<
  1. News

ഗുണമേന്മയുള്ള വിത്തിനങ്ങൾ വാങ്ങാം കേരള കാർഷിക സർവകലാശാലയിൽ നിന്ന്

കാർഷിക വാർത്തകൾ 1. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ കുരുവില്ലാത്ത തണ്ണിമത്തന്‍ ( സ്വര്‍ണ്ണ, ഷോണിമ), സാലഡ് കുക്കുമ്പര്‍ (KPCH 1) എന്നിവയുടെ ഹൈബ്രിഡ് വിത്തുകളും കുരുവുള്ള തണ്ണിമത്തന്‍ (ഷുഗര്‍ബേബി), പയര്‍ (ഭാഗ്യലക്ഷ്മി, കാശീകാഞ്ചന്‍, അനശ്വര, വൈജയന്തി), വഴുതന (സൂര്യ), വെള്ളരി (സൗഭാഗ്യ), ശീമപ്പയര്‍, ചീര (അരുണ്‍) എന്നിവയുടെ നാടന്‍ വിത്തുകളും വില്പനയ്ക്കുണ്ട്. വില്പന സമയം 9 മുതല്‍ 4 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188248481 നമ്പറുമായി ബന്ധപ്പെടുക.

Priyanka Menon
Agriculture News
Agriculture News

കാർഷിക വാർത്തകൾ

1. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ കുരുവില്ലാത്ത തണ്ണിമത്തന്‍ ( സ്വര്‍ണ്ണ, ഷോണിമ), സാലഡ് കുക്കുമ്പര്‍ (KPCH 1) എന്നിവയുടെ ഹൈബ്രിഡ് വിത്തുകളും കുരുവുള്ള തണ്ണിമത്തന്‍ (ഷുഗര്‍ബേബി), പയര്‍ (ഭാഗ്യലക്ഷ്മി, കാശീകാഞ്ചന്‍, അനശ്വര, വൈജയന്തി), വഴുതന (സൂര്യ), വെള്ളരി (സൗഭാഗ്യ), ശീമപ്പയര്‍, ചീര (അരുണ്‍) എന്നിവയുടെ നാടന്‍ വിത്തുകളും വില്പനയ്ക്കുണ്ട്. വില്പന സമയം 9 മുതല്‍ 4 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188248481 നമ്പറുമായി ബന്ധപ്പെടുക.

Agriculture news kerala related to seeds from vellanikara university, milk machine, loan for jobless person

2. കറവ യന്ത്രം വാങ്ങുന്നതിന് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 25000 രൂപ ധനസഹായം ലഭ്യമാക്കുന്നതിന് തിരുവനന്തപുരം ജില്ലയില്‍ അപേക്ഷ ക്ഷണിക്കുന്നു. ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ള അഞ്ചോ അതില്‍ കൂടുതലോ പശുക്കള്‍ ഉള്ളതും നിലവില്‍ കറവയന്ത്രം ഇല്ലാത്തതുമായ ക്ഷീരകര്‍ഷകരാണ് അപേക്ഷി്‌ക്കേണ്ടത്. അപേക്ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കര്‍ഷക രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

3. കൊച്ചി, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടത്തുന്ന ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായി എടക്കാട്ടുവയല്‍ കൃഷി ഭവനില്‍ ഗ്രാഫ്റ്റ് ചെയ്ത പ്ലാവ്, മാവ്, ലെയര്‍ ചെയ്ത പേര, നാരകം, മാതളം, നെല്ലി, ചെറിതൈ എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണത്തിന് എത്തിയിരിക്കുന്നു. ആവശ്യമുള്ള കര്‍ഷകര്‍ കരമടച്ച രസീത് കോപ്പിയുമായി രാവിലെ 10 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എത്തിച്ചേരണമെന്ന ്കൃഷി ഓഫീസര്‍ അറിയിച്ചു.

4.കളിമൺപാത്ര തൊഴിലാളികൾക്കുള്ള ധനസഹായം ഈ മാസം 15 വരെ അപേക്ഷിക്കാം.
സംസ്ഥാനത്തെ ഒ ബി സി വിഭാഗങ്ങളിൽപ്പെട്ട പരമ്പരാഗത കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 വരെ ദീർഘിപ്പിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ www.bcdd.kerala.gov.in ൽ ലഭ്യമാണ്.

5.പത്തനംതിട്ട ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്കു വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹ, വാഹന (ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍ /ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പടെയുള്ള കമേഴ്സ്യല്‍ വാഹനങ്ങള്‍) വായ്പകള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. പ്രായം 18 നും 55നും മധ്യേ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സും ഉണ്ടായിരിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും എം.സി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബിഎല്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9400068503

English Summary: agri news kerala related to vellanikara university milk machine jobless loan

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds