
വാഷിങ്ടൺ: ഓർഡർ ചെയ്യാതെ വിത്തുകൾ നിറച്ച പാക്കറ്റുകൾ ലഭിക്കുന്നുണ്ടെന്ന വ്യാപക പരാതിയെ തുടർന്ന് ആമസോൺ വിദേശത്തുനിന്നുള്ള കാർഷിക വിത്ത് വിൽപ്പന നിരോധിച്ചു. ആയിരക്കണക്കിന് അമേരിക്കക്കാർക്കാണ് അവർ ആവശ്യപ്പെടാത്ത വിത്ത് അടങ്ങിയ പാക്കെജുകൾ ലഭിച്ചത്. കൂടുതലായും ചൈനയിൽ നിന്നാണ് പാക്കറ്റുകൾ എത്തിയിരിക്കുന്നത്. Most of the packets come from China. വിത്തടങ്ങിയ ഈ നിഗൂഢമായ പാക്കറ്റിന് പുറകിൽ എന്താണെന്ന് അന്വേഷിക്കുകയാണ് ആമസോൺ. ആമസോസിണിനെ ആശ്രയിച്ച് വിത്തിറക്കി കൃഷി ചെയ്തിരുന്ന നിരവധി പേർ ഇതോടെ പ്രതിസന്ധിയിലായിട്ടുണ്ട്.
വിത്തുകൾ അടങ്ങിയ പാക്കിൽ കടുക് ഉൾപ്പടെയുള്ളവ ഉണ്ടായിരുന്നുവെന്ന് ജൂലൈയിൽ യുഎസ് കാർഷിക വകുപ്പ് (യുഎസ്ഡിഎ) കണ്ടെത്തിയിരുന്നു. ഈ വിത്തുകൾ നടരുതെന്ന് കാർഷിക വകുപ്പ് അമെരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള വിത്തുകൾ ചരക്ക് വിളകൾക്ക് ദോഷം വരുത്തുന്ന സ്വദേശികളല്ലാത്ത ഇനങ്ങളാകാമെന്ന് സസ്യവിദഗ്ധരുടെ അഭിപ്രായപ്പെട്ടു

ഇനി മുതൽ യുഎസ് ആസ്ഥാനമായുള്ള വിൽപ്പനക്കാരെ മാത്രമാണ് വിത്ത് വിൽക്കാൻ അനുവദിക്കുകയെന്ന് ആമസോൺ ശനിയാഴ്ച ഇമെയിൽ പ്രസ്താവനയിൽ അറിയിച്ചു. വിത്ത് വിൽപ്പന സംബന്ധിച്ച നയം ബുധനാഴ്ച കമ്പനി മാറ്റിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ മാർഗനിർദേശങ്ങൾ പാലിക്കാത്ത വിൽപ്പനക്കാർ അവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് വിധേയമാകുമെന്ന് ആമസോൺ വ്യക്തമാക്കി. ആമസോണിന്റെ പോളിസി വെബ് പേജ് അനുസരിച്ച് നിലവിലെ നിരോധനം സസ്യങ്ങളിലേക്കും സസ്യ ഉത്പന്നങ്ങളിലേക്കും വ്യാപിപ്പിക്കും.
ചൈനയിൽ നിന്ന് ലഭിച്ച വിത്തുകൾ വിശകലനം ചെയ്ത വിദഗ്ധർ വളരെ കുറച്ച് പ്രശ്നങ്ങൾ മാത്രമാണ് കണ്ടെത്തിയതെന്ന് യുഎസ്ഡിഎയുടെ അനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഇൻസ്പെക്ഷൻ സർവീസിന്റെ (എപിഐഎസ്) ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഒസാമ എൽ-ലിസി ഓഗസ്റ്റ് 11ന് പറഞ്ഞിരുന്നു. വിത്തുകളടങ്ങിയ പാക്കേജിനെ കുറിച്ചുള്ള അന്വേഷണത്തിൽ ഇരു രാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും എൽ-ലിസി കൂട്ടിച്ചേർത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കേരളമാകെ വിത്ത് നഴ്സറിയുമായി കുടുംബശ്രീ ‘ജൈവിക'
#Seeds#Farmer#amazon#Agriculture#FTB
Share your comments