നിശ്ചിത യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 30 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ 370 ഒഴിവുകളിലേക്ക് നിയമനം നടത്തും.
റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നഴ്സുമാർക്ക് അവസരം. 370 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. യോഗ്യത: നഴ്സിങ് (Hons.) ബിഎസ്.സി/ഇന്ത്യൻ നേഴ്സിങ് കൗൺസിൽ നൽകുന്ന ബിഎസ്.സി നേഴ്സിങ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിങ്. നേഴ്സ് ആൻഡ് മിഡ്വൈഫായി സംസ്ഥാന/ഇന്ത്യൻ നേഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണം.
അല്ലെങ്കിൽ ഇന്ത്യൻ നേഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നേഴ്സിങ് കൗൺസിലിൽനിന്നുള്ള ജനറൽ നേഴ്സിങ് മിഡ്വൈഫറി ഡിപ്ലോമ. നഴ്സ് ആൻഡ് മിഡ്വൈഫായി സംസ്ഥാന/ഇന്ത്യൻ നേഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. ഉയർന്ന പ്രായം 35. www.rimsranchi.org വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 30.
ഉയർന്ന പ്രായം 35. www.rimsranchi.org വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 30.
Share your comments