<
  1. News

പുതുവത്സരത്തിൽ തുടങ്ങാൻ പോകുന്ന തീർച്ചയായും അറിഞ്ഞിരിക്കേണ്ട 7 മാറ്റങ്ങൾ

പുതുവർഷത്തിൽ നിങ്ങൾ തീർച്ചയായും അറിയേണ്ട ചില പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. Cheque payment, GST, UPI payment, എന്നിവ ഉൾപ്പെടെ നിങ്ങൾ തീർച്ചയായും അറിയേണ്ട ചില പ്രധാന മാറ്റങ്ങൾ പരിശോധിക്കാം.

Meera Sandeep
7 changes you must know that are going to start in the new year
7 changes you must know that are going to start in the new year

പുതുവർഷത്തിൽ നിങ്ങൾ തീർച്ചയായും അറിയേണ്ട ചില പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. Cheque payment, GST, UPI payment, എന്നിവ ഉൾപ്പെടെ നിങ്ങൾ തീർച്ചയായും അറിയേണ്ട ചില പ്രധാന മാറ്റങ്ങൾ പരിശോധിക്കാം.

ചെക്ക് പേയ്‌മെന്റ് നിയമം

ബാങ്കിംഗ് തട്ടിപ്പുകൾ തടയുന്നതിന്, ജനുവരി 1 മുതൽ 50000 രൂപയിൽ കൂടുതലുള്ള ചെക്ക് ഇടപാടുകൾക്ക് പുതിയ നിയമം നടപ്പിലാക്കും. നിലവിലെ നിയമം അനുസരിച്ച് ഈ സൗകര്യം ഉപയോഗിക്കുന്നതിന് അക്കൌണ്ട് ഉടമയുടെ വിവേചനാധികാരത്തിലായിരിക്കും. പക്ഷേ 5 ലക്ഷവും അതിൽ കൂടുതലുമുള്ള ഇടപാടുകൾക്ക് ബാങ്കുകളുടെ പ്രത്യേക അനുമതി ആവശ്യമാണ്.

യു‌പി‌ഐ പേയ്‌മെന്റ്

മൂന്നാം കക്ഷി ആപ്ലിക്കേഷൻ ദാതാക്കളായ ആമസോൺ പേ, ഗൂഗിൾ പേ, ഫോൺ‌പേ എന്നിവ നടത്തുന്ന യുപിഐ പേയ്‌മെന്റിന് അധിക നിരക്ക് ഈടാക്കാൻ റീട്ടെയിൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം എൻ‌പി‌സി‌ഐ തീരുമാനിച്ചു. പുതുവർഷാരംഭം മുതൽ യുപിഐ പേയ്‌മെന്റിന്റെ ഭാവി വളർച്ചയ്ക്കും അപകടസാധ്യതയെ പരിശോധിക്കുന്നതിനും എൻ‌പി‌സി‌ഐ മൂന്നാം കക്ഷി ആപ്ലിക്കേഷനുകളിൽ യുപിഐ വഴിയുള്ള ഇടപാടിന്റെ പരിധി 30% ആയി ഉയർത്തി.

വാഹന വില ഉയർത്തും

വർദ്ധിച്ചുവരുന്ന നിർമ്മാണ ചെലവ് ഭാഗികമായി നികത്താൻ, ഇന്ത്യയിലെ വാഹന കമ്പനികൾ പുതുവർഷത്തിൽ നിന്ന് വില ഉയർത്താൻ തീരുമാനമെടുത്തു. വാഹന നിർമാതാക്കളിൽ പ്രമുഖ കാർ നിർമാതാക്കളായ മാരുതി, മഹീന്ദ്ര, ഹീറോ മോട്ടോകോർപ്പ് എന്നിവർ വില വർദ്ധനവ് ഇതിനോടകം പ്രഖ്യാപിച്ചു.

എല്ലാ 4 ചക്ര വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധം

കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ 1989 ഭേദഗതി ചെയ്ത ശേഷം റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 2020 നവംബർ 6 ന് പുതിയ വിജ്ഞാപനവുമായി എത്തിയിരുന്നു. ജനുവരി 1 മുതൽ നാല് ചക്ര വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കും.

ലാൻഡ്‌ലൈനിൽ നിന്ന് മൊബൈൽ ഉപയോക്താവിലേക്ക് വിളിക്കുന്നതിന്

ലാൻഡ്‌ലൈനിൽ നിന്ന് മൊബൈൽ ഉപയോക്താവിലേക്ക് വിളിക്കുന്നതിന് '0' പ്രിഫിക്‌സ് ചേർക്കേണ്ടതുണ്ട്. ജനുവരി 1നകം ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ടെലികോം വകുപ്പ് ടെലികോം സേവന ദാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

English Summary: 7 changes you must know that are going to start in the new year

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds