ഒരു ഇൻഷുറൻസ് എടുക്കാത്തവർ ഇന്ന് കുറവായിരിയ്ക്കും. അതിൻറെ പ്രാധാന്യം ഇന്ന് എല്ലാവർക്കും നന്നായി അറിയാം. ഇൻഷുറൻസ് എന്നതിനൊപ്പം സമ്പാദ്യം എന്ന നിലയിലും ഇൻഷുറൻസ് പദ്ധതികൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവര്‍ക്കായി ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് (എബിഎസ്എല്‍ഐ) പുതിയ പദ്ധതി അവതരിപ്പിച്ചു. ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് അഷ്വേര്‍ഡ് സേവിങ്സ് പ്ലാന്‍ ആണ് കമ്പനി അവതരിപ്പിച്ചത്. ഒറ്റ പ്ലാനില്‍ സുരക്ഷയും സമ്പാദ്യവും സംയോജിപ്പിച്ചുകൊണ്ട് ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വവുമാണ് പോളിസി വാഗ്ദാനം ചെയ്യുന്നത്.
പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പൂര്‍ണമായും ഉറപ്പായ മൊത്തം തുകയും നിക്ഷേപകര്‍ക്ക് ലഭിക്കും. സേവിങ്സ് പ്ലാന്‍ പോളിസി ഉടമയുടെ കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കലിന് ശേഷമുള്ള ജീവിത ആസൂത്രണം എന്നിവ എളുപ്പമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്. അപ്രതീക്ഷിതമായ സാഹചര്യങ്ങളിലും സാമ്പത്തിക അനിശ്ചിതത്വത്തിലും പദ്ധതിക്ക് കീഴിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് ഒപ്പം സമ്പാദ്യ പദ്ധതി എന്ന നിലയിലും ഉപകരിക്കും.
ഇന്‍ഷുറന്‍സ് കാലാവധി പൂര്‍ത്തിയായാലോ പോളിസി ഉടമ മരിച്ചാലോ ഉറപ്പായ ആനുകൂല്യങ്ങള്‍ ലഭിക്കും.
വിള ഇൻഷുറൻസ് ഇനി മൊബൈൽ വഴി അപേക്ഷിക്കാം
പോളിസിയിൽ അധിക ആനുകൂല്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുമാകും. വ്യത്യസ്തമായ ഓപ്ഷനുകള്‍, ജോയിന്‍റ് ലൈഫ് പ്രൊട്ടക്ഷന്‍, പ്രീമിയം അടയ്ക്കാന്‍ ഒന്നിലധികം ടേം ഓപ്ഷനുകള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പോളിസി ഉടമയ്ക്ക് മൊത്തം തുകയ്ക്ക് പുറമെ ലോയല്‍റ്റി ആനൂകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. മാരക രോഗങ്ങള്‍, അപകട മരണം തുടങ്ങിയവയ്ക്ക് പ്രത്യേക പരിരക്ഷ നൽകുന്ന പദ്ധതികള്‍ അനുബന്ധമായി കൂട്ടി ചേര്‍ക്കാം.
ഗ്യാരണ്ടീഡ് ബെനിഫിറ്റ് ആണ് പ്രധാന ആകര്‍ഷണം. സമ്പാദ്യം എന്ന നിലയിലും പോളിസി കാലാവധി പൂര്‍ത്തിയാക്കുമ്പോൾ അധിക തുക ലഭിക്കും. അധിക ലോയൽറ്റി നിക്ഷേപം മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയാകുമ്പോൾ ഉള്ള മൊത്തം സമ്പാദ്യം വര്‍ധിക്കാനും സഹായകരമാകും. കുടിശ്ശികയുള്ള എല്ലാ പ്രീമിയങ്ങളും അടച്ചുകഴിഞ്ഞാൽ ആണ് നിശ്ചിത ലോയൽറ്റി തുക ലഭിക്കുക എന്നത് ശ്രദ്ധേയമാണ്. അനുയോജ്യമായ രീതിയിൽ പ്രീമിയം തെരഞ്ഞെടുക്കാം. ജോയിൻറ് ലൈഫ് പ്രൊട്ടക്ഷൻ ഓപ്‌ഷൻ വഴി ജീവിത പങ്കാളിയേയും ഇതേ പോളിസിയിൽ ഉൾപ്പെടുത്താം. അധിക റിസ്ക് കവർ കൂട്ടിച്ചേര്‍ക്കാനും ഓപ്ഷൻ ഉണ്ടായിരിക്കും.
Share your comments