<
  1. News

വിദേശത്തു നിന്ന് മടങ്ങിയെത്തിയവർക്കായി ഒരു സ്വയം തൊഴിൽ സംരംഭം. പ്രവാസി സ്റ്റോർ പദ്ധതി .

തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്‌കരിച്ച NDPRM പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം. 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ വായ്പ അനുവദിക്കും.The new venture is part of the NDPRM project to rehabilitate returning expatriates. Loans up to `30 lakh with 15 per cent capital subsidy will be sanctioned through 5832 branches of 16 leading banks.

K B Bainda
Supplyco norka
Supplyco norka

കോവിഡ് അന്തരീക്ഷത്തിൽ വിദേശത്തു നിന്ന് തിരികെ എത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് നാട്ടിലെത്തി എന്ത് ചെയ്യണം എന്ന ആശങ്കയുണ്ട്. അതുകൊണ്ടു തന്നെ പലരും മടങ്ങിവരാൻ മടിക്കുന്നു. എന്നാൽ സർക്കാർ ഇവർക്കായി ഒരു പദ്ധതി ഒരുക്കുന്നു. തിരികെയെത്തി എന്തെങ്കിലും സ്വയം തൊഴിൽ ചെയ്യണം എന്നാഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക, സപ്‌ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ പദ്ധതി നടപ്പാക്കുന്നു.
തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്‌കരിച്ച NDPRM പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം. 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകളിലൂടെ വായ്പ അനുവദിക്കും.The new venture is part of the NDPRM project to rehabilitate returning expatriates. Loans up to `30 lakh with 15 per cent capital subsidy will be sanctioned through 5832 branches of 16 leading banks.

Super market rack
Super market rack

1. മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിലുള്ള കട എന്നിവ ആരംഭിക്കുന്നതിനാണ് പ്രവാസികൾക്ക് സഹായം.

2. സ്വന്തമായും വാടകയ്ക്കും കെട്ടിടമുള്ളവർക്ക് അപേക്ഷിക്കാം.

3. 700 ച. അടിക്ക് താഴെ വിസ്തൃതിയുള്ള കെട്ടിടമുള്ളവർക്ക് മാവേലി സ്റ്റോർ മാതൃകയിലും 1500 ച. അടിക്ക് മുകളിലുള്ള കെട്ടിടങ്ങളിൽ സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നതിനുമാണ് അനുവാദം ലഭിക്കുന്നത്.

4. കടയുടെ ഫർണിഷിംഗ്, കമ്പ്യൂട്ടർ, ഫർണിച്ചർ എന്നിവയുടെ ചെലവ് കട ആരംഭിക്കുന്നവർ വഹിക്കണം.

5. അടുത്തിടെ തിരിച്ചെത്തിയ പ്രവാസികൾക്കാണ് മുൻഗണന.

Super market rack
Super market rack

മറ്റു നിബന്ധനകൾ

1. സപ്‌ളൈകോ വിതരണം ചെയ്യാത്ത മറ്റ് സാധനങ്ങൾ വിറ്റഴിക്കുന്നതിനും ഉപാധികളോടെ അനുവാദം നൽകും.

2. സപ്‌ളൈകോയുടെ ഏതെങ്കിലും വില്പനശാലയുടെ, ഗ്രാമപ്രദേശങ്ങളിൽ 5 കിലോമീറ്റർ പരിധിയിലും മുൻസിപ്പാലിറ്റിയിൽ 4 കിലോമീറ്റർ പരിധിയിലും കോർപ്പറേഷനിൽ 3 കിലോമീറ്റർ പരിധിയിലും പ്രവാസി സ്റ്റോർ അനുവദിക്കുകയില്ല.

3. പ്രവാസി സ്റ്റോറുകൾ തമ്മിലുള്ള അകലം 3 കിലോമീറ്റർ ആയിരിക്കും.
സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷ www.norkaroots.org യിൽ നൽകാം.

4. അന്തിമാനുമതി സപ്‌ളൈകോ വ്യവസ്ഥകൾ പ്രകാരമായിരിക്കും.

 

വിശദ വിവരം 0471 2329738, 2320101 എന്നീ ഫോൺ നമ്പറിൽ (ഓഫീസ് സമയം) 8078258505 എന്ന വാട്‌സ് ആപ്പ് നമ്പറിലും ലഭിക്കും. loannorka@gmail.com എന്ന ഇമെയിലിലും സംശയങ്ങൾ അയയ്ക്കാം.The application to start an institution can be submitted at www.norkaroots.org. The final approval will be in accordance with the Supplyco terms. Detailed information is also available on 0471 2329738 and 2320101 (office hours) and WhatsApp number 8078258505. You can also send queries to loannorka@gmail.com.


ടോൾ ഫ്രീ നമ്പർ.1800 4253939 (ഇന്ത്യയിൽ നിന്നും) 00918802012345 ( വിദേശത്തു നിന്ന് മിസ്ഡ് കോൾ സേവനം).

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പൈനാപ്പിൾ കർഷകരെ തഴയരുത്: കൃഷി മന്ത്രിയോട് കർഷകർ.

#Supllyco#Norka#Keralam#Pravasi#Super Market#Krishijagran

English Summary: A self-employment venture for returnees from abroad. pravasi Store Project.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds