<
  1. News

റബ്ബർ കർഷകർക്ക് പ്രതീക്ഷയേകി കേരള റബ്ബർ ലിമിറ്റഡിന് ശിലയിട്ടു പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ നടപടി

കോട്ടയം: സ്വന്തം നിലയിലും ജനങ്ങളുടെ പിന്തുണയിലും വളർന്നുയരുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള നടപടികളുമായി ഇച്ഛാശക്തിയോടെ മുന്നേറുമെന്ന് വ്യവസായ-നിയമ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. കർഷകരുടെ ഉന്നമനത്തിനും റബ്ബർ കൃഷിയുടെ ഉണർവിനും വേണ്ടി സംസ്ഥാന സർക്കാർ സ്ഥാപിച്ച കേരള റബ്ബർ ലിമിറ്റഡ് കമ്പനിയുടെ ശിലാസ്ഥാപനം വെള്ളൂരിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

Meera Sandeep
വ്യവസായ-നിയമ വകുപ്പു മന്ത്രി പി. രാജീവ്
വ്യവസായ-നിയമ വകുപ്പു മന്ത്രി പി. രാജീവ്

കോട്ടയം: സ്വന്തം നിലയിലും ജനങ്ങളുടെ പിന്തുണയിലും വളർന്നുയരുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള നടപടികളുമായി ഇച്ഛാശക്തിയോടെ  മുന്നേറുമെന്ന് വ്യവസായ-നിയമ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. കർഷകരുടെ ഉന്നമനത്തിനും റബ്ബർ കൃഷിയുടെ ഉണർവിനും വേണ്ടി സംസ്ഥാന സർക്കാർ സ്ഥാപിച്ച കേരള റബ്ബർ ലിമിറ്റഡ്  കമ്പനിയുടെ ശിലാസ്ഥാപനം വെള്ളൂരിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan: 11 കോടി കർഷകരുടെ അക്കൗണ്ടുകളിൽ 1 കോടി 82 ലക്ഷം രൂപ കൈമാറിയെന്ന് കേന്ദ്ര മന്ത്രി

ഉത്പാദന- തൊഴിൽ സാഹചര്യങ്ങളിൽ അടിമുടി മാറ്റം വരുത്തിയുളള മുന്നേറ്റത്തിനായി പുതിയ തൊഴിൽ സംസ്‌കാരം രൂപപ്പെടുത്തിയാണ് നീങ്ങുക. പൊതുമേഖലാ സ്ഥാപനങ്ങൾക്ക്  പണം നൽകി സംരക്ഷിക്കുന്ന രീതിയല്ല സർക്കാർ ഉദേശിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന പങ്കാണ് സർക്കാർ നിർവഹിക്കുക. ഉത്പാദന രംഗം മത്സരാധിഷ്ഠിതവും  ലാഭകരവുമാക്കുന്നതിനുള്ള ഊർജ്ജിത ശ്രമങ്ങൾ തൊഴിലാളികളും മാനേജ്‌മെന്റും ചേർന്ന് നടത്തണം. ഉത്പാദന വളർച്ചയെ അടിസ്ഥാനപ്പെടുത്തിയുള്ള ശമ്പള വർധനയും യോഗ്യതക്ക് അനുസരിച്ചുള്ള സ്ഥാനക്കയറ്റവുമാണുണ്ടാകുക. കമ്പനി നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവർത്തന രീതികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പു വരുത്തും. എല്ലാ മാസവും പ്രവർത്തന റിപ്പോട്ടും വരവ്-ചെലവ് കണക്കും വിലയിരുത്തും.

ബന്ധപ്പെട്ട വാർത്തകൾ: റബ്ബർ കൃഷിയിൽ മികച്ച നേട്ടം നേടാൻ കൃഷിയിടത്തിൽ ചെയ്യേണ്ടത് ഇതൊക്കെ

വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിനോട് ചേർന്ന് സജ്ജമാക്കുന്ന കേരള റബ്ബർ കമ്പനിയുടെ പ്രവർത്തനത്തിലൂടെ  റബ്ബർ മേഖലയിൽ നിന്നു കൂടുതൽ വരുമാനം ലഭിക്കുന്ന സാഹചര്യം സംജാതമാകുമെന്ന് മന്ത്രി പറഞ്ഞു. റബ്ബർ മേഖലയിലെ കർഷകർ, സംരംഭകർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ പിന്തുണയോടെയാണ് കമ്പനിയുടെ പ്രവർത്തനവുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നത്. നിലവാരമുള്ള റബ്ബർ ഉത്പ്പാദിപ്പിക്കുന്നതിന് കർഷകർക്ക് സാങ്കേതിക സഹായവും മൂല്യവർദ്ധിത ഉത്പ്പന്ന നിർമാണത്തിന് സംരംഭകർക്ക് പൊതുവായ സൗകര്യങ്ങളും ലഭ്യമാക്കും. റബ്ബർ ടെസ്റ്റിംഗ്, അക്കാദമിക് ലിങ്കേജ്, സാമ്പത്തിക സ്ഥാപനങ്ങളുടെ പിന്തുണ എന്നിവ സംരംഭകർക്ക് ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകളാണ് സർക്കാർ ഭാഗത്തു നിന്നുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കാലവർഷ സമയത്ത് റബ്ബർ ടാപ്പിംഗ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

കേരള ന്യൂസ്പ്രിന്റ് എംപ്ലോയീസ് റിക്രിയേഷൻ ക്ലബിൽ ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി., അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

കെ.ആർ.എൽ നിർമാണത്തിനായി കിഫ് കോണും റബർ ബോർഡും ചേർന്ന് തയാറാക്കിയ  മാസ്റ്റർ പ്ലാൻ ചടങ്ങിൽ അവതരിപ്പിച്ചു. കെ.ആർ.എൽ. ചെയർപേഴ്സൺ ഷീല തോമസ്, വ്യവസായ വകുപ്പ്  പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡ് സ്‌പെഷൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, കെ.എസ്.ഐ.ഡി.സി അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. സെബാസ്റ്റ്യൻ തോമസ് എന്നിവർ പ്രസംഗിച്ചു.

English Summary: Action taken to strengthen the public sector undertakings by laying the foundation stone for Kerala Rubber Ltd

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds