കേരള മൃഗസംരക്ഷണ വകുപ്പിൻറെ ആലുവ ലൈവ് സ്റ്റോക്ക് മാനേജ്മെൻറ് ട്രെയിനിങ് സെന്ററിൽ നാളെ കർഷകർക്കുവേണ്ടി ഫാം ലൈസൻസ് നിയമങ്ങളെക്കുറിച്ച് ക്ലാസുകൾ നടത്തുന്നു. കൂടാതെ ഈ മാസം 25ന് പശുക്കളിലെ വന്ധ്യത-കാരണങ്ങളും, പ്രതിവിധിയും എന്ന വിഷയത്തിലും, 27ന് ടർക്കി വളർത്തൽ എന്ന വിഷയത്തിലും ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. പരിശീലനപരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള വ്യക്തികൾ 9188522708 എന്ന മൊബൈൽ നമ്പറിൽ പേരും പരിശീലന വിഷയവും വാട്സ്ആപ്പ് സന്ദേശം അയച്ചു രജിസ്റ്റർ ചെയ്യുക.
കാർഷിക വാർത്തകൾ
കേരള കാർഷിക സർവ്വകലാശാല നടത്തിവരുന്ന അഗ്രികൾച്ചർ, അഗ്രികൾച്ചർ സയൻസ് തുടങ്ങിയ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ഈ മാസം 26 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം www.admissions.kau.in. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ ഓണസമൃദ്ധി 2021 എന്ന പേരിൽ ഇന്നു മുതൽ ഇരുപതാം തീയതി വരെ വിവിധ കൃഷിഭവനുകളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി ചന്തകൾ സംഘടിപ്പിക്കുന്നു. കർഷക ചന്തകളുടെ വിപണന ആവശ്യത്തിന് വേണ്ടി ജൈവരീതിയിൽ കൃഷിചെയ്യുന്ന കർഷകരുടെ ഉൽപ്പന്നങ്ങൾ 10 ശതമാനം അധിക വിലക്ക് സംഭരിക്കുന്നു. ഇത് പൊതു വിപണിവിലയെക്കാൾ 30% വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Share your comments