചെറുപയർത്തൊലി ഇവയിൽ ഏതെങ്കിലും 100 ഗ്രാം, എള്ളുംപിണ്ണാക്ക് 150 ഗ്രാം (എല്ലാം കൂടി 1150 ഗ്രാം) എന്നിവ ശർക്കരയും ഉപ്പും ചേർത്തിളക്കി കൊടുക്കാം. അതിൽ അഗ്രിമിൻ ഫോർട്ട് എന്ന സപ്ലിമെൻ്റും ചേർത്താൽ നല്ലതാണ്.
സസ്യഭുക്കുകളാണ് മുയലുകൾ. തൊടിയിലും മറ്റുമുള്ള പുല്ല്, പച്ചിലകൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. എന്നാൽ, കീടനാശിനിയോ കളനാശിനിയോ തളിച്ച സ്ഥലത്തെ വിഷമയമുള്ള പുല്ലുകളും ഇലകളും നല്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഫൈബറിന്റെ അളവ് കൂടിയ ഭക്ഷണമാണ് മുയലുകൾക്കാവശ്യം. ഇത് അവയുടെ ദഹനപ്രക്രിയ സുഗമമാക്കുന്നു. കൂടുകളിൽ 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കുക.
Fiber is vital to the normal function of the digestive system in rabbits. Fresh grass hay and vegetables should make up the bulk of the diet for house rabbits. Feeding a diet consisting mainly of pellets may result in obesity and increase the likelihood of digestive problems for your pet rabbit.
കൂടുതൽ വെള്ളം നല്കുന്നത് മുയലുകളുടെ മൂത്രത്തിലെ രൂക്ഷഗന്ധം ഇല്ലാതാക്കും. ചിലർ മുയലുകൾക്ക് കഞ്ഞിവെള്ളം നല്കാറുണ്ട്. ഇതുകാരണം മൂത്രത്തിനു കൊഴുപ്പു കൂടി ദുർഗന്ധം വർധിക്കും. കഞ്ഞിവെള്ളം (Rice water) നല്കണമെന്നുണ്ടെങ്കിൽ വളരെ നേർപ്പിച്ചു മാത്രം നല്കുക. മാർക്കറ്റിൽ നിന്നു ലഭിക്കുന്ന ബിറ്റ് ഫീഡ് നല്കുകയാണെങ്കിൽ വളർച്ചത്തോത് കൂടും. എന്നാൽ, മുയലിറച്ചിയിൽ രുചിമാറ്റമുണ്ടാകുമെന്ന് പറയപ്പെടുന്നു. സ്വാഭാവിക ഭക്ഷണങ്ങൾ നല്കുന്നതാണ് എപ്പോഴും ഉത്തമം. അപ്പോൾ വളർച്ച കുറഞ്ഞെന്നു വരാം.
പ്രജനനം (Mating in rabbits)
ആറു മാസംകൊണ്ടാണ് മുയലുകൾ പ്രായപൂർത്തിയാവുക. പ്രായപൂർത്തിയായ മുയലുകളെ വെവ്വേറെ പാർപ്പിക്കുന്നതാണ് ആരോഗ്യകരമായ പരിചരണ ത്തിന് നല്ലത്. അല്ലാത്തപക്ഷം പരസ്പരം ആക്രമിക്കും. ആൺമുയലുകളെ നാലാം മാസം മുതൽ പ്രത്യേകം പാർപ്പിക്കുന്നതാണ് നല്ലത്. ഇണചേരാൻ കാലമായാൽ പെൺമുയലുകൾ അസ്വസ്ഥരായി കാണപ്പെടും. കൂടിനുള്ളിൽ ഓടിനടക്കുക. ശരീരം വശങ്ങളിലോ തീറ്റപ്പാത്രത്തിലോ ഉരയ്ക്കുക എന്നിവയാണ് ലക്ഷണങ്ങൾ. ഈ സമയത്ത് പെൺമുയലിനെ ആൺമുയലിന്റെ കൂട്ടിലേക്ക് മാറ്റി ഇണചേർക്കാം. ആൺമുയലിനെ പെൺമുയലിന്റെ കൂട്ടിലേക്ക് മാറ്റിയാൽ ആൺ മുയലിനെ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്.
മാത്രമല്ല. ആൺ മേധാവിത്വ സാഹചര്യമുണ്ടായാലേ ഇവയുടെ കാര്യത്തിൽ ഇണചേരൽ സാധ്യമാകു. അതിനാണ് ആൺമുയലുകളുടെ കൂട്ടിലേക്ക് പെൺമുയലുകളെ മാറ്റേണ്ടി വരുന്നത്. ഇണചേരൽ വിജയകരമാണെങ്കിൽ ആൺമുയൽ ഒരു വശത്തേക്ക് മറിഞ്ഞു വീ ഴും. ആദ്യ ഇണചേരലിനു ശേഷം അഞ്ചു മണിക്കൂർ കഴിഞ്ഞ് ഒരു തവണകൂടി ഇണചേർത്താൽ ലഭിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടും. ഇണചേർന്നതിനുശേഷം ആൺ-പെൺ മുയലുകളെ ഒന്നിച്ച് ഇടാൻ പാടില്ല. അന്തർപ്രജനനം ഒരിക്കലും പാടില്ല. രക്തബന്ധമുള്ള മുയലുകൾ തമ്മിൽ ഇണചേർത്താ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധശേഷി, വളർച്ചാ നിരക്ക് തുടങ്ങിയവ കുറവായിരിക്കും.
മുയലിൻറെ പ്രസവം ( Birth of rabbits)
31 ദിവസമാണ് പ്രസവകാലം. ഇണചേർത്ത് 25-28 ദി വസമാകുമ്പോഴേക്കും പ്രസവപ്പെട്ടി നല്കാം. സവം അടുക്കുമ്പോൾ മുയലുകൾ പുല്ല് ഉപയോഗിച്ച് പ്രസവപ്പെട്ടിയിൽ മെത്ത തയാറാക്കും. വൈകുന്നേരങ്ങളിലാണ് സാധാരണ പ്രസവം നടക്കുക. ഒരു പ്രസവത്തിൽ ശരാശരി 4-8 കുഞ്ഞുങ്ങൾ ഉണ്ടാവാം. ആദ്യ മുലയൂട്ടലിനുശേഷം അമ്മ മുയൽ ശരീരത്തിലെ രോമങ്ങൾ പിഴുത് കുഞ്ഞുങ്ങൾക്ക് തണുപ്പേൽക്കാതെ സംരക്ഷണമൊരുക്കും. സാധാണ പുലർകാലങ്ങളിലാണ് മുയലുകൾ പാലൂട്ടുക.
അതിനാൽ മതിയായ അളവിൽ കുഞ്ഞുങ്ങൾക്ക് പാൽ ലഭിക്കുന്നുണ്ടോയെന്ന് ദിവസേന പരിശോധിക്കണം. പ്രസവിച്ച് രണ്ടു ദിവസമായിട്ടും കുഞ്ഞുങ്ങളുടെ ശരീരം ചുക്കിച്ചുളിഞ്ഞ് ക ണ്ടാൽ പാൽ ലഭിക്കുന്നില്ലെന്നു മനസിലാക്കാം. അത്തരം സാഹചര്യത്തിൽ തള്ളമുയലിനെ പ്രസവപ്പെട്ടിയിൽ കയറ്റി മറ്റൊരു പെട്ടി ഉപയോഗിച്ച് അടച്ചുവച്ചാൽ മതി. അഞ്ചു മിനിറ്റിനു ശേഷം തുറന്നു വിടാം.
പൂർണവളർച്ചയെത്താതെ ജനിക്കുന്നവയാണ് മുയൽ കുഞ്ഞുങ്ങൾ ശരീരത്തിൽ രോമങ്ങളില്ലാത്ത വെറും ഇറച്ചിക്കഷ്ണത്തിനു സമാനം. കണ്ണുകൾ തുറന്നിട്ടുണ്ടാവില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ ശരീരത്തിൽ രോമങ്ങൾ വന്നു കണ്ണു തുറക്കും. 15 ദിവസത്തിനുശേഷം പ്രസവപ്പെട്ടിയിൽനിന്നു പുറത്തിറങ്ങിത്തുടങ്ങുന്ന കുഞ്ഞുങ്ങൾ ചെറുതായി ഖരാഹാരം കഴിച്ചു തുടങ്ങും. ഒരു മാസത്തിനു ശേഷം തള്ളയിൽ നിന്നു കുഞ്ഞുങ്ങളെ പിരിക്കാമെങ്കിലും 45 ദിവസമെങ്കിലും തള്ളമുയലിനൊപ്പം കിടക്കുന്നത് നല്ലതാണ്. കുഞ്ഞുങ്ങൾ മാറി ഒരാഴ്ചയ്ക്കുള്ളിൽ തള്ളമുയൽ അടുത്ത ഇണചേരലിനു തയാറാകും.
ശരാശരി 5-10 വർഷമാണ് മുയലുകളുടെ ആയുസ്. ആരോഗ്യമുള്ള പെൺമുയൽ വർഷത്തിൽ ശരാശരി എട്ടു തവണ പ്രസവിക്കും. ആൺമുയലുകൾ പെൺമുയലുകൾ കഴിക്കുന്നതിന്റെ പകുതി അളവിൽ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ.
രണ്ട് ആൺമുയലുകളെ ഒരുമിച്ച് പാർപ്പിക്കരുത്. ആക്രമിച്ച് പരസ്പരം മുറിവേൽപ്പിക്കും.
Share your comments