- സംസ്ഥാനത്ത് ഒരു ലക്ഷം മുന്ഗണനാ റേഷന് കാര്ഡുകള് ഉടന് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്. തിരുവനന്തപുരം കാട്ടാക്കട താലൂക്കില് സുഭിക്ഷ ഹോട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുന്ഗണനാ കാര്ഡുകള് അനര്ഹരുടെ കൈയില് നിന്ന് തിരിച്ചെടുത്ത് അര്ഹരായവര്ക്ക് നല്കുന്നതിനുള്ള നടപടികള് തുടരുകയാണ്. കേരളത്തിലെ എല്ലാ മനുഷ്യര്‍ക്കും ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കുറഞ്ഞ നിരക്കില്‍ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സുഭിക്ഷ ഹോട്ടലുകള്‍ കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ആരംഭിക്കുന്നതിനുള്ള ആദ്യ ഘട്ടമായാണ് 35 സുഭിക്ഷ ഹോട്ടലുകള്‍ ഉദ്ഘാടനം ചെയ്തത്. ആവശ്യക്കാര്‍ക്ക് 20 രൂപ നിരക്കില്‍ സുഭിക്ഷ ഹോട്ടലില്‍ നിന്ന് ഉച്ചയൂണ് ലഭിക്കും. ഐ.ബി സതീഷ് എം.എല്‍.എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
- കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് സര്‍വേ മേയ് ഒമ്പത് മുതല്‍ 31 വരെ നടത്തുന്നു. പാടശേഖര സമിതികള്‍, കര്‍ഷകര്‍, സംരഭകര്‍, വിവിധ ഏജന്‍സികള്‍ എന്നിവര്‍ കൃഷി വകുപ്പിന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും മറ്റിതര ഏജന്‍സികളുടെയും വിവിധ പദ്ധതികളുടെ സഹായത്തോടെ ലഭിച്ചിട്ടുള്ള കാര്‍ഷിക യന്ത്രങ്ങളുടെ വിവരങ്ങള്‍ നിശ്ചിത ഫോമില്‍ രേഖപ്പെടുത്തി അവരവരുടെ കൃഷി ഭവനില്‍ മേയ് ഒമ്പതിന് മുമ്പായി സമര്‍പ്പിക്കണം. മാതൃകാ ഫോം കൃഷി ഭവനില്‍ ലഭ്യമാണ്. സര്‍വേ കാലയളവില്‍ കാര്‍ഷിക യന്ത്രവത്കരണ മിഷന്‍ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ യന്ത്രങ്ങള്‍ നേരിട്ട് പരിശോധിക്കുന്നതാണെന്ന് അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി(ആത്മ) പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: എന്റെ കേരളം മേള: ഹിറ്റ് വരുമാനം നേടി കുടുംബശ്രീ, 15.45 ലക്ഷം രൂപയുടെ കച്ചവടം
- കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കൽ: അധികാരം ആവശ്യപ്പെട്ട് കേരളം കാട്ടുപന്നികൾ ഉൾപ്പെടെ ആൾ നാശവും കൃഷിനാശവും വരുത്തുന്നതും എണ്ണത്തിൽ നിയന്ത്രണാധീതമായി പെരുകിക്കൊണ്ടിരിക്കുന്നതുമായ വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്തയച്ചതായി വനം - വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയിലായിരുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബിൽ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ചുകൊണ്ടാണ് സംസ്ഥാനം ഈ ആവശ്യം മുന്നോട്ടു വെച്ചത്.
- കലപ്പയും പിടിച്ച് കാളകളെ തെളിച്ച് നിലം ഉഴുത് തദ്ദേശസ്വയ ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ. കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി വയലിലിറങ്ങി കന്നുപൂട്ടിയത്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാനാണ് കര്‍ഷകനായ ഏഴോം സ്വദേശി വാസുദേവന്‍ നമ്പൂതിരി കാളകളെ എത്തിച്ചത്. ഘോഷയാത്രയ്ക്ക് ശേഷം ഇവയെ ഉപയോഗിച്ച് വാസുദേവന്‍ നിലം ഉഴുതത് പുതു തലമുറക്ക് കൗതുക കാഴ്ച്ചയായി. പിന്നാലെയാണ് മന്ത്രിയും പാടത്തിറങ്ങിയത്. പാളതൊപ്പിയും കാര്‍ഷിക ഉപകരണങ്ങളുമായി കര്‍ഷകരും കുട്ടികര്‍ഷകരും ഇതിന്റെ ഭാഗമായി. ഹരിത കര്‍മ്മ സേനാംഗങ്ങള്‍, പ്രദേശവാസികള്‍ തുടങ്ങി നിരവധിപ്പേരാണ് ഘോഷയാത്രയില്‍ അണിനിരന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പഞ്ഞിക്കും പരുത്തി നൂലിനും കടുത്ത ക്ഷാമം, വസ്ത്ര നിർമ്മാണ മേഖല പ്രതിസന്ധിയിലേക്ക്...
- കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന അലങ്കാര മത്സ്യ വളർത്തൽ , ബയോ ഫ്ലോക്ക്, റീ സർക്കുലേറ്ററി അക്വാ കൾച്ചർ സിസ്റ്റം എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പ്പര്യമുള്ളവർ കോട്ടയം (0481 2566823) , വൈക്കം (9400882267) പാലാ ( 0482 2299151) മത്സ്യഭവനുകളുമായി ബന്ധപ്പെട്ട് മെയ് 13 നകം അപേക്ഷ നൽകണം.
- ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പൂവൻകോഴിക്കുഞ്ഞുങ്ങൾ അഞ്ചു രൂപ നിരക്കിൽ പൗൾട്രി വികസന കോർപ്പറേഷന്റെ കൊട്ടിയം ഫാമിൽ ലഭിക്കും. ആവശ്യമുള്ളവർ 9495000923 അല്ലെങ്കിൽ 9495000918 എന്നീ നമ്പറുകളിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ചുവരെയുള്ള സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
- പുതിയ തലമുറ കാർഷിക ടയറുകളായ 'വിരാറ്റ്' പുറത്തിറക്കി അപ്പോളോ ടയേഴ്സ്. ചണ്ഡീഗഡിൽ നടന്ന ചടങ്ങിൽ ഉത്തരേന്ത്യയിലെമ്പാടുമുള്ള കർഷകരും ബിസിനസ് പങ്കാളികളുംപങ്കെടുത്തു. ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ട്രാക്ഷനും അതുല്യമായ ഡിസൈനും ഉള്ള ഏറ്റവും നൂതനമായ ഓൾറൗണ്ടർ ട്രാക്ടർ ടയറുകളാണ് പുതിയ 'വിരാറ്റ്' ശ്രേണിയിലുള്ള ടയറുകൾ. ചടങ്ങിൽ മാർക്കറ്റിംഗ്, സെയിൽസ് & സർവീസസ് വൈസ് പ്രസിഡന്റ് രാജേഷ് ദാഹിയ VIRAT ശ്രേണിയിലുള്ള ടയറുകളെ കുറിച്ച് വിശദീകരിച്ചു. പരിപാടി കൃഷി ജാഗരൺ ഫേസ്ബുക് പേജിലൂടെ തത്സമയം സംപ്രേഷണം ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: തരിശിടാത്ത സംസ്ഥാനമായി കേരളത്തെ മാറ്റണം: മന്ത്രി എം വി ഗോവിന്ദന്‍
- ‘സുസ്ഥിര കൃഷിക്ക് കാർഷിക രാസവസ്തുക്കളുടെ പങ്ക്’ എന്ന വിഷയത്തിൽ സെമിനാർ ഇന്ത്യൻ ഗവൺമെന്റിന്റെ കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പും രാജ്യത്തെ പ്രമുഖ കെമിക്കൽ വ്യവസായ സ്ഥാപനമായ ഇന്ത്യൻ കെമിക്കൽ കൗൺസിലും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. ചണ്ഡീഗഡിലെ ഹോട്ടൽ മൗണ്ട് വ്യൂ വിൽ സംഘടിപ്പിച്ച ചടങ്ങിൽ കൃഷി ജാഗരനും പങ്കാളിയായി.
- നാളെ മധ്യ - കിഴക്ക് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള വടക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60-70 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 80 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. ഇന്ന് ഇത് ന്യുനമർദ്ദമായും തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് - പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: State Bank of India Recruitment 2022: എസ്ബിഐ ഒഴിവുകൾ പ്രഖ്യാപിച്ചു; വിശദാംശങ്ങൾ
Share your comments