കോഴികളിൽ വിരശല്യം ഉണ്ടെന്ന് എങ്ങനെ മനസിലാക്കാം എന്ന് നോക്കാം.ഭക്ഷണം നന്നായി എടുക്കുന്നുണ്ടെങ്കിലും കോഴികൾ മുരടിച്ചിരിക്കുക, കണ്ണിൽ പതപോലെ വന്നു കിടക്കുക,മുകളിലേക്ക് കഴുത്തു നീട്ടി വായ തുറന്നു ചെറിയ ശബ്ദം പുറപ്പെടുവിക്കുക , തല കുടയുക,വിരയുടെ മുട്ടകളോ ചിലപ്പോൾ വിരകൾ തന്നെയോ കാഷ്ഠത്തോടൊപ്പം പുറം തള്ളുക, കോഴികളുടെ ശരീരഭാരം നന്നേ കുറഞ്ഞിരിക്കുക, എപ്പോഴും അസ്വസ്ഥത പുറപ്പെടുവിക്കുക, മുട്ടയുല്പാദനം നന്നേ കുറയുക എന്നിങ്ങനെ വിരശല്യത്തിന്റെ ലക്ഷണങ്ങളിൽ ചിലതാണ്.
എങ്ങനെ വിരമരുന്നു നൽകാം
രണ്ടു രീതിയിൽ പ്രധാനമായും വിരമരുന്നു നൽകാം. ഒന്ന് R2B കൊടുക്കുന്നതിനു ഒരാഴ്ച മുന്നേ എന്ന് പറഞ്ഞാൽ കുഞ്ഞുങ്ങൾ വിരിഞ്ഞു 50 ദിവസമാവുമ്പോൾ ആദ്യ ഡോസ് കൊടുക്കാം. 10 കോഴിക്കുഞ്ഞിന് 3.5 to 4 ml എന്ന രീതിയിൽ. പിന്നീട് 110 ദിവസമാവുമ്പോൾ 4 to 4.5 ml 10 കോഴികൾക്ക് എന്ന കണക്കിലും വലിയ കോഴികൾക്ക് 4.5 to 5 ml 10 എണ്ണത്തിനു എന്ന നിരക്കിലും, പിന്നീട് രണ്ട്, രണ്ടര മാസം കൂടുമ്പോഴോ വിരകളുടെ ശല്യം തോന്നുമ്പോഴോ വിരമരുന്ന് കൊടുക്കാവുന്നതാണ്
രണ്ടാമത്തെ രീതി കോഴികളുടെ തൂക്കം (Weight) അനുസരിച്ചു കൊടുക്കുന്നതാണ്. 10 കിലോ ഭാരത്തിനു 5 ml എന്ന തോതിൽ മുകളിൽ പറഞ്ഞ ദിവസങ്ങളിൽ കൊടുക്കാവുന്നതാണ്.
വിരമരുന്നു കൊടുക്കുമ്പോൾ കോഴികൾക്ക് അസുഖങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തണം. വിരമരുന്നു ആദ്യ തവണ Albendazole ഉം പിന്നീട് കൊടുക്കുമ്പോൾ Fenbendazole, Mebendazole എന്നിവ മാറി നൽകുന്നത് വളരെ നല്ലതാണ്. വിരമരുന്നു കൊടുക്കുന്നതിനു തലേ ദിവസം 100 കോഴികൾക്ക് 20 ml ഗ്രോവിപ്ലക്സും 10 ml വിമറാളും ആഡ് ചെയ്ത വെള്ളം കുടിക്കാൻ കൊടുക്കുക. വിരമരുന്നു ക്ലോറിൻ ചേരാത്ത ശുദ്ധമായ പച്ചവെള്ളത്തിൽ കൊടുക്കുക, കുറച്ചു കോഴികളാണെങ്കിൽ നേരിട്ടും നൽകാം.
അത് കഴിഞ്ഞു കൊടുക്കുന്ന വെള്ളത്തിൽ തലേ ദിവസം കൊടുത്തത് പോലെ വെള്ളം കൊടുക്കണം. വിരമരുന്നു കൊടുക്കുന്നതിനു ഒരു മണിക്കൂർ മുൻപും കൊടുത്തതിന് ശേഷം ഒരുമണിക്കൂറിനുള്ളിലും തീറ്റ കൊടുക്കരുത്. വേനലിൽ രാവിലെ കൊടുക്കുന്നതാണ് ഉചിതം. ലിറ്ററിൽ വളർത്തുന്നവരാണെങ്കിൽ മരുന്ന് കൊടുത്തതിനു പിറ്റേ ദിവസം ലിറ്റർ മാറ്റി കൂടും പരിസരവും വൃത്തിയാക്കാൻ മറക്കരുത്.
Share your comments